നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ

കേരളോല്പത്തിയെ കുറിച്ചുള്ള ഐതിഹ്യത്തിൽ, വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ പരശു(മഴു) കൊണ്ട് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളമെന്നാണ് ഐതിഹ്യം. കേരളം പരശുരാമൻ ബ്രാഹ്മണന്മാർക്ക് ദാനമായി നൽകി. കേരളത്തിൽ 64 ഗ്രാമങ്ങൾ നിർമ്മിച്ചു. ഇവയിൽ 32 എണ്ണം പെരുംപുഴക്കും ഗോകർണ്ണത്തിനും ഇടയിലായിരുന്നു. ഇവിടത്തെ സംസാരഭാഷ തുളു ആയിരുന്നു. ബാക്കി 32 എണ്ണം പെരുംപുഴക്കും കന്യാകുമാരിക്കും ഇടയിൽ മലയാളം സംസാരിക്കുന്ന ഭാഗത്തായിരുന്നു.[1][2]ഈ ഗ്രാമങ്ങളിൽ പരശുരാമനാൽ 108 ശിവാലയങ്ങളും 108 ദുർഗ്ഗാലയങ്ങളും പ്രതിഷ്ഠിക്കപ്പെട്ടു. ഈ ക്ഷേത്രങ്ങളെല്ലാം അവയുടെ സ്ഥലനാമങ്ങളിലാണ് അറിയപ്പെടുന്നത്.

നൂറ്റെട്ട് ദുർഗ്ഗാലയങ്ങൾ

തിരുത്തുക

നൂറ്റെട്ട് തിരുപ്പതികൾ, നൂറ്റെട്ട് ശിവാലയങ്ങൾ പോലെ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളും പ്രസിദ്ധമാണ്. ഈ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലും പ്രതിഷ്ഠ നടത്തിയത് പരശുരാമനെന്നാണ് വിശ്വാസം.

ക്ഷേത്രം സങ്കല്പം ദർശനം സോത്രത്തിലെ പേർ ഗ്രാമം/നഗരം, ജില്ല ചിത്രം
ആറ്റൂർ കാർത്ത്യായനി ക്ഷേത്രം കാർത്യായനി കിഴക്ക് ആറ്റൂർ മുള്ളൂർക്കര
തൃശ്ശൂർ ജില്ല
 
അയിരൂർ പിഷാരിക്കൽ ദുർഗ്ഗാക്ഷേത്രം ദുർഗ്ഗാ കിഴക്ക് അയിരൂർ അയിരൂർ
എറണാകുളം ജില്ല
അയ്കുന്ന് പാണ്ഡവഗിരി ദേവിക്ഷേത്രം ദുർഗ്ഗാ കിഴക്ക് വെങ്ങിണിശ്ശേരി അയ്കുന്ന്
തൃശ്ശൂർ ജില്ല
അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം കാർത്യായനി കിഴക്ക് അയ്യന്തോൾ അയ്യന്തോൾ
തൃശ്ശൂർ ജില്ല
അന്തിക്കാട് കാർത്ത്യായനി ക്ഷേത്രം കാർത്യായനി പടിഞ്ഞാറ് അന്തിക്കാട് അന്തിക്കാട്
തൃശ്ശൂർ ജില്ല
ആവണംകോട് സരസ്വതി ക്ഷേത്രം സരസ്വതി കിഴക്ക് ആവണംകോട് ആവണംകോട്
എറണാകുളം ജില്ല
 

