ബോയ് ഫ്രണ്ട് (2005)
മലയാള ചലച്ചിത്രം
(ബോയ് ഫ്രണ്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമ്മയുടേയും മകന്റേയും ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ഒരു മലയാളചലച്ചിത്രമാണ് ബോയ് ഫ്രണ്ട്. ലക്ഷ്മി ഗോപാലസ്വാമിയും മണിക്കുട്ടനും അമ്മയുടേയും മകന്റേയും വേഷം കൈകാര്യം ചെയ്തിരിക്കുന്നു. യേശുദാസ് പാടി അഭിനയിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഈ ചലച്ചിത്രത്തിനുണ്ട്. ഹരികൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിദ്യാസാഗർ നിർമ്മിച്ച് വിനയൻ സംവിധാനം നിർവ്വഹിച്ച ഈ ചിത്രം. 2005-ൽ സിനിമാ പ്രദർശനശാലകളിൽ എത്തി. സിനിമാ കമ്പനി റിലീസ് പ്രേക്ഷകർക്ക് വിതരണം ചെയ്തിരിക്കുന്നു. വിനയൻ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ജെ. പള്ളാശ്ശേരി ആണ്.
ബോയ് ഫ്രണ്ട് | |
---|---|
![]() ഡി.വി.ഡി. പുറംചട്ട | |
സംവിധാനം | വിനയൻ |
നിർമ്മാണം | വിദ്യാസാഗർ |
കഥ | വിനയൻ |
തിരക്കഥ | ജെ. പള്ളാശ്ശേരി |
അഭിനേതാക്കൾ | ശ്രീനിവാസൻ മണിക്കുട്ടൻ മുകേഷ് ലക്ഷ്മി ഗോപാലസ്വാമി |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി ആർ.കെ ദാമോദരൻ |
ഛായാഗ്രഹണം | ജിബു ജേക്കബ് |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | ഹരികൃഷ്ണ പ്രൊഡക്ഷൻസ് |
വിതരണം | സിനിമാ കമ്പനി റിലീസ് |
റിലീസിങ് തീയതി | 2005 ഒക്ടോബർ 28 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾതിരുത്തുക
സംഗീതംതിരുത്തുക
ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം. ജയചന്ദ്രൻ. ഗാനങ്ങൾ മനോരമ മ്യൂസിക്കൽസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- ഓമനേ കുഞ്ഞേ നിന്നെ – നിഷാദ്, സുജാത മോഹൻ
- റംസാൻ നിലാവൊത്ത പെണ്ണല്ലേ – കെ.ജെ. യേശുദാസ്
- റംസാൻ നിലാവൊത്ത പെണ്ണല്ലേ – കെ.ജെ. യേശുദാസ്, ബിന്നി കൃഷ്ണകുമാർ
- വെണ്ണിലാ – അഫ്‌സൽ, സിസിലി
- യോ യോ പയ്യാ – അലക്സ്, ജ്യോത്സന, രഞ്ജിനി ജോസ്
അണിയറ പ്രവർത്തകർതിരുത്തുക
- ഛായാഗ്രഹണം: ജിബു ജേക്കബ്
- ചിത്രസംയോജനം: ജി. മുരളി
- കല: മനോജ് ആലപ്പുഴ
- നൃത്തം: ശാന്തിപ്രസന്ന
- സംഘട്ടനം: മാഫിയ ശശി
- ചമയം: പട്ടണം ഷാ
- ടൈറ്റിൽസ്: അജിത്ത് വി. ശങ്കർ
- എഫക്റ്റ്സ്: മുരുകേഷ്
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- ബോയ് ഫ്രണ്ട് on IMDb
- ബോയ് ഫ്രണ്ട് – മലയാളസംഗീതം.ഇൻഫോ