വിദ്യ ഉണ്ണി
വിദ്യാ ഉണ്ണി മലയാള ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒരു നടിയാണ്. ഡോ. ലൗ (2011) എന്ന മലയാള ചിത്രത്തിലൂടെയാണ് അവർ ചലച്ചിത്ര രംഗത്തു പ്രവേശിക്കുന്നത്. ഒരു കഴിവുള്ള നർത്തകിയായ അവർ വിവിധ വേദികളിൽ വ്യത്യസ്തങ്ങളായ നൃത്ത പരിപാടികളിൽ പങ്കെടുക്കാറുണ്ട്. ടെലിവിഷനിലെ നിരവധി അവാർഡ് പരിപാടികൾക്ക് സഹ ആതിഥേയത്വം വഹിച്ചിട്ടുള്ള വിദ്യ ഇപ്പോൾ ഏഷ്യാനെറ്റ് പ്ലസ് ചാനലിലെ പാചകം അടിസ്ഥാനമാക്കിയുള്ള പരിപാടിയായ സൂപ്പർ ഷെഫിലെ ആങ്കറാണ്.
വിദ്യാ ഉണ്ണി | |
---|---|
ജനനം | |
തൊഴിൽ | Actress |
സജീവ കാലം | 2011 - 2013 |
സ്വകാര്യജീവിതം
തിരുത്തുകമലയാള സിനിമയിലെ അഭിനേത്രിയായിരുന്ന ദിവ്യാ ഉണ്ണിയുടെ ഇളയ സഹോദരിയാണ് വിദ്യാ ഉണ്ണി. കൊല്ലം അമൃത സ്കൂൾ ഓഫ് എൻജിനീയറിംഗിൽ നിന്ന് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ വിഭാഗത്തിൽ എൻജിനിയറിങ് ബിരുദം നേടുകയും കൊച്ചിയിലുള്ള യുഎസ് അധിഷ്ഠിത സോഫ്റ്റ്‍വെയർ കമ്പനിയായ കോഗ്നിസൻറിൽ ഒരു സോഫ്റ്റ് വെയർ എഞ്ചിനിയറായി അവർ ജോലി ചെയ്തിരുന്നു. ഇപ്പോൾ അവരുടെ ജോലിയുടെ ഭാഗമായി ഹോങ്കോങ് മാറിയിരിക്കുന്നു. എൻജിനീയറിങ്ങ് വിദ്യാർത്ഥിനിയായിരിക്കെയാണ്, 2011 ൽ കുഞ്ചാക്കോ ബോബനും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ‘ഡോക്ടർ ലവ്’ എന്ന ചിത്രത്തിലൂടെ അവർ സിനിമാ രംഗത്തേയ്ക്കു കാലെടുത്തുവച്ചത്. 3G തേർഡ് ജനറേഷൻ എന്ന മറ്റൊരു ചിത്രത്തിലും ചില ടെലിവിഷൻ പരിപാടികളുടെ അവതാരകയായും ഇടക്കാലത്തു പ്രവർത്തിച്ചിരുന്നു. ആദ്യ ചിത്രത്തിലൂടെത്തന്നെ മികച്ച പുതുമുഖ നടിക്കുള്ള ഒരു അവാർഡ് കരസ്ഥമാക്കിയെങ്കിലും സിനിമയിൽനിന്നു കുറച്ചുകാലം വിട്ടു നിന്ന അവർ സഹോദരി ദിവ്യാ ഉണ്ണിയോടൊപ്പം നൃത്തവേദികളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. നല്ല വേഷങ്ങൾ ലഭിക്കുകയാണെങ്കിൽ മലയാളത്തിൽ തുടർന്നും അഭിനയിക്കുമെന്ന് ഒരു അഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു.[1]
2019 ജനുവരിയിൽ ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരനുമായി വിദ്യയുടെ വിവാഹം നടന്നിരുന്നു. സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിൽ ഉദ്യോഗസ്ഥനാണ് ഭർത്താവ് സഞ്ജയ് വെങ്കിടേശ്വരൻ. കൊച്ചിയിൽവച്ചു നടന്ന വിവാഹ ചടങ്ങുകളിൽ മലയാള സിനിമാ താരങ്ങളായ വിനീത്, ജോമോൾ, ജലജ എന്നിവർ പങ്കെടുത്തിരുന്നു.
അഭിനയരംഗം
തിരുത്തുകവർഷം | സിനിമ | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2011 | Dr. ലവ് | മഞ്ജു | മലയാളം | |
2013 | 3G തേഡ് ജനറേഷൻ | ദേവിക | മലയാളം |