വികസിതങ്ങളായ സ്ഥലങ്ങളിൽ നിന്നും അവികസിതങ്ങളായ സ്ഥലങ്ങളിലേക്ക് ജനതകളുടെ സംഘടിതമോ അസംഘടിതമോ ആയ ചേക്കേറലാണു കുടിയേറ്റം എന്നറിയപ്പെടുന്നത്. വളരെ പ്രാചീന കാലം മുതലേ ഉള്ളൊരു പ്രതിഭാസമാണിത്. കൃഷിയുടെ വ്യാപനത്തിനും പ്രദേശങ്ങളുടെ സർ‌വ്വതോന്മുഖമായ വികസനത്തിനും സാമ്പത്തികരംഗത്തെ വികസനത്തിനും അതുപോലെ സാമൂഹികവും സാംസ്‌കാരികവുമായ ഉണർ‌വിനും കുടിയേറ്റങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌. തിരുവിതാംകൂറിന്റെ പലഭാഗങ്ങളിൽ നിന്നായി കൂട്ടമായും അല്ലാതെയും മലബാറിലേക്കു നടത്തിയ കുടിയേറ്റം കേരളചരിത്രത്തിലെ ഒരു പ്രധാന അധ്യായമാണ്

ഒരു പ്രദേശത്തുനിന്നും മറ്റൊരു പ്രദേശത്തേക്ക് സിഥിരമായോ താത്കാലികമായോ മാറിത്താമസിക്കുന്നതിനെയാണ് കുടന്നതുകൊണ്ട് അർത്ഥമാക്കുന്നത്. കുടിയേറ്റം രണ്ടുതരത്തിലാണുള്ളത്.രാജ്യാന്തരകുടിയേറ്റം,ആഭ്യന്തരകുടിയേറ്റം. രാജ്യാന്തരകുടിയേറ്റത്തെ രാജ്യാന്തര ഗമനം എന്നും രാജ്യാന്തര ആഗമനം എന്നും വീണ്ടും രണ്ടായി തിരിക്കാം.ഒരു രാജ്യത്തേക്ക് ജനങ്ങൾ വന്നുചേരുന്നതിനെ രാജ്യാന്തര ആഗമനം എന്നു പറയുന്നു. രാജ്യത്തിന്റെ അതിർത്തി കടന്നുള്ള കുടിയേറ്റങ്ങളാണ് രാജ്യാന്തരകുടിയേറ്റങ്ങൾ.ആഭ്യന്തരകുടിയേറ്റത്തിൽ സംസ്ഥാനാന്തകുടിയേറ്റം,സംസ്ഥാനആഭ്യന്തരകുടിയേറ്റം എന്നു തിരിക്കാം. സംസ്ഥാന ആഭ്യന്തര കുടയേറ്റത്തിൽ ജില്ലാന്തര കുടിയേറ്റവും ജില്ലാആഭ്യന്തരകുടിയേറ്റവും ഉൾപ്പെടുന്നു.

കുുടിയേറ്റത്തിനു ഗുണഫലവും ദോഷഫലവും ഉണ്ട്.

ഗുണഫലങ്ങൾ

.മാതൃരാജ്യത്തേക്കുള്ള വിദേശനാണ്യം ലഭ്യമാക്കുന്നു

.സാങ്കേതികവിദ്യയുടെ സകൈമാറ്റം ലങ്യമാകുന്നു.

.തൊഴിലവസരങ്ങൾ ലഭ്യമാകുന്നു.

.ഉയർന്ന വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാകുന്നു.

ദോഷഫലങ്ങൾ

.ചേരികളുടെ രൂപീകരണം

.വിഭവദൗർലഭ്യം

.വിഭവ ചൂഷണം

.അഭ്യസ്തവിദ്യരുടെയും യുവാക്കളുടെയും സേവനം രാജ്യത്തിനു നഷ്ടമാകുന്നു,

കുടിയേറ്റം ആദ്യകാലത്ത്

തിരുത്തുക

ഗോത്രങ്ങളും വർഗങ്ങളും മെച്ചപ്പെട്ട താമസസൗകര്യങ്ങൾ‌ക്കും ഭക്ഷണത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ആദ്യകാലം മുതൽ‌ക്കേ കുടിയേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആഹാരം, വസ്ത്രം, പാർ‌പ്പിടം എന്ന പ്രാഥമികാവശ്യങ്ങളായിരുന്നു അന്നവരെ അതിനു പ്രേരിപ്പിച്ച ഘടകം. പിന്നീട്, രാഷ്ട്രീയവും വംശീയവും മതപരവുമായ കാരണങ്ങളാലും കുടിയേറ്റങ്ങൾ നടന്നിട്ടുണ്ട്.

അന്താരാഷ്ട്ര കുടിയേറ്റ ദിനം

തിരുത്തുക

ഡിസംബർ 18 ന് അന്താരാഷ്ട്ര കുടിയേറ്റ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു.2000 ഡിസംബർ 4 ന് ചേർന്ന ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിലെ 55/93 പ്രമേയത്തിലൂടെ യാണ് ഇത് അംഗീകരിച്ചത്.[1]

  1. "Proclamation of 18 December as International Migrants Day".
"https://ml.wikipedia.org/w/index.php?title=കുടിയേറ്റം&oldid=3256911" എന്ന താളിൽനിന്ന് ശേഖരിച്ചത്