തളിക്കുളം

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശ്ശൂർ പട്ടണത്തിൽ നിന്നും 22 കിലോമീറ്റർ പടിഞ്ഞാറായി തളിക്കുളം ഗ്രാമം സ്ഥിതി ചെയ്യുന്നു. ദേശീയപാത 17 തളിക്കുളത്തെ രണ്ടായി പകുത്തു കൊണ്ട് കടന്നു പോകുന്നു. ഭാരതത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ കംപ്യൂട്ടർ വത്കൃത ഗ്രാമമാണ് തളിക്കുളം[1].

തളിക്കുളം
ഗ്രാമം
Country India
StateKerala
Districtതൃശ്ശൂർ
വിസ്തീർണ്ണം
 • ആകെ65.68 കി.മീ.2(25.36 ച മൈ)
ജനസംഖ്യ
 (2001)
 • ആകെ24,180
 • ജനസാന്ദ്രത1,876/കി.മീ.2(4,860/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680569
Telephone code0487
വാഹന റെജിസ്ട്രേഷൻKL-08,KL-46,
Sex ratio1133 /
Literacy90.40%
സ്നേഹതീരം ബീച്ച്

തളിക്കുളത്തിന്റെ അതിരുകൾ കിഴക്ക് കാനോലി കനാൽ പടിഞ്ഞാറ് അറബിക്കടൽ വടക്ക് വാടാനപ്പള്ളി തെക്ക് നാട്ടിക എന്നിവയാണ്. ചാവക്കാട് താലൂക്കിന്റെയും നാട്ടിക നിയോജക മണ്ഡലത്തിന്റെയും ഭാഗമാണ് തളിക്കുളം.

ചരിത്രംതിരുത്തുക

ഭൂമിശാസ്ത്രംതിരുത്തുക

തളിക്കുളം സെന്റർതിരുത്തുക

തളിക്കുളത്തിന്റെ കേന്ദ്രബിന്ദുവാണ് തളിക്കുളം സെന്റർ. ദേശീയപാത 17 ന്റെ ഇരുവശങ്ങളിലുമായാണ് തളിക്കുളം സെന്റർ. ഇവിടെയാണ് തളിക്കുളത്തെ പഞ്ചായത്ത് ഓഫീസും തപാൽ ഓഫീസും പ്രമുഖ വ്യാപാരസ്ഥാപനങളും സ്ഥിതി ചെയ്യുന്നത്. തളിക്കുളം സെന്ററിൽ നിന്ന് ദേശീയപാത‍ വഴി കിഴക്കോട്ട് മുറ്റിച്ചൂർ കടവിലെക്കും പടിഞ്ഞാറ് സ്നേഹതീരം കടപ്പുറത്തേക്കും റോഡുകൾ പോകുന്നു. തളിക്കുളം സെന്ററിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരത്താണ് അറബിക്കടൽ. തളിക്കുളം സെന്ററിൽ കാർത്തിക സിനിമാ തിയറ്റർ പ്രവർത്തിക്കുന്നു.

പത്താംകല്ല്തിരുത്തുക

തളിക്കുളത്തെ മറ്റൊരു പ്രധാന കവലയാണ് പത്താംകല്ല്. പത്താംകല്ലിൽ നിന്ന് പടിഞ്ഞാറ് തമ്പാൻകടവ് കടപ്പുറത്തേക്ക് റോഡ് പോകുന്നു.

കച്ചേരിപ്പടിതിരുത്തുക

പത്താം കല്ലിനും തളിക്കുളം സെന്ററിനും മധ്യേയാണ് കച്ചേരിപ്പടി. തളിക്കുളം വില്ലേജ് ഓഫീസ് ഇവിടെയാണ്. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ടാങ്കും ഇവിടെ സ്ഥിതി ചെയ്യുന്നു.

