കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു കടൽത്തീര പ്രദേശമാണ് പള്ളിത്തോട്ടം. കൊല്ലം കോർപ്പറേഷനു കീഴിലുള്ള സെൻട്രൽ സോൺ II-ലെ 46-ആം വാർഡാണിത്.[1][2] മത്സ്യബന്ധനമാണ് ഇവിടെയുള്ളവരുടെ പ്രധാന ഉപജീവനമാർഗ്ഗം.

പള്ളിത്തോട്ടം
പള്ളിത്തോട്ടം is located in Kerala
പള്ളിത്തോട്ടം
പള്ളിത്തോട്ടം
കേരളത്തിലെ സ്ഥാനം
Coordinates: 8°52′32″N 76°35′29″E / 8.875459°N 76.591302°E / 8.875459; 76.591302
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം
നഗരംകൊല്ലം
ഭരണസമ്പ്രദായം
 • ഭരണസമിതികൊല്ലം കോർപ്പറേഷൻ
ഭാഷകൾ
 • ഔദ്യോഗിക ഭാഷകൾമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻകോഡ്
691006
വാഹന റെജിസ്ട്രേഷൻKL-02
ലോക്സഭ മണ്ഡലംകൊല്ലം
ഭരണച്ചുമതലകൊല്ലം കോർപ്പറേഷൻ
ശരാശരി ഉഷ്ണകാല താപനില34 °C (93 °F)
ശരാശരി ശൈത്യകാല താപനില22 °C (72 °F)
വെബ്സൈറ്റ്http://www.kollam.nic.in

പ്രാധാന്യം

തിരുത്തുക

കൊല്ലം ജില്ലയിലെ 27 മത്സ്യബന്ധന ഗ്രാമങ്ങളിലൊന്നാണ് പള്ളിത്തോട്ടം. 2011-ൽ കുസാറ്റിന്റെ നേതൃത്വത്തിൽ നടത്തിയ സർവ്വേ പ്രകാരം കൊല്ലം ജില്ലയിലെ ഏറ്റവും സാക്ഷരത കൂടിയ മത്സ്യബന്ധന തൊഴിലാളികൾ വസിക്കുന്ന പ്രദേശമാണ് പള്ളിത്തോട്ടം. ഇവിടുത്തെ മത്സ്യബന്ധനതൊഴിലാളികൾ തങ്ങളുടെ ജോലി എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം, സോണാർ, എക്കോസൗണ്ടർ, ഐ.സി.റ്റി. ഉപകരണങ്ങൾ, മൊബൈൽ ഫോൺ, റേഡിയോ ബെൻസിഗർ 107.8 എന്നീ ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്.[3] സൗത്ത് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ഫിഷർമെൻ സൊസൈറ്റിയിലെ മിക്ക അംഗങ്ങളും പള്ളിത്തോട്ടം സ്വദേശികളാണ്.[4]

പഴമയും ആധുനികതയും ഇടകലർന്ന ഗ്രാമങ്ങളാണ് പള്ളിത്തോട്ടത്തിൽ സ്ഥിതിചെയ്യുന്നത്.[5] നീണ്ടകരയ്ക്കു തെക്ക് കൊല്ലം തുറമുഖത്തോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഇവിടുത്തെ കടൽത്തീരത്തിന് ഏകദേശം 5 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഇവിടെ ഒരു ബോട്ട് യാർഡ് പ്രവർത്തിച്ചുവരുന്നു. പ്ലൈവുഡ് കൊണ്ട് നിർമ്മിച്ച ചെറുവള്ളങ്ങൾ ഇവിടുത്തെ പ്രധാന ആകർഷണമാണ്.[6]

കൊല്ലം വികസന അതോറിറ്റി പള്ളിത്തോട്ടത്തിൽ ഒരു ഹൗസിംഗ് കോളനി തുടങ്ങാൻ പദ്ധതിയിട്ടിട്ടുണ്ട്.[7] കൊല്ലം നഗരത്തിലെ ചില കേബിൾ ടി.വി. സേവനദാതാക്കൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.[8] കൊല്ലം സിറ്റി പോലീസിന്റെ അധികാരപരിധിയിൽ വരുന്ന 17 പോലീസ് സ്റ്റേഷനുകളിലൊന്ന് പള്ളിത്തോട്ടത്തു സ്ഥിതിചെയ്യുന്നുണ്ട്. ഇവിടത്തെ പള്ളിത്തോട്ടം കത്തോലിക്കാ ചർച്ചിലാണ് പഴയ സിനിമാനടനായിരുന്ന ജയനെ അടക്കം ചെയ്തിട്ടുള്ളത്.

എത്തിച്ചേരുവാൻ

തിരുത്തുക
  1. "Councils - Kollam Municipal Corporation". Archived from the original on 2014-12-22. Retrieved 16 December 2014.
  2. "Building Permit Management System -Kollam Corporation". Archived from the original on 2014-12-20. Retrieved 16 December 2014.
  3. "Communication Parameters in the Marine Fisheries Sector of Kerala – A study of Kollam Coastal ഗ്രാമംs" (PDF). Archived from the original (PDF) on 2017-08-12. Retrieved 16 December 2014.
  4. "SIFFS Board Members". Retrieved 16 December 2014.
  5. "Radio Bengizer follows fishermen 30 km from land – Ministry of Information and Broadcasting:Government of India". Retrieved 16 December 2014.
  6. "Shodhganga - Kollam" (PDF). Retrieved 16 December 2014.
  7. "Town Planning - Kollam(2011)" (PDF). Archived from the original (PDF) on 2012-09-13. Retrieved 16 December 2014.
  8. "Directory - Cable TV Providers in Kerala" (PDF). Archived from the original (PDF) on 2016-03-05. Retrieved 16 December 2014.
"https://ml.wikipedia.org/w/index.php?title=പള്ളിത്തോട്ടം&oldid=4077455" എന്ന താളിൽനിന്ന് ശേഖരിച്ചത്