കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(ബേളൂർ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോടോം-ബേളൂർ
അപരനാമം: ബേളൂർ

കോടോം-ബേളൂർ
12°23′27″N 75°11′43″E / 12.390839°N 75.195305°E / 12.390839; 75.195305
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പ്രസിഡന്റ് ശ്രീജ പി
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം -95.44 ച.കി.മീ.ചതുരശ്ര കിലോമീറ്റർ
വാർഡുകൾ - 19 എണ്ണം
ജനസംഖ്യ -
ജനസാന്ദ്രത -/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
671531
+91 467
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ബേളൂർ ശിവക്ഷേത്രം, കോടോത്ത് ഭഗവതി ക്ഷേത്രം, കാവേരിക്കുളം

കാസർ‌ഗോഡ് ജില്ലയിൽ ‌സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് കോടോം-ബേളൂർ പഞ്ചായത്ത്. കള്ളാർ, പുല്ലൂർ-പെരിയ, കിനാനൂർ-കരിന്തളം,മടിക്കൈ ബളാൽ, എന്നീ പഞ്ചായത്തുകൾ‌ക്കിടയിലായിട്ടാണീ പഞ്ചായത്തിന്റെ സ്ഥാനം. കോടോം പ്രദേശമെന്നും ബേളൂർ പ്രദേശമെന്നുമുള്ള രണ്ടു പ്രധാന ഭാഗങ്ങളിലായി ഈ പഞ്ചായത്തു കിടക്കുന്നു. കാസർഗോഡ് ജില്ലയിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്താണ്‌ കോടോം ബേളൂർ പഞ്ചായത്ത്. [1] വെള്ളരിക്കുണ്ട് താലൂക്കിൽ, കാഞ്ഞങ്ങാട് ബ്ലോക്കിൽ ആണിതിന്റെ സ്ഥാനം. കോടോം, ബേളൂർ, തായന്നൂർ, പരപ്പയുടെ ഏതാനും ഭാഗം എന്നീ വില്ലേജുകൾ ഉൾപ്പെടുന്നതാണ് ഈ പഞ്ചായത്ത്. 1953 -ഇൽ ആണിത് നിലവിൽ വന്നത്. ആദ്യകാലത്ത് കോടോം, ബേളൂർ എന്നിവ രണ്ടു പഞ്ചായത്തായിരുന്നു. 1953-ൽ ഇവ സംയോജിച്ച് ഒറ്റ പഞ്ചായത്തായി.

അതിരുകൾ

തിരുത്തുക

വാർഡുകളും അവയുടെ നമ്പറും

തിരുത്തുക

കോടോം ബേളൂർ പഞ്ചായത്തിൽ 19 വാർഡുകളാണുള്ളത്.[2][3]

1 വയമ്പ് 6 ചുള്ളിക്കര 11 ആനപ്പെട്ടി 16 എണ്ണപ്പാറ
2 പൊടവടുക്കം 7 ചക്കിട്ടടുക്കം 12 മയ്യങ്ങാനം 17 അയ്യങ്കാവ്
3 ഉദയപുരം 8 ബേളൂർ 13 കാലിച്ചാനടുക്കം 18 പറക്ലായി
4 കോടോം 9 അട്ടക്കണ്ടം 14 ചേരളം 19 ആനക്കല്ല്
5 അയറോട്ട് 10 ബാനം 15 തായന്നൂർ