പ്രധാന വ്യക്തികൾതിരുത്തുക

കെ. എസ്. കെ. തളിക്കുളംതിരുത്തുക

പ്രശസ്ത കവി. അമ്മുവിന്റെ ആട്ടിൻ കുട്ടി എന്ന കൃതിയിലൂടെ മലയാള കവിതാരംഗത്ത് സ്ഥാനം പിടിച്ചു. .[2] ഇദ്ദേഹത്തിന്റെ പേരിൽ കെ. എസ്. കെ. തളിക്കുളം അവാർഡ് പുരോഗമന കലാസാഹിത്യ സംഘം എല്ലാ വർഷവും നല്കി വരുന്നു..[3]

ഡോ. പി. മുഹമ്മദ് അലിതിരുത്തുക

ഒമാനിലെ ഏറ്റവും വലിയ ബിസിനസ്സ് ഗ്രൂപ്പുകളിൽ ഒന്നായ ഗൾഫാർ ബിസിനസ്സ് ഗ്രൂപ്പിന്റെ സ്ഥാപകാംഗവും മാനേജിങ് ഡയറൿടറും ആണ് ഗൾഫാർ മുഹമ്മദാലി എന്ന് അറിയപ്പെടുന്ന ഡോ. പി. മുഹമ്മദ് അലി.[4]. ഇൻഡ്യയിലെ ലെ മെറിഡിയൻ ഹോട്ടൽ ശൃംഖലയുടെ മേൽനോട്ടം വഹിക്കുന്നതും ഇദ്ദേഹമാണ്. ഇൻഡ്യാ ഗവണ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ള പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ഇദ്ദേഹത്തിന് 2003 ൽ ലഭിച്ചു.[5].

വിദ്യാഭ്യാസ രംഗംതിരുത്തുക

തളിക്കുളത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ താഴെ പറയുന്നവയാണ്.

 • കലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റെർ ഫോർ സയൻസ് ആന്റ് ടെക്നോളജി, തളിക്കുളം
 • ഗവ: വൊകേഷണൽ ഹയർ സെക്കന്ററി സ്കൂൾ, തളിക്കുളം
 • സി. എം. എസ്. യു. പി സ്കൂൾ, പത്താംകല്ല് (തളിക്കുളത്തെ ആദ്യ വിദ്യാലയം. സ്ഥാപിതം -1880)
 • ഇസ്ലാമിയാ കോളേജ് തളിക്കുളം[6]
 • മോഡൽ ഹൈസ്‌കൂൾ, പുതിയങ്ങാടി[7]
 • എസ്. എന്. വി. യു.പി സ്കൂൾ , തളിക്കുളം
 • ടാഗോർ മെമ്മോറിയൽ‍ എൽ.പി സ്കൂൾ, പത്താം കല്ല്

പ്രധാന ആരാധനാലയങൾതിരുത്തുക

 • എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്രം.
 • തളിക്കുളം ശ്രീധർമ്മശാസ്താ‌ക്ഷേത്രം.
 • തളിക്കുളങര ശിവക്ഷേത്രം.
 • സെന്റ്. സെബാസ്റ്റ്യൻ ചർച്ച്, പത്താംകല്ല്.
 • ടൗൺ ജുമാമസ്ജിദ്, തളിക്കുളം സെന്റർ.
 • തളിക്കുളം മഹല്ല് ജുമാമസ്ജിദ്
 • ഇസ്ലാമിയാ കോളേജ് ജുമാ-മസ്ജിദ്,തളിക്കുളം

അവലംബംതിരുത്തുക

 1. ഹിന്ദു : Thalikkulam set to be totally computerised panchayat
 2. "ചിൽഡ്രൻസ് ഫിലിം സൊസൈറ്റി, ഇൻഡ്യ". മൂലതാളിൽ നിന്നും 2007-07-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-09-05.
 3. ദ ഹിന്ദു. കോം
 4. "ഗൾഫാർ. കോം". മൂലതാളിൽ നിന്നും 2007-10-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-09-05.
 5. "ഇൻഡ്യൻ എംബസ്സി, ഒമാൻ". മൂലതാളിൽ നിന്നും 2007-11-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-09-05.
 6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-05-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-07.
 7. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-05-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-07.

vallath sreebagavathy temple

പുറം കണ്ണികൾതിരുത്തുക


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി
"https://ml.wikipedia.org/w/index.php?title=തളിക്കുളം&oldid=3633655" എന്ന താളിൽനിന്ന് ശേഖരിച്ചത്