ജഗന്നാഥൻ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

മലയാളത്തിലെ ഒരു പ്രധാന ചലച്ചിത്ര-നാടക-സീരിയൽ നടനും, നാടകസംവിധായകനും, നൃത്തസംവിധായകനും, ഗായകനുമായിരുന്നു അന്തരിച്ച ജഗന്നാഥൻ (1938-2012 ഡിസംബർ 8)[1].

ജഗന്നാഥൻ
ജനനം1938
മരണംഡിസംബർ 8, 2012(2012-12-08) (പ്രായം 73–74)
ദേശീയത ഇന്ത്യ
തൊഴിൽചലച്ചിത്ര-നാടക-സീരിയൽ നടൻ
സജീവ കാലം1986–2012
ജീവിതപങ്കാളി(കൾ)സരസ്വതി അമ്മ
കുട്ടികൾരോഹിണി, ചന്ദ്രശേഖരൻ
മാതാപിതാക്ക(ൾ)ശേഖരൻ നായർ, ദേവകി അമ്മ

ജീവിതരേഖ തിരുത്തുക

ശേഖരൻ നായരുടേയും ദേവകി അമ്മയുടേയും പുത്രനായി 1938-ൽ ചങ്ങനാശേരിയിൽ ജനിച്ചു. തുറവൂർ എൽ പി സ്കൂൾ, വൈക്കം ഗവണ്മെന്റ് സ്കൂൾ എന്നിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം രാജസ്ഥാനിലെ രാഷ്ട്രീയ അനുശാസൻ യോജനിൽ നിന്ന് റാങ്കോടെ പരിശീലനം നേടി. ഇൻഡോറിലെ സ്കൂളിൽ ജോലി നോക്കിയ ശേഷം നാട്ടിൽ തിരിച്ചെത്തി കായികാധ്യാപകനായി നെയ്യാറ്റിങ്കര ഗവണ്മെന്റ് സ്കൂൾ, സെന്റ് ജോസഫ് സ്കൂൾ, പൂജപ്പുര ഗവണ്മെന്റ് ഹൈ സ്കൂൾ, ജവഹർ ബാല ഭവൻ തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ഗവണ്മെന്റ് വെൽഫയർ ഓഫീസറായും സ്പോർട്സ് ഡയറകറ്റർ അഡ്മിനിസ്ട്രേറ്ററായും ജോലി നോക്കി[2][3].

ചലച്ചിത്രരംഗത്ത് തിരുത്തുക

ഗവണ്മെന്റ് സർവീസിലായിരിക്കുമ്പോൾത്തന്നെ ജി. അരവിന്ദൻ, നെടുമുടി വേണു തുടങ്ങിയവരോടൊത്ത് മലയാള നാടകവേദിയുമായി അദ്ദേഹം അടുത്ത് പ്രവർത്തിച്ചിരുന്നു. കാവാലം നാരായണപ്പണിക്കരുടെ അവനവൻ കടമ്പ എന്ന നാടകത്തിലെ “ആട്ടപ്പണ്ടാരം” എന്ന കഥാപാത്രം അവതരിപ്പിച്ചത് ജഗന്നാഥൻ ആണ്. നാടകാഭിനയത്തിനു പുറമേ “പതനം, പരിവർത്തനം, കരടി, വിവാഹാലോചന” തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു.

രാജീവ് നാഥ് സംവിധാനം ചെയ്ത “ഗ്രാമത്തിൽ നിന്ന്” എന്നതാണ് ആദ്യത്തെ മലയാള ചലച്ചിത്രം. ആ ചിത്രം റിലീസായില്ല. അതിൽ പാടുകയും ചെയ്തിരുന്നു. അരവിന്ദൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ഒരിടത്ത് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ചലച്ചിത്രഅഭിനയരംഗത്ത് കാലൂന്നൂന്നത്[2]. 1987-ൽ മോഹന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തീർത്ഥം. തുടർന്ന് നൂറിലധികം മലയാള സിനിമകളിൽ ചെറുതും വലുതുമായ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. 2012ൽ പുറത്തിറങ്ങിയ അർദ്ധനാരി അവസാനമായി ജഗന്നാഥൻ അഭിനയിച്ച ചിത്രം[4]. നാടകത്തിനും സിനിമക്കും പുറമേ ദൂരദർശനിലും മറ്റ് ചാനലുകളിലുമൊക്കെ നിരവധി ടെലി സീരിയലുകളിൽ നിറഞ്ഞ് നിന്നിരുന്ന അഭിനേതാവായിരുന്നു ജഗന്നാഥൻ. മലയാളത്തിനു പുറമേ തമിഴിൽ മണി രത്നത്തിന്റെ “തിരുടാ തിരുടാ” എന്ന ചിത്രത്തിലെ ജോൽസ്യന്റെ വേഷവും അവതരിപ്പിച്ചു. [[മോഹൻലാൽ|മോഹൻലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ നൃത്തസംവിധായകനായിരുന്നു ജഗന്നാഥൻ. അഭിനയത്തിനു പുറമേ ടെലിഫിലിമുകൾക്ക് തിരക്കഥകളുമൊരുക്കിയിരുന്നു. ജഗന്നാഥൻ രചിച്ച നാടൻപാട്ടുകൾ, ഓണപ്പാട്ടുകൾ എന്നിവ റേഡിയോകളിൽ പ്രക്ഷേപണം നടത്തിയിട്ടുണ്ട്.