ഭൂപ്രകൃതി

തിരുത്തുക
 
കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് കെട്ടിടം

കൃഷിയെ മുഖ്യവരുമാനമായി സ്വീകരിച്ചവരാണ്‌ തൊണ്ണൂറുശതമാനത്തിലധികം ജനങ്ങളും. മലനിരകളും താഴ്‌വരകളും നിറഞ്ഞ ഈ മലയോര ഗ്രാമപഞ്ചായത്തിൽ 11 പാടശേഖരസമിതികളിൽ 80 ഹെക്ടർ നെൽ‌പ്പാടമാണ്. റബ്ബർ, തെങ്ങ്, കവുങ്ങ്, കശുമാവ്, വാഴ, പച്ചക്കറികൾ, ഇഞ്ചി, കിഴങ്ങുവർഗങ്ങൾ തുടങ്ങിയ ഒട്ടുമിക്ക കാർഷിക വിളകളും വാണിജ്യാടിസ്ഥാനത്തിൽ തന്നെ കൃഷിചെയ്യുന്നു. കോടോം, ബേളൂർ, തായന്നൂർ, പരപ്പ എന്നീ റവന്യൂ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഗ്രാമപഞ്ചായത്തിലെ കൃഷിയിടങ്ങളെ ചന്ദ്രഗിരി, ചിത്താരി, നിലേശ്വരം നദീതടങ്ങൾ സമ്പുഷ്ടമാക്കുന്നു. പലതരം കാവുകളും നീർ‌ചാലുകളാലും സമ്പന്നമാണ് ഈ പഞ്ചായത്ത്. ചന്ദ്രഗിരിപ്പുഴയുടെ ഒരു കൈവഴി ചുള്ളിക്കര, കൊട്ടോടി, ഉദയപുരം വഴി ഒഴുകിപ്പോകുന്നുണ്ട്. അതുകൂടാതെ ഒടയഞ്ചാൽ അയ്യപ്പക്ഷേത്രത്തോടു ചേർന്നൊഴുകുന്ന നദിയും പഞ്ചായത്തിന്റെ ജലസമ്പത്തിലേക്കു വലുതായ സംഭാവന നൽ‌കുന്നു. ധാരാളം കുന്നുകളും മലകളും നിറഞ്ഞ ഒരു പ്രദേശമാണിത്. കേന്ദ്രഗവൺമെന്റിനു കീഴിലുള്ള മാലോം വനമേഖല കാവേരിക്കുളം, നരയർ പ്രദേശങ്ങളിൽ വ്യാപിച്ചു കിടക്കുന്നു. കുന്നും മലകളും നിറഞ്ഞതാണെങ്കിലും പഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും റോഡുകളുള്ളതിനാൽ വാഹനഗതാഗതം സാധ്യമാണ്.

ആരാധനാലയങ്ങൾ

തിരുത്തുക

കോടോത്ത് ദേവീക്ഷേത്രം, അട്ടേങ്ങാനത്തുള്ള ബേളൂർ‌ശിവക്ഷേത്രം, ഉദയപുരത്തു ദേവീക്ഷേത്രം, പാൽകുളം ദേവീക്ഷേത്രം, മുളവന്നൂർ ഭഗവതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ‌ ഇവിടെയുണ്ട്. മറ്റനേകം ആരാധനാലയങ്ങളും ഈ പഞ്ചായത്തിന്റെ വിശ്വാസ സം‌രക്ഷണത്തിനായുണ്ട്. എണ്ണപ്പാറ, കാലിച്ചാനടുക്കം, ഒടയഞ്ചാൽ, നായിക്കായം, ഉദയപുരം, ചുള്ളിക്കര എന്നിവിടങ്ങളിലെ കൃസ്‌ത്യൻ പള്ളികളും ഒടയഞ്ചാൽ, അട്ടേങ്ങാനം, ഉദയപുരം എന്നിവിടങ്ങളിലെ മുസ്ലീം പള്ളികളും പ്രസിദ്ധങ്ങളാണ്. വയനാട്ടുകുലവന്റെ താനങ്ങൾ ചെന്തളം, കോടോം, പൊടവടുക്കം എന്നീ ഭാഗങ്ങളിൽ‌ നിരവധിയായുണ്ട്. ഒടയഞ്ചാലിലുള്ള ശ്രീമുത്തപ്പൻ ദേവസ്ഥാനവും പഴമ അവകാശപ്പെടുന്ന ആരാധന കേന്ദ്രമാണ്. കാവുകളിൽ പ്രധാനം കരിഞ്ചാമുണ്ഡിയമ്മയുടെ കാവുകളും കാലിച്ചാൻ ദൈവത്തിന്റെ കാവുകളുമാണ്. കണ്ടടുക്കം എന്ന സ്ഥലത്ത് ഈ രണ്ടുകാവുകളുടേയും സംഗമവും ഉണ്ട്.

