അയിരൂർ ഗ്രാമപഞ്ചായത്ത്
അയിരൂർ ഗ്രാമപഞ്ചായത്ത് | |
9°22′00″N 76°43′00″E / 9.366667°N 76.716667°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 26.5ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 22711 |
ജനസാന്ദ്രത | 882/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പത്തനംതിട്ട ജില്ലയിലെ കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് അയിരൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 26.5 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിലെ അതിരുകൾ വടക്ക് എഴുമറ്റൂർ, കൊറ്റനാട് പഞ്ചായത്തുകൾ, തെക്ക് പമ്പാ നദി, കിഴക്ക് റാന്നി അങ്ങാടി പഞ്ചായത്ത്, പടിഞ്ഞാറ് തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് എന്നിവയാണ്.[1]
ചരിത്രം
തിരുത്തുകകാർത്തിക തിരുനാൾ മഹാരാജാവിന്റെ കാലത്തു നടന്ന റവന്യൂ പരിഷ്ക്കാരത്തിൽ തിരുവിതാംകൂറിനെ തെക്കുമുഖം, മധ്യമുഖം, വടക്കുമുഖം എന്നിങ്ങനെ വിഭജിച്ച് മണ്ഡപത്തും വാതുക്കൽ പ്രവൃത്തിയെന്ന് തിരിച്ചിരുന്നു. ആ കൂട്ടത്തിൽ ഈ ഗ്രാമം തിരുവല്ലാ മണ്ഡപത്തും വാതുക്കൽ ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കേ നട മുതൽ കിഴക്ക് റാന്നി വരെയും വടക്ക് എഴുമറ്റൂരും, തെക്ക് ഇലന്തൂരും പ്രവൃത്തികൾക്കുള്ളിൽപ്പെട്ട ഒരു പ്രവൃത്തിയായിത്തീർന്നു. മാർത്താണ്ഡവർമ്മയുടെ കാലത്ത് രാമയ്യൻ ദളവ ഈ പ്രദേശങ്ങളെ വേണാടിനോട് ചേർത്തപ്പോഴാണ് അയിരൂർ ദേശത്തിന് അയിരൂർ പ്രവൃത്തി എന്ന പേരു വന്നത്. വീണ്ടും നടന്ന റവന്യൂ പരിഷ്ക്കരണത്തിൽ ഈ പ്രവൃത്തി മല്ലപ്പുഴശ്ശേരി, ചെറുകോൽ, അയിരൂർ എന്നിങ്ങനെ മൂന്നു പകുതികളായിത്തീർന്നു. പിൽക്കാലത്ത് ഈ പ്രദേശം അയിരൂർ, കോറ്റാത്തൂർ, കൈതക്കോടി, മൂക്കന്നൂർ, ഇടപ്പാവൂർ, പേരൂർ, കാഞ്ഞീറ്റുകര, വാക്ക, തടിയൂർ, ഞൂഴൂർ എന്നീ പേരുകളിൽ പതിനൊന്ന് കരകളായിത്തീർന്നു.[1]
മുൻ പ്രസിഡന്റുമാർ
തിരുത്തുക- കെ.എം ജോർജ്ജ്
- റ്റി.എൻ. കുഞ്ഞുണ്ണിക്കുറുപ്പ്
- എൻ.പി. എബ്രഹാം
- വാനേത്ത് കുട്ടൻപിള്ള
- റ്റി. എൻ. ഉപേന്ദ്രനാഥക്കുറുപ്പ്
- പ്രൊഫ. കെ.ജി. ജോർജ്ജ്
- എം.പി.ഗോപാലൻ നായർ
- പ്രൊഫ.കെ.എ.മാത്യു
- വട്ടോലിൽ ഫിലിപ്പ്
- ആനിമാത്യു
- റ്റി. പ്രസാദ്
- ശ്രീജാ വിമൽ
- തോമസ് തമ്പി
- അനിതാ കുറുപ്പ്
ഗ്രാമ പഞ്ചായത്ത് വാർഡുകൾ
തിരുത്തുകഈ ഗ്രാമപഞ്ചായത്തിൽ 16 വാർഡുകളാണുള്ളത്. ജനപ്രതിനിധികൾ(2020) പ്രസിഡന്റ്: ശ്രീമതി അനിതാ കുറുപ്പ് വൈസ് പ്രസിഡന്റ്:ശ്രീ വിക്രമൻ നാരായണൻ
ജനപ്രതിനിധികൾ(2020)
തിരുത്തുകപ്രസിഡന്റ്: ശ്രീമതി അനിതാ കുറുപ്പ്
വൈസ് പ്രസിഡന്റ് : ശ്രീ വിക്രമൻ നാരായണൻ
പ്രധാന സ്ഥലങ്ങൾതിരുത്തുക
അതിരുകൾതിരുത്തുകപ്രധാന മലകൾതിരുത്തുകസ്ഥിതിവിവരക്കണക്കുകൾ(2001)തിരുത്തുക
ആകെ ഭൂവിസ്തൃതി:---ഹെൿറ്റർ; കൃഷിയുള്ളത്:------- ഹെൿറ്റർ. ആരോഗ്യമേഖലതിരുത്തുക
ഗതാഗതംതിരുത്തുകഅയിരൂരിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള ദൂരം:
ഗവണ്മന്റ് ഓഫീസുകൾതിരുത്തുക
ഗ്രാമപഞ്ചായത്തിലെ ഗവണ്മെന്റ് /എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾതിരുത്തുക
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുംതിരുത്തുക
ഗ്രന്ഥശാലകൾതിരുത്തുകസംഘടനതിരുത്തുക
അവലംബംതിരുത്തുക
ഇതും കാണുകതിരുത്തുകപുറമെ നിന്നുള്ള കണ്ണികൾതിരുത്തുക
|