പെരുമ്പുഴ
കേരളത്തിൽ കൊല്ലം ജില്ലയിൽ കുണ്ടറയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പെരുമ്പുഴ. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലൂടെയാണ് കുണ്ടറ - കൊട്ടിയം ബൈപാസ് റോഡ് ,കൊല്ലം ആയൂർ റോഡ് കടന്നു പോകുന്നത് . ചൈനാക്ലേയുടെ വളരെ വലിയ നിക്ഷേപം പെരുമ്പുഴയിൽ കണ്ടെത്തിയിട്ടുണ്ട്. തെക്ക് ഭാഗത്തായി കുരീപ്പള്ളി , വടക്ക് ഭാഗത്ത് പുന്നമുക്കും പടിഞ്ഞാറ് ഭാഗത്ത് കേരളപുരവും കിഴക്ക് ഭാഗത്തായി നല്ലില എന്ന സ്ഥലങ്ങളും ഉൾപ്പെടുന്നു .പെരുമ്പുഴയുടെ പഴയ പേര് കുരണ്ടിപള്ളി മുക്ക് എന്നായിരുന്നു .
പെരുമ്പുഴയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തൃക്കോയിക്കൽ ശ്രീ മഹാവിഷ്ണു മഹാദേവർക്ഷേത്രം. ഈ ക്ഷേത്രം കോയിക്കൽ രാജവംശത്തിന്റെ അധീനതയിൽ ഉള്ളതായിരുന്നു. മഹാവിഷ്ണുവിനും മഹാദേവനും തുല്യപ്രാധാന്യമാണ് ഈ ക്ഷേത്രത്തിൽ നൽകിയിരിക്കുന്നത്.
കവിയും , ചലച്ചിത്ര ഗാന രചയിതാവും ആയ [പെരുമ്പുഴ ഗോപാലകൃഷ്ണന്റെ [1] ജന്മദേശമാണ് ഇവിടം.[2]
അമ്പലങ്ങൾ
തിരുത്തുകക്രിസ്റ്റ്യൻ പള്ളികൾ
തിരുത്തുകസെന്റ് മാർട്ടിൻ മലങ്കര കത്തോലിക്ക പള്ളി
സൈന്റ്റ് ജോൺസ് ബാപ്തിസ്റ്റ് ഓർത്തഡോൿസ് പള്ളി
മുസ്ലിം പള്ളികൾ
തിരുത്തുകമുഹിയദ്ദീൻ ജുമാ മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ഗവൺമെന്റ് ലോവർ പ്രൈമറി സ്ക്കുൾ
- മാർ ഗ്രിഗോറിയോസ് അപ്പർ പ്രൈമറി സ്ക്കൂൾ
- എസ് എ ബി ടി എം അപ്പർ പ്രൈമറി സ്ക്കൂൾ
- എസ് ആർ വി ലോവർ പ്രൈമറി സ്ക്കുൾ
- എസ് എൻ പബ്ളിക് സ്ക്കൂൾ
- നോബിൾ പബ്ളിക് സ്ക്കൂൾ
- മാർ ഇവാനിയോസ് സ്ക്കൂൾ ഓഫ് നഴ്സിങ്ങ്.
വ്യവസായ സ്ഥാപനങ്ങൾ
തിരുത്തുകഅഞ്ചോളം കാഷ്യു ഫാകറ്ററികൾ പെരുമ്പുഴയിൽ പ്രവര്ത്തിക്കുന്നുണ്ട്
അവലംബങ്ങൾ
തിരുത്തുക- ↑ "പുഴ.കോം". Archived from the original on 2016-03-04. Retrieved 2014-11-15.
- ↑ പെരുമ്പുഴ ഗോപാലകൃഷ്ണൻ,
- ↑ ഐലെസാ വെബ്സൈറ്റ് Archived 2014-06-12 at the Wayback Machine..
- ↑ പെരുമ്പുഴ.കോം Archived 2015-02-23 at the Wayback Machine..