മലയാള സിനിമയിലെ ഒരു നടനാണ് ചാലി പാല എന്നറിയപ്പെടുന്ന ചാലിൽ ബേബി.[1] മലയാള സിനിമകളിൽ ക്യാരക്ടർ റോളുകളും സപ്പോർട്ടിംഗ് റോളുകളും അദ്ദേഹം കൈകാര്യം ചെയ്യുന്നു.[2] ഭദ്രൻ സംവിധാനം ചെയ്ത ഇടനാഴിയിലൊരു കാലൊച്ച എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. പിന്നീട് അയ്യർ ദി ഗ്രറ്റ് എന്ന ചിത്രത്തിൽ ഭദ്രന്റെ സഹസംവിധായകനായി. മാൻ ഓഫ് ദി മാച്ച് എന്ന ചിത്രത്തിൽ ശക്തമായ ഒരു വില്ലൻ വേഷം ചെയ്തുകൊണ്ട് ചലച്ചിത്ര രംഗത്ത് സജീവമായി. ഇരുന്നൂറോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. വലിയ മീശ സ്വന്തം ഐഡന്റിറ്റിയായതിനാൽ കൂടുതലും അഭിനയിച്ചത് പോലീസ് വേഷങ്ങളിലാണ്.[3]

ചലച്ചിത്രങ്ങൾ തിരുത്തുക

 

അവലംബം തിരുത്തുക

  1. http://www.kerala.com/malayalamcinema/star-details.php?member_id=64
  2. "All you want to know about #ChaliPala". Archived from the original on 2014-07-27. Retrieved 2023-02-11.
  3. "ചാലി പാല" (in ഇംഗ്ലീഷ്). Retrieved 2023-02-11.
"https://ml.wikipedia.org/w/index.php?title=ചാലി_പാലാ&oldid=3903306" എന്ന താളിൽനിന്ന് ശേഖരിച്ചത്