രാജസേനന്റെ സംവിധാനത്തിൽ ജയറാം, കലാമണ്ഡലം കേശവൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ദിവ്യ ഉണ്ണി, കെ.പി.എ.സി. ലളിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കഥാനായകൻ. ഹൈറേഞ്ച് ഫിലിംസിന്റെ ബാനറിൽ സാഷാ അലാനി നിർമ്മിച്ച ഈ ചിത്രം ഷോഗൺ ഫിലിം റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ എന്നിവ നിർവ്വഹിച്ചത് മണി ഷൊർണൂർ ആണ്. രാജൻ കിഴക്കനേല സംഭാഷണം രചിച്ചിരിക്കുന്നു.

കഥാനായകൻ
സംവിധാനംരാജസേനൻ
നിർമ്മാണംസാഷാ അലാനി
കഥമണി ഷൊർണൂർ
തിരക്കഥ
അഭിനേതാക്കൾജയറാം
കലാമണ്ഡലം കേശവൻ
ഒടുവിൽ ഉണ്ണികൃഷ്ണൻ
ദിവ്യ ഉണ്ണി
കെ.പി.എ.സി. ലളിത
സംഗീതംമോഹൻ സിതാര
ഗാനരചനഎസ്. രമേശൻ നായർ
ഛായാഗ്രഹണംകെ.പി. നമ്പ്യാതിരി
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോഹൈറേഞ്ച് ഫിലിംസ്
വിതരണംഷോഗൺ ഫിലിം റിലീസ്
റിലീസിങ് തീയതി1997
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
ജയറാം രാമനാഥൻ
കലാമണ്ഡലം കേശവൻ പയ്യാരത്ത് പത്മനാഭൻ നായർ
ഒടുവിൽ ഉണ്ണികൃഷ്ണൻ ശങ്കുണ്ണി
കലാഭവൻ മണി കുട്ടൻ
ജനാർദ്ദനൻ ശത്രുഘ്നൻ പിള്ള
ഇന്ദ്രൻസ് ശ്രീധരൻ
കെ.ടി.എസ്. പടന്ന കോന്തുണ്ണിനായർ
ഏലിയാസ് ബാബു
വി.ആർ. ഗോപാലകൃഷ്ണൻ വാമനൻ നമ്പൂതിരി
കൊച്ചുപ്രേമൻ
വി.കെ. ശ്രീരാമൻ മാധവൻ നായർ
മാമുക്കോയ ബീരാൻ കുട്ടി
പ്രേമചന്ദ്രൻ
ടി.പി. മാധവൻ കൃഷ്ണമേനോൻ
ബോബി കൊട്ടാരക്കര സദാശിവൻ
ദിവ്യ ഉണ്ണി ഗോപിക
കെ.പി.എ.സി. ലളിത കുഞ്ഞിലക്ഷ്മി
കലാരഞ്ജിനി
ബിന്ദു പണിക്കർ മീനാക്ഷി
സീനത്ത് അമ്മാളു
കാലടി ഓമന
ചേർത്തല ലളിത
സോന നായർ

സംഗീതം തിരുത്തുക

എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. ഗാനങ്ങൾ ആകാശ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. ആൽമരം ചായും നേരം – കെ.ജെ. യേശുദാസ്
  2. ധനുമാസപ്പെണ്ണിന് പൂത്താലി – കെ.ജെ. യേശുദാസ്
  3. ഗുഡ് മോണിങ് – കലാഭവൻ മണി, ജയറാം, ജനാർദ്ദനൻ, ഇന്ദ്രൻസ്, കെ.പി.എ.സി. ലളിത
  4. ആൽമരം ചായും നേരം – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ തിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം കെ.പി. നമ്പ്യാതിരി
ചിത്രസം‌യോജനം ജി. മുരളി
കല നേമം പുഷ്പരാജ്
ചമയം കരുമം മോഹൻ
വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ
നൃത്തം ശോഭ ഗീതാനന്ദൻ
പരസ്യകല ആർട്ടോൺ
ലാബ് ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സൂര്യ ജോൺസ്
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ
നിർമ്മാണ നിയന്ത്രണം എ.ആർ. കണ്ണൻ
നിർമ്മാണ നിർവ്വഹണം മുരളി
ലെയ്‌സൻ മാത്യു ജെ. നേര്യം‌പറമ്പിൽ
ഓഫീസ് നിർവ്വഹണം ജോണി പാല

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=കഥാനായകൻ&oldid=3703725" എന്ന താളിൽനിന്ന് ശേഖരിച്ചത്