മറ്റുവിവരങ്ങൾ

തിരുത്തുക

അട്ടേങ്ങാനത്തും കോടോത്തും ഉള്ള ഹയർസെക്കണ്ടറി സ്ക്കൂളുകൾ പഞ്ചായത്തിന്റെ വിദ്യാഭ്യാസമേഖലയിൽ‌ ഗണ്യമായ സംഭാവനകൾ നൽ‌കിവരുന്നു. കാർ‌ഷികമേഖലയിൽ‌ പണിയെടുക്കുന്നവരാണ് ഈ പഞ്ചായത്തിൽ‌ ഭൂരിപക്ഷം പേരും. മലയോരമേഖലയിൽ‌ ബീഡിക്കമ്പനികൾ കുറവാണെങ്കിലും ചെന്തളത്തുള്ള ദിനേശ്‌ ബീഡിക്കമ്പനി ആ ഒരു കുറവു നികത്തുന്നു. തെങ്ങ്, കവുങ്ങ്, കുരുമുളക്, റബർ മുതലായവയാണ് പ്രധാന കാർ‌ഷിക വിളകൾ. അട്ടേങ്ങാനം, ഒടയഞ്ചാൽ ‍,കോടോം, ചുള്ളിക്കര, കൊട്ടോടി,ഉദയപുരം എന്നിവ പഞ്ചായത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളാണ്.

കമ്യൂണിസ്റ്റു പാർട്ടിക്കു നല്ല വേരോട്ടമുള്ള പ്രദേശങ്ങളാണ്‌ അട്ടേങ്ങാനവും കോടോത്തും. സഖാവ് ഇ.കെ. നായനാർ‍‌ തന്റെ ഒളിവുകാലജീവിതം കഴിച്ചുകൂട്ടിയ പ്രധാന സ്ഥലങ്ങളിലൊന്നാണ് കോടോത്തു ഗ്രാമം. മലയോരമേഖലയിലേക്കുള്ള കുടിയേറ്റത്തിന്റെ ആരംഭം ഈ പഞ്ചായത്തിൽ നിന്നുമാണ്. കുടിയേറ്റ കർഷകർ‌‍ ഏറെ ഉള്ളൊരു പഞ്ചായത്തുകൂടിയാണിത്. ഒറ്റപ്പെട്ട ആദിവാസി കോളനികളും ഈ പഞ്ചായത്തിന്റെ അങ്ങിങ്ങായുണ്ട്.

ഗവൺ‌മെന്റുസ്ഥാപനങ്ങളധികവും കേന്ദ്രീകരിച്ചിരിക്കുന്നത് അട്ടേങ്ങാനം, തട്ടുമ്മൽ‌ മേഖലകളിലാണ്. എന്നാൽ പ്രധാന വാണിജ്യമേഖലകളായി ഉയർ‌ന്നു വരുന്നത് ഒടയഞ്ചാലും ചുള്ളിക്കരയുമാണ്. മറ്റുപ്രദേശങ്ങളുമായി ബന്ധം പുലർത്താൻ തക്കവിധത്തിൽ നാലു റോഡുകളുടെ സംഗമസ്ഥലമാണ് ഒടയഞ്ചാൽ. അതുകൊണ്ടുതന്നെ നല്ലൊരു വ്യാപാരമേഖല‌‌യായി പ്രദേശത്തിന് ഉയരാനാവുന്നു.

ചക്കിട്ടടുക്കത്തു നിന്നും അഞ്ചു കിലോമീറ്റർ അകലെയായി നരയറിൽ സ്ഥിതിചെയ്യുന്ന കാവേരിക്കുളം നല്ലൊരു പ്രകൃതിദത്ത ആവാസവ്യവസ്ഥയ്‌ക്ക് ഉദാഹരണവും ആകർഷണകേന്ദ്രമാണ്‌. സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയർന്നു നിൽക്കുന്ന കാവേരിക്കുളം അനേക‌ം സഞ്ചാരികളെ ആകർഷിക്കുന്ന നല്ലൊരു പ്രദേശമാണ്. കർണാടകയിലെ കൊടകു ജില്ലയിൽ സ്ഥിതി ചെയ്യുന്ന തലക്കാവേരി(കാവേരിനദിയുടെ ഉദ്‌ഭവസ്ഥാനം)യുമായി കാവേരിക്കുളത്തിനെ ബന്ധിപ്പിക്കുന്ന ഒരു പുരാവൃത്തം നാട്ടുകാരുടെ ഇടയിലുണ്ട്.

ഇതും കാണുക

തിരുത്തുക
  1. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
  2. കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ‌

അവലം‌ബം

തിരുത്തുക
  1. ഉയിര്‌ - സമഗ്ര വികസനരേഖ 2010 - കോടോംബേളൂർ പഞ്ചായത്ത് പുറത്തിറക്കിയ പുസ്തകം
  2. "വാർഡുകളുടെ ലിസ്റ്റ്". Archived from the original on 2011-08-22. Retrieved 2016-11-12.
  3. പഞ്ചായത്തിലെ വാർഡുകൾ[പ്രവർത്തിക്കാത്ത കണ്ണി]