108 ക്ഷേത്രങ്ങൾ

തിരുത്തുക

ഗോകർണ്ണം മുതൽ കന്യാകുമാരി വരെ പ്രാചീന അറുപത്തിനാല് ഗ്രാമങ്ങളിൽ പരശുരാമൻ പ്രതിഷ്ഠ ചെയ്തു എന്ന് വിശ്വസിക്കുന്ന നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങൾ, പകുതി ഇന്നത്തെ കർണാടകയിലും പകുതി കേരളത്തിലുമായാണ്, അതിൽ തന്നെ ഏറ്റവും കൂടുതൽ ഉള്ളത് തൃശൂർ ആണ്. ഇരുപത് ദുർഗ്ഗ ക്ഷേത്രങ്ങൾ തൃശൂർ ഉണ്ട്, ആറ്റുകാൽ, കൊടുങ്ങല്ലൂർ, ചക്കുളത്തു ഭഗവതി ക്ഷേത്രങ്ങൾ നൂറ്റിയെട്ടിൽ ഇല്ല. പരശുരാമനാൽ പ്രതിഷ്ഠ ചെയ്ത ഭഗവതി ക്ഷേത്രങ്ങൾ മാത്രമെ 108 ൽ ഉണ്ടാകൂ.

[3] [4]

108 ദുർഗ്ഗാലയങ്ങൾ:

