തൊട്ടിപ്പാൾ ഭഗവതിക്ഷേത്രം

108 ദുർഗ്ഗാലയങ്ങളിൽ ഒന്നായ തൊട്ടിപ്പാൾ ഭഗവതി ക്ഷേത്രം തൃശൂർ ജില്ലയിലെ തൊട്ടിപ്പാളിൽ പറപ്പുക്കര പഞ്ചായത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. പ്രധാന മൂർത്തി ദുർഗ്ഗ. കിഴക്കോട്ട് ദർശനമായ ദുർഗ്ഗയ്ക്ക് മൂന്ന് പൂജയുണ്ട്.

ദ്വാരപാലകന്മാർക്ക് പകരം ദ്വാരപാലികമാരാണ്. ഗണപതിയും ആലിങ്കൽ ഭഗവതിയും ഉപദേവതമാരാണ്. മീനത്തിൽ പൂരം. ആറാട്ടുപുഴ പൂരം പങ്കാളിയാണ്. ആറുനാട്ടിൽ പ്രഭുക്കന്മാരിലെ ചങ്കരംകോത കർത്താവിന്റെ കൈവശമായിരുന്നു ഈ ക്ഷേത്രം. കൊല്ലവർഷം 1112-ൽ കൊച്ചി ദേവസ്വം ബോർഡ് ഏറ്റെടുത്തു.