1978-ൽ രാജീവ് നാഥ് സംവിധാനം ചെയ്ത ഗ്രാമത്തിൽ നിന്ന് എന്ന സിനിമയിൽ എടാ കാട്ടുപടേമല്ലേടാ എന്ന ഗാനം കാവാലം ശ്രീകുമാർ, ഉഷാ രവി എന്നിവരോടൊപ്പവും 1989-ൽ വേണു നാഗവള്ളി സംവിധാനം ചെയ്ത സ്വാഗതം എന്ന സിനിമയിൽ അക്കരെ നിന്നൊരു കൊട്ടാരം എന്ന ഗാനം പട്ടണക്കാട് പുരുഷോത്തമൻ, മിന്മിനി എന്നിവരോടൊപ്പവും ജഗന്നാഥൻ പാടിയിട്ടുണ്ട്. 1988-ൽ ഭരത് ഗോപി സംവിധാനം ചെയ്ത ഉത്സവപ്പിറ്റേന്ന് എന്ന സിനിമയിയുടെയും 1988-ൽ നെടുമുടി വേണു സംവിധാനം ചെയ്ത പൂരം എന്ന സിനിമയിയുടെയും നൃത്തസംവിധാനം ചെയ്തത് ജഗന്നാഥനാണ്. 1988-ൽ ആർ സുകുമാരൻ സംവിധാനം ചെയ്ത പാദമുദ്ര എന്ന സിനിമക്ക് വേണ്ടി ശബ്ദവും നൽകിയിട്ടുണ്ട്.

2012 ഡിസംബർ 8-ന് ശ്വാസകോശ സംബന്ധിയായ അസുഖത്തെത്തുടർന്ന് 74ആം വയസ്സിൽ ജഗന്നാഥൻ അന്തരിച്ചു. സരസ്വതി അമ്മയാണ് ഭാര്യ. രോഹിണി, ചന്ദ്രശേഖരൻ എന്നിവർ മക്കളാണ്. മലയാളം ടെലിവിഷൻ മേഖലയിലെ സംവിധായകൻ ശിവമോഹൻ തമ്പിയാണ് മകളുടെ ഭർത്താവ്. ഗായകനും റേഡിയോ അവതാരകനുമായ മകൻ ചന്ദ്രശേഖരൻ ജഗന്നാഥൻ നിലവിൽ മനോരമയുടെ റേഡിയോ മാംഗോയിൽ പ്രോഗ്രാം മാനേജർ ആയി ജോലി നോക്കുന്നു[5].

പുരസ്കാരങ്ങൾ തിരുത്തുക

  • 1985-ലെ മികച്ച രണ്ടാമത്തെ നാടകനടനുള്ള സംസ്ഥാനപുരസ്കാരം (ആയിരം കാതം അകലെ)[6]
  • 1999-ലെ മികച്ച സീരിയൽ സഹനടനുള്ള സംസ്ഥാനപുരസ്കാരം (സ്കൂൾ ഡയറി, ദ്രൗപദി)

അഭിനയിച്ച സിനിമകൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ചലച്ചിത്രനടൻ ജഗന്നാഥൻ അന്തരിച്ചു". വൺ ഇന്ത്യ. 2012 ഡിസംബർ 8. Retrieved 2012 ഡിസംബർ 9. {{cite news}}: Check date values in: |accessdate= and |date= (help)
  2. 2.0 2.1 "ജഗന്നാഥൻ". m3db.
  3. "നടൻ ജഗന്നാഥൻ അന്തരിച്ചു". മലയാള മനോരമ. 2012 ഡിസംബർ 8. Retrieved 2012 ഡിസംബർ 8. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "നടൻ ജഗന്നാഥൻ അന്തരിച്ചു". ഇന്ത്യാവിഷൻ. 2012 ഡിസംബർ 8. Retrieved 2012 ഡിസംബർ 8. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. "നടൻ ജഗന്നാഥൻ അന്തരിച്ചു". വെബ്ദുനിയ. 2012 ഡിസംബർ 8. Retrieved 2012 ഡിസംബർ 8. {{cite news}}: Check date values in: |accessdate= and |date= (help)
  6. "നടൻ ജഗന്നാഥൻ അന്തരിച്ചു". മാധ്യമം. 2012 ഡിസംബർ 9. Archived from the original on 2012-12-11. Retrieved 2012 ഡിസംബർ 9. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ജഗന്നാഥൻ&oldid=4011296" എന്ന താളിൽനിന്ന് ശേഖരിച്ചത്