പ്രശസ്ത മോഹിനിയാട്ടം കലാകാരിയും നൃത്താധ്യാപികയുമാണ് ഭാരതി ശിവജി (ജനനം : 1948, കുംഭകോണം, തമിഴ്നാട്).[1][2] മോഹിനിയാട്ടം അഭ്യസിപ്പിക്കുന്ന 'ദ സെന്റർ ഫോർ മോഹിനിയാട്ടത്തിന്റെ' സ്ഥാപകയാണ്.[3] മോഹിനിയാട്ടം നവീകരിക്കുവാനായി നടത്തിയ ശ്രമങ്ങൾക്ക് ഭാരതത്തിലെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്മശ്രീ 2004-ൽ ലഭിച്ചു.[4] കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, സാഹിത്യ കലാ പരിഷത് സമ്മാനം, കേരള സർക്കാരിന്റെ 2017-ലെ നിശാഗന്ധി പുരസ്കാരം എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[5][6][7] ആർട്ട് ഓഫ് മോഹിനിയാട്ടം (1986), മോഹിനിയാട്ടം (2003) എന്നീ ഗ്രന്ഥങ്ങളുടെ സഹരചയിതാവാണ്.[8][9] മകൾ വിജയലക്ഷ്മിയും മോഹിനിയാട്ടം കലാകാരിയാണ്.

ഭാരതി ശിവജി
ജനനം1948
തൊഴിൽക്ലാസിക്കൽ നർത്തക
അറിയപ്പെടുന്നത്മോഹിനിയാട്ടം
കുട്ടികൾവിജയലക്ഷ്മി
പുരസ്കാരങ്ങൾപത്മശ്രീ
സംഗീത നാടക അക്കാദമി അവാർഡ്
ലാസ്യ ലക്ഷ്മി
സാഹിത്യ കലാ പരിഷദ് സമ്മാൻ
നൃത്ത്യ ചൂഢാമണി
നിശാഗന്ധി പുരസ്കാരം (2017)

ആദ്യകാല ജീവിതം

തിരുത്തുക

കേന്ദ്ര സംഗീത നാടക അക്കാദമി അംഗീകരിച്ച എട്ടു ക്ലാസിക്കൽ നൃത്തരൂപങ്ങളിലൊന്നാണ് മോഹിനിയാട്ടം. കേരളത്തിന്റെ തനത് ലാസ്യനൃത്ത രൂപമാണിത്. ശൃംഗാര ഭാവത്തിനാണ് മോഹിനിയാട്ടത്തിൽ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. [10]

1948-ൽ തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലുള്ള കുംഭകോണത്താണ് ഭാരതി ശിവജി ജനിച്ചത്.[11] ആദ്യകാലത്ത് ലളിത ശാസ്ത്രിയിൽ നിന്ന് മോഹിനിയാട്ടവും കേളു ചരൺ മഹാപത്രയിൽ നിന്ന് ഒഡീസിയും അഭ്യസിച്ചു.[12][13] സാമൂഹ്യ പ്രവർത്തകയായ കമലാദേവി ഛതോപാദ്യയുടെ ഉപദേശപ്രകാരം മോഹിനിയാട്ടത്തിൽ ഗവേഷണം ആരംഭിച്ചു.[6] സംഗീത നാടക അക്കാദമിയിൽ നിന്ന് ഫെല്ലോഷിപ്പ് നേടിയ ശേഷം കേരളത്തിലെത്തിയ ഭാരതി ശിവജി കാവാലം നാരായണ പണിക്കരോടൊപ്പം മോഹിനിയാട്ടത്തിലെ ഗവേഷണം തുടർന്നു.[14] പിന്നീട് കലാമണ്ഡലം സത്യഭാമ, കലാമണ്ഡലം കല്യാണിക്കുട്ടി, രാധാ മാരാർ എന്നിവരുടെ ശിഷ്യയായി മോഹിനിയാട്ടം പരിശീലിച്ചു.[12][3][15]

ന്യൂഡെൽഹിയിലെത്തിയ ഭാരതി ശിവജി മോഹിനിയാട്ടം പരിശീലിപ്പിക്കുന്നതിനുള്ള 'സെന്റർ ഫോർ മോഹിനിയാട്ടം' എന്ന സ്ഥാപനം ആരംഭിച്ചു. മകളും ശിഷ്യയുമായ വിജയലക്ഷ്മിക്കൊപ്പം മോഹിനിയാട്ടത്തിൽ നവീന ആശയങ്ങൾ നടപ്പിലാക്കി.[6][12][16][17][3][18]

