കൊല്ലം നഗരത്തിനു സമീപമുളള ഒരു പ്രാന്തപ്രദേശമാണ് വാളത്തുംഗൽ.[1] നഗരത്തിലെ ജനത്തിരക്കേറിയ ഒരു പ്രദേശമാണിത്.[2] കൊല്ലം കോർപ്പറേഷന്റെ അധികാരപരിധിയിൽ വരുന്ന മുപ്പതാമത്തെ വാർഡു കൂടിയാണിത്.[3] വാളത്തുംഗലിനു വളരെ അടുത്തായി ഇരവിപുരം റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നു.

വാളത്തുംഗൽ

Valathungal
Neighbourhood
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം
ഭരണസമ്പ്രദായം
 • ഭരണസമിതികൊല്ലം കോർപ്പറേഷൻ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻകോഡ്
691011
വാഹന റെജിസ്ട്രേഷൻKL-02
ലോക്സഭാ മണ്ഡലംകൊല്ലം
ഭരണനിർവ്വഹണംകൊല്ലം കോർപ്പറേഷൻ
ശരാശരി താപനില (വസന്തം)34 °C (93 °F)
ശരാശരി താപനില (ശൈത്യം)22 °C (72 °F)
വെബ്സൈറ്റ്http://www.kollam.nic.in

പ്രധാന്യം

തിരുത്തുക

കൊല്ലം നഗരത്തിലെ ഗതാഗത ശൃംഖലയിൽ ഒരു പ്രധാന ഭാഗമാണ് വാളത്തുംഗൽ. സേലം-കന്യാകുമാരി ദേശീയപാത 66-നു സമീപമുളള പള്ളിമുക്കിൽ നിന്നു മൂന്നു കിലോമീറ്റർ അകലെയാണ് വാളത്തുംഗലിന്റെ സ്ഥാനം.[4]

മുമ്പ് വാളത്തുംഗലിനെ പടിഞ്ഞാറു ഭാഗമെന്നും കിഴക്കു ഭാഗമെന്നും രണ്ടായി തിരിച്ചിരുന്നു. 2005-ൽ ഇവയെ ഒരുമിപ്പിച്ചുകൊണ്ടാണ് ഇന്നത്തെ വാളത്തുംഗൽ രൂപീകരിച്ചത്.[5] കൊല്ലം കോർപ്പറേഷന്റെ ഇരവിപുരം സോണിലാണ് വാളത്തുംഗൽ ഉൾപ്പെടുന്നത്.

ഇവിടെയുള്ള വിദ്യാലയങ്ങളും ആരാധനാലയങ്ങളും വാളത്തുംഗലിന്റെ പ്രധാന്യം വർദ്ധിപ്പിച്ചിട്ടുണ്ട്.[6][7] ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും ബോയ്സ് ഹൈസ്ക്കൂളുമാണ് ഇവിടുത്തെ പ്രധാന വിദ്യാലയങ്ങൾ.[8] ഇരവിപുരം ഗവ. ഹോമിയോ ഫാർമസിയും റെയിൽവേ സ്റ്റേഷനുമെല്ലാം വാളത്തുംഗലിനോടു ചേർന്നാണ് സ്ഥിതിചെയ്യുന്നത്.[9]

  1. "Valathungal B.O - India Post". Archived from the original on 2016-03-05. Retrieved 16 February 2015.
  2. "Page:46 - Kollam City Development Plan-2041" (PDF). Archived from the original (PDF) on 2014-12-29. Retrieved 16 February 2015.
  3. "Councils - Kollam Municipal Corporation". Archived from the original on 2014-12-22. Retrieved 16 February 2015.
  4. "Valathungal - Kerala Tourism". Retrieved 16 February 2015.
  5. "LDF wins two-thirds majority in corporation - The Hindu". Archived from the original on 2015-01-28. Retrieved 16 February 2015.
  6. "Govt.Boys H.S.S. Valathungal - Mathrubhumi Education". Archived from the original on 2015-02-16. Retrieved 16 February 2015.
  7. "VHSE Schools - Kollam". Archived from the original on 2016-03-04. Retrieved 16 February 2015.
  8. "VHSS Valathungal - Tender Tiger". Retrieved 16 February 2015.
  9. "GHD - KGHPO". Archived from the original on 2015-02-16. Retrieved 16 February 2015.
"https://ml.wikipedia.org/w/index.php?title=വാളത്തുംഗൽ&oldid=3808399" എന്ന താളിൽനിന്ന് ശേഖരിച്ചത്