ദുർഗ്ഗയുടെ ഒൻപത് രൂപങ്ങളിൽ ആറാമത്തേതാണ് കാത്യായനി. അമരകോശത്തിൽ ആദിപരാശക്തിയുടെ അവതാരമായ ശ്രീപാർവതിയുടെ പര്യായങ്ങളിൽ രണ്ടാമത്തെതായാണ് കാർത്യായനി ദേവിയെ വർണ്ണിക്കുന്നത് (ഉമാ കാത്യായനീ ഗൗരി കാളി ഹേമവതി ഈശ്വരി). കാത്യായന മഹർഷിയുടെ മകളായി അവതരിച്ച പാർവതിദേവി ആണിത്. ദേവീമാഹാത്മ്യത്തിൽ സൗമ്യസുന്ദരാകാരമുള്ള ഭുവനേശ്വരിയായി കാത്യായനിയെ വർണ്ണിക്കുന്നുണ്ട്. [1]

കാത്യായനി (Kathyayani)
പ്രതിവിധാനം / വിജയം
കാത്യായനി
ദേവനാഗരിकात्यायिनी
Affiliationശക്തിയുടെ അവതാരം
ആയുധംTalwar (വാൾ),
താമര
MountDawon (സിംഹം)

കൃഷ്ണ യജുർവേദത്തിലെ തൈത്തിരീയ ആരണ്യകത്തിലാണ് കാത്യായനിയെകുറിച്ച് ഒരു പരാമർശമുള്ളത്. സ്കന്ദ പുരാണത്തിൽ പറയുന്നതെന്തെന്നാൽ: മഹിഷാസുരനെ വധിക്കുന്നതിനായി ദേവന്മാരുടെ കോപത്തിൽനിന്നാണ് ദേവി ജന്മമെടുത്തത് എന്നാണ്. സിംഹമാണ് കാത്യായനി ദേവിയുടെ വാഹനം. നാലു കൈകളുള്ള ദേവി ഖഡ്ഗവും പദ്മവും കൈകളിലേന്തിയിരിക്കുന്നു. കേരളത്തിൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ഉള്ള കാർത്യായനി ക്ഷേത്രംവും, ആലപ്പുഴ ജില്ലയിലെ, ഹരിപ്പാട്, ചേപ്പാട് ശ്രീ വെട്ടിക്കുളങ്ങര കാർത്ത്യായനി ക്ഷേത്രവും പ്രധാനമാണ്. കോട്ടയം കുമാരനെല്ലൂർ ഭഗവതീ ക്ഷേത്രവും മറ്റൊരു പ്രമുഖ കാർത്യായനി ക്ഷേത്രമാണ്. [2]

നാമോല്പത്തി തിരുത്തുക

കതൻ എന്നു പേരായ ഒരു മഹാ ഋഷി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുത്രനായിരുന്നു കാത്യൻ. എന്നാൽ അദ്ദേഹത്തിന് പുത്രിമാരൊന്നും തന്നെയുണ്ടായിരുന്നില്ല. തന്റെ വംശപരമ്പരയിൽ ഏറ്റവും പ്രസസ്തനായിരുന്നു അദ്ദേഹം. ഒരിക്കൽ ദേവി പരാശക്തിയുടെ അനുഗ്രഹത്തിനായ് കാത്യൻ കഠിനതപമനുഷ്ഠിക്കാൻ ആരംഭിച്ചു. മഹാമായ തന്റെ മകളായ് പിറക്കണം എന്നയിരുന്നു അദ്ദേഹത്തിന്റെ അഭിലാഷം. കാത്യന്റെ പ്രാർത്ഥനയിൽ സംപ്രീതയായ ഭഗവതി പാർവതി താൻ കാത്യന്റെ പുത്രിയായ് പിറക്കും എന്ന് അനുഗ്രഹിച്ചു. കാത്യന്റെ പുത്രിയായതിനാൽ ആദിശക്തിക്ക് കാത്യായനി എന്ന നാമം ലഭിച്ചു.[3]

ആരാധന തിരുത്തുക

നവരാത്രിയിലെ ആറാം നാൾ ദേവി ദുർഗ്ഗയെ കാത്യായനി രൂപത്തിൽ ആരാധിക്കുന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. ഭക്തർ ദേവിക്ക് കാണിക്കവെയ്ക്കുകയും ചെയ്യുന്നു. ചുവപ്പ്, വെളുപ്പ് എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് ഈ ദിവസം ധരിക്കാൻ അനുയോജ്യം.[4]

ഗോകുലത്തിലെ ഗോപികമാർ ശ്രീകൃഷ്ണനെ പതിയായ് ലഭിക്കാൻ വേണ്ടി മാർഗ്ഗശീർഷമാസത്തിൽ(ശൈത്യകാലത്തിന്റെ ആരംഭം) കാത്യായനീ വ്രതം അനുഷ്ഠിച്ചിരുന്നതായി വിശ്വസിക്കുന്നു. മിതമായ ഭക്ഷണക്രമവും ഈ നാളുകളിൽ അവർ പാലിച്ചിരുന്നു. അതിവെളുപ്പിനേ എഴുന്നേറ്റ് യമുനാനദിയിൽ സ്നാനം നടത്തിയതിനുശേഷം നദിക്കരയിൽ മണ്ണിൽ തീർത്ത ദേവിയുടെ ഒരു ശില്പമുണ്ടാക്കിയാണ് ആരാധനനടത്തിയിരുന്നത്. ചന്ദനച്ചാർ, ദീപം, പുഷ്പമാല, അടക്ക, പഴങ്ങൾ എന്നിവയെല്ലാം ആരാധനയ്ക്കായി ഉപയോഗിച്ചിരുന്നു[5][6] ഈ അനുഷ്ഠാനത്തിനെ പിൻപറ്റിയാണു് പ്രാചീന തമിഴ് വൈഷ്ണവഭക്തിസാഹിത്യത്തിലൂടെ പ്രസിദ്ധമായ ആണ്ടാൾ രചിച്ച തിരുപ്പാവൈ ഗീതങ്ങളിൽ വിവരിക്കുന്ന പാവൈ നോയ്മ്പുകൾ അന്നത്തെ തമിഴ് കന്യകമാർ ആചരിച്ചിരുന്നതു്.

കാത്യായനി മന്ത്രം തിരുത്തുക

ദിവസവും ദേഹശുദ്ധിവരുത്തി ഈ മന്ത്രം 108 തവണ ജപിച്ചാൽ വിവാഹം വൈകുന്നതിൽ നിന്നും മോചനം ലഭിക്കും എന്നാണ് വിശ്വാസം.[7]


അവലംബം തിരുത്തുക

  1. The Sixth form of Durga
  2. CHAPTER VII. UMĀ. Hindu Mythology, Vedic and Puranic, by W.J. Wilkins. 1900. page 306
  3. http://hinduism.about.com/od/godsgoddesses/ss/navadurga_7.htm
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-12. Retrieved 2013-02-04.
  5. Sri Katyayani Vrata Story Archived 2010-06-12 at the Wayback Machine. Bhagavata Purana 10th Canto 22nd Chapter.
  6. Ancient Indian tradition & mythology: Puranas in translation, by Jagdish Lal Shastri, Arnold Kunst, G. P. Bhatt, Ganesh Vasudeo Tagare. Published by Motilal Banarsidass, 1970. Page 1395.
  7. http://www.vedicrishi.in/mantra/index/act/katyayani-mantra

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=കാർത്യായനി&oldid=4023960" എന്ന താളിൽനിന്ന് ശേഖരിച്ചത്