കേരളത്തിലെ എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലുള്ള‍ ആവണംകോട് പ്രദേശത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ആവണംകോട് സരസ്വതി ക്ഷേത്രം[1]. സരസ്വതിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. മിഥുനമാസത്തിലെ പൂയം നാളാണ് പ്രതിഷ്ഠാദിനം. മണ്ഡപത്തിന്റെ ചുവട്ടിലായി സരസ്വതീദേവിയുടെ വാഹനമായ സിംഹത്തിന്റെ പ്രതിഷ്ഠയും പ്രദക്ഷിണവഴിയിൽ ഗണപതിയുടെ പ്രതിഷ്ഠയും ഉണ്ട്. പരശുരാമൻ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കുന്ന നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. കേരളത്തിലെ ഒരു പ്രധാന വിദ്യാരംഭ ക്ഷേത്രമാണിത്[2].

ആവണംകോട് സരസ്വതി ക്ഷേത്രം

ചിത്രശാല തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. "നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്". lsgkerala.in. Archived from the original on 2015-11-05. Retrieved 15 ജനുവരി 2015.
  2. "അറിവിന്റെ കൈത്തിരിയായി ആവണംകോട് ക്ഷേത്രം". mathrubhumi.com. Retrieved 15 ജനുവരി 2015.[പ്രവർത്തിക്കാത്ത കണ്ണി]