1. വലയാലയം-ഊരകത്തമ്മത്തിരുവടിക്ഷേത്രം

2. ആദിക്ക് - ആദിനാട് ശക്തിക്കുളങ്ങരക്ഷേത്രം

3. തൈക്കാട് - തൈക്കാട്ടുശ്ശേരി ദുർഗാക്ഷേത്രം

4. കടലായി - കടലാശ്ശേരി പിഷാരിക്കൽ ഭഗവതീക്ഷേത്രം

5. കന്യാകുമാരീക്ഷേത്രം

6. കാമാക്ഷീക്ഷേത്രം

7. മൂകാംബി - ശ്രീമൂകാംബികാക്ഷേത്രം

8. ചെറുകുന്നിൽ ഭഗവതീക്ഷേത്രം

9. കുമാരനെല്ലൂർ കാർത്ത്യായനീക്ഷേത്രം

10. കാവീട് കാർത്ത്യായനീക്ഷേത്രം

11. ചേരാനെല്ലൂർ ഭഗവതീക്ഷേത്രം

12. ചെങ്ങളം - ചെങ്ങൽ ദേവീക്ഷേത്രം

13. തോടിപ്പള്ളി - തൊട്ടിപ്പാൾ ഭഗവതീക്ഷേത്രം

14. ഇടപ്പള്ളി - വെട്ടിക്കുളങ്ങര കാർത്ത്യായനീക്ഷേത്രം

15. പേരൂർക്കാവ് ദുർഗാക്ഷേത്രം

16. മയിൽപ്പുറം - കരിങ്കാളിക്കാവ് ഭഗവതീക്ഷേത്രം

17. വെള്ളിത്തട്ട അഴകം ദേവീക്ഷേത്രം

18. ചാത്തന്നൂർ ക്ഷേത്രം

19. നെല്ലുവായിൽ മുല്ലയ്ക്കൽ ഭഗവതീക്ഷേത്രം

20. അന്തിക്കാട് കാർത്ത്യായനീക്ഷേത്രം

21. ആവണംകോട് സരസ്വതീക്ഷേത്രം

22. അയ്യന്തോൾ കാർത്ത്യായനീക്ഷേത്രം

23. അയ്കുന്ന് - പാണ്ഡവഗിരി ദേവീക്ഷേത്രം

24. കടപ്പൂര് - ചുറ്റുമല ദുർഗാക്ഷേത്രം

25. ഉഴലൂർ കാർത്ത്യായനീക്ഷേത്രം

26. പുന്നരിയമ്മ - പൂനിലാർക്കാവ്

27. കാരമുക്ക് - പൂക്കാട്ടിക്കര ക്ഷേത്രം

28. ഇടക്കുന്നി ദുർഗാക്ഷേത്രം

29. ചെമ്പൂക്കാവ് ക്ഷേത്രം

30. ഇടനാട് ദുർഗാക്ഷേത്രം

31. പൂവത്തുശ്ശേരി ദുർഗാക്ഷേത്രം

32. ചേർപ്പ് ഭഗവതീക്ഷേത്രം

33. കുട്ടനെല്ലൂർ ഭഗവതീക്ഷേത്രം

34. ചേർത്തല കാർത്ത്യായനീക്ഷേത്രം

35. വെള്ളിക്കുന്ന് - തൃത്താല ഭഗവതീക്ഷേത്രം

36. വേങ്ങൂർ ശ്രീദുർഗാദേവീക്ഷേത്രം

37. മാണിക്യമംഗലം ശ്രീകാർത്ത്യായനിദേവീക്ഷേത്രം

38. വിളപ്പാ - വെളപ്പായ പിഷാരിക്കൽ ഭഗവതീക്ഷേത്രം

39. വെളിയന്നൂർ ഭഗവതീക്ഷേത്രം

40. വെളിയങ്കോട് - പാലപ്പെട്ടി ഭഗവതീക്ഷേത്രം

41. ഇടക്കൊടി അരങ്ങത്ത് ദേവീക്ഷേത്രം

42. ഈങ്ങയൂർ പുന്നശ്ശേരി ശ്രീ ഈഹാപുരേശ്വരീക്ഷേത്രം

43. എടപ്പറ്റ വനദുർഗാദേവീക്ഷേത്രം

44. കട്ടീൽ ക്ഷേത്രം

45. കരുമാപ്പുറം - കരുമല ഭഗവതീക്ഷേത്രം

46. കൈവാലയം കല്ലേക്കുളങ്ങര ഭഗവതീക്ഷേത്രം

47. പുത്തൂർ ദുർഗാക്ഷേത്രം

48. അയിരൂർ - അരൂർ കാർത്ത്യായനീക്ഷേത്രം

49. ചെങ്ങണംകുന്ന് ഭഗവതീക്ഷേത്രം

50. പോത്തന്നൂർ ദുർഗാക്ഷേത്രം

51. ഉളിയന്നൂർ മഹാദേവക്ഷേത്ര സമുച്ചയം

52. പന്തല്ലൂർ ഭഗവതീക്ഷേത്രം

53. പന്നിയങ്കര ദുർഗാക്ഷേത്രം

54. മരുതൂർ കാർത്ത്യായനീക്ഷേത്രം

55. മറവഞ്ചേരി - ചെങ്ങാലൂർക്ഷേത്രം

56. ഞാങ്ങാട്ടിരി ഭഗവതീക്ഷേത്രം

