മലബാർ ജില്ലാ കളക്ടറായിരുന്ന എച്ച്.വി. കാനോലി 1848-ൽ കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ ഒരു വിശാല ജല ഗതാഗത മാർഗ്ഗം എന്ന ഉദ്ദേശത്തോടെ പുഴകളെയും ജലാശയങ്ങളെയും കനാലുകൾ നിർമ്മിച്ചു കൂട്ടിയിണക്കി. ഇങ്ങനെയുണ്ടാക്കിയ തീരദേശ ജലഗതാഗതമാർഗ്ഗത്തെ കാനോലി കനാൽ[1][2]എന്നു വിളിക്കുന്നു.

Conolly Canal
Conolly Canal

കോഴിക്കോട് ജില്ലയിൽ ഈ കനാൽ വടക്ക് കോരപ്പുഴയെയും തെക്ക് കല്ലായിപ്പുഴയെയും ബന്ധിപ്പിക്കുന്നു. ഈ ഭാഗത്ത് 11.4 കിലോമീറ്റർ ദൈർഘ്യമുള്ള ഈ കനാലിന്റെ വീതി വിവിധയിടങ്ങളിലുയം 6-20 മീറ്ററുകൾക്കിടയ്ക്കാണ്. മൺസൂൺ മഴ ലഭിക്കുമ്പോൾ കനാലിലെ ജലവിതാനം 2 മീറ്റർ വരെ ഉയരാറുണ്ട്.

പേരിനു പിന്നിൽ

തിരുത്തുക

കാനോലി സായിപ്പിനെ രണ്ടു ഏറനാട്ടുകാർ വെസ്റ്റ് ഹിൽ ബാരക്സിൽ വെച്ചു കൊലപ്പെടുത്തിയതിനു ശേഷമാണു ഈ കനാൽ, കാനോലി കനാൽ എന്നു അറിയപ്പെട്ടുതുടങ്ങിയതു എന്നു കരുതുന്നു.[3]

ചരിത്രം

തിരുത്തുക

മലബാർ ജില്ലാ കളക്ടറായിരുന്ന എച്ച്.വി. കനോലി ഒരു വിശാല ജല ഗതാഗത മാർഗ്ഗം എന്ന ഉദ്ദേശത്തോടെ 1845-ൽ കാനോലി കനാലിന്റെ ഒരു രൂപരേഖ മദ്രാസ്സ് ഗവൺമെന്റിനു സമർപ്പിച്ചു.1846-ൽ ഇതു അനുവദിച്ചുകൊണ്ട് ഉത്തരവായി.1848/1850-ൽ പണി പൂർത്തിയാക്കി.

ഒന്നാം ഘട്ടം

തിരുത്തുക

ആദ്യ ഘട്ടത്തിൽ ഏലത്തൂർ പുഴയെ കല്ലായി പുഴയോടും,കല്ലായി പുഴയെ ബേപ്പൂർ പുഴയോടും ബന്ധിപ്പിച്ചു.1848-ൽ അങ്ങനെ ഒന്നാം ഘട്ടം പൂർത്തിയാക്കി.

രണ്ടാം ഘട്ടം

തിരുത്തുക

രണ്ടാം ഘട്ടത്തിൽ പൊന്നാനി,ചാവക്കാട് ഭാഗങ്ങളെ ഉൾപ്പെടുത്തി കൊടുങ്ങല്ലൂർ വരെയുള്ള പുഴകളെയും ജലാശയങ്ങളെയും സം‌യോജിപ്പിക്കുന്ന കനാലുകളും നിർമ്മിച്ചു തുടങ്ങി.കാനോലി സായിപ്പിന്റെ മരണത്തെ തുടർന്നു കാനോലി കനാലിന്റെ ശനിദശയും തുടങ്ങി.പണി പൂർത്തിയാകാത്ത പോന്നാനി ഭാഗത്ത് ഇനി പണി തുടരേണ്ട എന്നു എഞ്ചിനിയർ തീരുമാനിച്ചു.പിന്നീട് വന്ന കളക്ടർ റോബിൻസൺ താത്പര്യം എടുത്തതിനാലാണു 1850-ൽ പണി പൂർത്തീകരിക്കൻ കഴിഞ്ഞത്.


2018-ലെ ശുചീകരണ യജ്ഞം

തിരുത്തുക

വിവിധ ഘട്ടങ്ങളിലായി കനാലിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി  

2018 ലെ പ്രളയ സമയത്ത്  കനോലി കനാൽ കരകവിഞ്ഞൊഴുകി സരോവരം ബയോപാർക്ക് അടക്കമുള്ളവ മുങ്ങിപ്പോവുകയും മലിനമാക്കപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് 11.2 കി.മി ദൂരത്ത് ശുചീകരണം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയത്.നിറവ് റസിഡൻറ് അസോസിയേഷൻ്റെ സഹകരണത്തോടെ പദ്ധതിക്ക് തുടക്കമിട്ടു, കനാലിൻറെ വിവിധ ഭാഗങ്ങൾ ശുചീകരിച്ചു.

കനോലി കനാലിലെ മാലിന്യങ്ങൾ നീക്കി പൂർവ സ്ഥിതിയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

[4][5][6]

ഇതുകൂടി കാണുക

തിരുത്തുക
  1. [1][പ്രവർത്തിക്കാത്ത കണ്ണി]മാതൃഭൂമി.ഇൻഫോ/ കനോലി കനാൽ വന്ന വഴി: അഡ്വ. സെലുരാജ് ടി.ബി.
  2. [2] Archived 2016-03-04 at the Wayback Machine.വാടാനപ്പള്ളി.കോം/മണപ്പുറം: സുധീർ & പീതാമ്പരൻ
  3. അഡ്വ. ടി.ബി. സെലുരാജ്‌ (സെപ്റ്റംബർ 13, 2014). "വിസ്മൃതിയിലാണ്ടൊരു ചരമവാർഷികം". മാതൃഭൂമി ദിനപത്രം. Archived from the original on 2014-09-16. Retrieved സെപ്റ്റംബർ 16, 2014.
  4. "ശുചീകരണം". 18-12-2018. {{cite journal}}: Check date values in: |date= (help); Cite journal requires |journal= (help)
  5. "കനാൽ ശുചീകരണം".
  6. "കനാൽ ശുചീകരണം - SKSSF വിഖായ".
"https://ml.wikipedia.org/w/index.php?title=കനോലി_കനാൽ&oldid=4096196" എന്ന താളിൽനിന്ന് ശേഖരിച്ചത്