1986-ൽ പുറത്തിറങ്ങിയ ആർട്ട് ഓഫ് മോഹിനിയാട്ടം എന്ന ഗ്രന്ഥത്തിന്റെ സഹരചയിതാവാണ് ഭാരതി ശിവജി. മോഹിനിയാട്ടത്തെ സംബന്ധിച്ചുള്ള അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നാണിത്‌.[8][6] മകൾ വിജയലക്ഷ്മിയോടൊപ്പം ഭാരതി ശിവജി രചിച്ച മോഹിനിയാട്ടം എന്ന ഗ്രന്ഥം പുറത്തിറങ്ങിയത് 2003-ലാണ്.[9][2] ഇന്ത്യയിലും വിദേശത്തുമായി ധാരാളം വേദികളിൽ ഭാരതി ശിവജി മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്.[19][20][21] രാജ്യത്തും വിദേശത്തുമായി നിരവധി ശിഷ്യരെ മോഹിനിയാട്ടം അഭ്യസിപ്പിച്ചിട്ടുമുണ്ട്.[22]. 2011 ജൂലൈ 9-ന് ലോസ് ഏഞ്ചലസിലെ റെയ്ലി തീയറ്ററിൽ പ്രദർശിപ്പിച്ച ബിയോണ്ട് ഗ്രേസ് എന്ന ഡോക്യുമെന്ററിയിൽ ഭാരതി ശിവജിയും വിജയലക്ഷ്മിയും മോഹിനിയാട്ടത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.[23][24][23]

ബഹുമതികൾ

തിരുത്തുക
  1. "Heritage Club IIT Roorkee". Heritage Club IIT Roorkee. 2015. Archived from the original on 2015-11-26. Retrieved November 26, 2015.
  2. 2.0 2.1 "Mohiniyattam (Bharati Shivaji and Vijayalakshmi)". Exotic India Art. 2015. Retrieved November 26, 2015.
  3. 3.0 3.1 3.2 "Classical Dancers of India". Classical dancers. 2015. Retrieved November 26, 2015.
  4. 4.0 4.1 "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2014-11-15. Retrieved July 21, 2015.
  5. 5.0 5.1 "Sangeet Natak Akademi Puraskar". Sangeet Natak Akademi. 2015. Archived from the original on 2016-03-31. Retrieved November 25, 2015.
  6. 6.0 6.1 6.2 6.3 "Padmashri Bharati Shivaji". Thiraseela. 2015. Archived from the original on 2015-11-27. Retrieved November 26, 2015.
  7. "നിശാഗന്ധി പുരസ്കാരം ഭാരതി ശിവജിക്ക്". മലയാള മനോരമ. 2017-01-19. Archived from the original on 2017-01-23. Retrieved 2017-01-23.
  8. 8.0 8.1 Bharati Shivaji, Avinash Pasricha (1986). Art of Mohiniyattam. Lancer, India. p. 107. ISBN 978-8170620037.
  9. 9.0 9.1 Bharati Shivaji, Vijayalakshmi (2003). Mohiniyattam. Wisdom Tree. ISBN 9788186685365.
  10. "Mohiniyattam". Mohiniyattam.de. 2015. Archived from the original on 2017-04-13. Retrieved November 26, 2015.
  11. "Performers of Indian dances and music". Indian Embassy, Russia. 2015. Archived from the original on 2015-11-27. Retrieved November 26, 2015.
  12. 12.0 12.1 12.2 "Bound to Kerala by Mohiniyattam". The Hindu. 17 May 2012. Retrieved November 26, 2015.
  13. "Time for Samvaad". The Hindu. 16 November 2014. Retrieved November 26, 2015.
  14. "From law to theatre". The Hindu. 31 October 2004. Retrieved November 26, 2015.
  15. "Kalamandalam Kalyanikutty Amma". Smith Rajan. 2015. Retrieved November 26, 2015.
  16. "The power of grace". The Acorn. 2015. Archived from the original on 2015-11-27. Retrieved November 26, 2015.
  17. "A seeker's odyssey". The Hindu. 16 April 2015. Retrieved November 26, 2015.
  18. "Mohiniattam Style". Kuchipudi. 2015. Archived from the original on 2015-12-04. Retrieved November 26, 2015.
  19. "BVB celebrates Munshi's birthday". Hindustan Times. 7 May 2013. Retrieved November 26, 2015.
  20. "Bharati Shivaji to perform today". Tribune. 18 October 2002. Retrieved November 26, 2015.
  21. "Bollywood meets Holyrood". Guardian. 22 August 2002. Retrieved November 26, 2015.
  22. "Russian belle dons role of Radha in Kerala's Mohiniattam". South Asia Mail. 30 April 2008. Archived from the original on 2015-11-27. Retrieved November 26, 2015.
  23. 23.0 23.1 "Docu on Mohiniyattam exponents to be screened". Indian Express. 7 July 2011. Archived from the original on 2015-11-27. Retrieved November 26, 2015.
  24. "Beyond Grace". Beyond Grace the Movie. 2015. Archived from the original on 2015-11-27. Retrieved November 26, 2015.
  25. "Profile of Padmashree Bharti Shiwaji". Spicmacay. 2015. Retrieved November 26, 2015.
  26. "Nishagandhi Award for Bharati Shivaji". The Times of India. 2017-01-20. Archived from the original on 2017-01-21. Retrieved 2017-01-21.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Bharati Shivaji, Avinash Pasricha (1986). Art of Mohiniyattam. Lancer, India. p. 107. ISBN 978-8170620037.
  • Bharati Shivaji, Vijayalakshmi (2003). Mohiniyattam. Wisdom Tree. ISBN 9788186685365.
  • Bharati Shivaji (2 September 2014). A tete a tete with Mohiniyattam exponent Bharati Shivaji. Interview with Supriya Rajan. Sree Sankara School of Dance, Kalady, Kerala. 


പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭാരതി_ശിവജി&oldid=4018371" എന്ന താളിൽനിന്ന് ശേഖരിച്ചത്