57. പകണ്ണന്നൂർ - കണ്ണന്നൂർ ഭഗവതീക്ഷേത്രം

58. കാട്ടൂർ - പൊഞ്ഞനം ഭഗവതീക്ഷേത്രം

59. പിഷാരി - പിഷാരിക്കാവ്

60. ചിറ്റണ്ട് കാർത്ത്യായനീക്ഷേത്രം

61. ചോറ്റാനിക്കര മേലേക്കാവ് ക്ഷേത്രം

62. ചോറ്റാനിക്കര കീഴേക്കാവ് ക്ഷേത്രം

63. അയിരൂർ - പിഷാരിക്കൽ ക്ഷേത്രം

64. എടയന്നൂർ ഭഗവതീക്ഷേത്രം

65. പുതുക്കോട് അന്നപൂർണ്ണേശ്വരീക്ഷേത്രം

66. കടലുണ്ടി - മണ്ണൂർക്ഷേത്രം

67. തിരുകുളം - കിള്ളിക്കുളങ്ങര ഭഗവതീക്ഷേത്രം

68. കടങ്ങേത്ത് - അരിയന്നൂർ ഭഗവതീക്ഷേത്രം

69. രാങ്ങാട്ടൂർ ദുർഗാക്ഷേത്രം

70. ശിരസ്സ് - തളിപ്പറമ്പിൽ ക്ഷേത്രം

71. പേച്ചങ്ങന്നൂര് - പൊയിൽക്കാവ്

72. മാങ്ങാട്ടൂർ - മാങ്ങോട്ട് ഭഗവതീക്ഷേത്രം

73. തത്തപ്പള്ളി ദുർഗാക്ഷേത്രം

74. വരയ്ക്കൽ ദുർഗാക്ഷേത്രം

75. കരിങ്ങാച്ചിറ ഭഗവതീക്ഷേത്രം

76. ചെങ്ങന്നൂർ ക്ഷേത്രം

77. തൊഴാനൂർ - തൊഴുവനൂർ ഭഗവതീക്ഷേത്രം

78. കൊരട്ടി - ചെറ്റാരിക്കൽ ക്ഷേത്രം

79. തേവലക്കോട് - തേവലക്കര ക്ഷേത്രം

80. ഇളംപാറ - വള്ളിക്കാട്ടുകാവ്

81. കുറിഞ്ഞിക്കാട് - കുറിഞ്ഞിക്കാവ്

82. കാര - കാരയിൽ ഭഗവതീക്ഷേത്രം

83. പൊന്നാനി തൃക്കാവ്

84. അണിക്കാട് - അണിയൂർ ദുർഗാക്ഷേത്രം

85. ഉണ്ണൂർ - ഉദിനൂർ ക്ഷേത്രം

86. മംഗലം പനങ്ങാട്ടുകര കാർത്ത്യായനീക്ഷേത്രം

87. തെച്ചിക്കോട് - തെച്ചിക്കോട്ടുകാവ്

88. ആല - ആലംതുരുത്തി ദുർഗാക്ഷേത്രം

89. മൂക്കുതലക്ഷേത്രം - മുക്തിശാലയും ഭക്തിശാലയും

90. കിഴക്കനിക്കാ - മൂക്കുതല കീഴ്ക്കാവ് ക്ഷേത്രം

91. അഴിയൂർ - ശംഖുമുഖം ദേവീക്ഷേത്രം

92. വെള്ളൂർ - ചാമക്കാവ് ഭഗവതീക്ഷേത്രം

93. വെള്ളടിക്കുന്ന് - കാർത്ത്യായനീക്ഷേത്രം

94. പത്തിയൂർ ദുർഗാക്ഷേത്രം

95. തിരുവാലത്തൂർ ക്ഷേത്രം

96. ചൂരക്കോട് ഭഗവതീക്ഷേത്രം

97. കീഴടൂർ - കീഴഡൂർ ദുർഗാക്ഷേത്രം

98. ഇരിങ്ങോളം - ഇരിങ്ങോൾക്കാവ്

99. കടമ്പേരി - ചുഴലി ഭഗവതീക്ഷേത്രം

100. തൃച്ചംബരം ക്ഷേത്രം

101. മേഴക്കുന്ന് - മൂഴക്കുന്ന് മൃദംഗശൈലേശ്വരീക്ഷേത്രം

102. ആവട്ടൂർ - തുറയിൽ ഭഗവതീക്ഷേത്രം

103. തൃപ്പളേരി കന്മാടത്ത് ഭഗവതീക്ഷേത്രം

104. കൊളമ്പ് - പട്ടാഴി ദുർഗാഭഗവതീക്ഷേത്രം

105. ഋണനാരായണം വേദക്കാട് ക്ഷേത്രം

106. നെല്ലൂർ - രായിരനെല്ലൂർ ദുർഗാക്ഷേത്രം

107. ശാല - ആര്യശാല ദേവീക്ഷേത്രം

108. ശാല - തൃശാല ഭഗവതീക്ഷേത്രം

അവലംബങ്ങൾ

തിരുത്തുക
  1. വൈഖരി
  2. നമ്പൂതിരി ചരിത്രം
  3. ക്ഷേത്ര ചൈതന്യ രഹസ്യം - മാധവ്ജി
  4. 108 ദുർഗ്ഗാ ക്ഷേത്രങ്ങൾ - കുഞ്ഞിക്കുട്ടൻ ഇളയത്