കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു സ്ഥലമാണ് വള്ളിക്കീഴ്. ചിന്നക്കടയിൽ നിന്ന് 5 കിലോമീറ്റർ അകലെയായി കൊല്ലം നഗരത്തിന്റെ വടക്കുഭാഗത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കൊല്ലം കോർപ്പറേഷനാണ് ഇവിടുത്തെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്.[1]

വള്ളിക്കീഴ്

Vallikeezhu
പട്ടണം
വള്ളിക്കീഴ് is located in Kerala
വള്ളിക്കീഴ്
വള്ളിക്കീഴ്
Location in Kerala, India
Coordinates: 8°54′45.31″N 76°33′35.99″E / 8.9125861°N 76.5599972°E / 8.9125861; 76.5599972
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
മുൻസിപ്പൽ കോർപ്പറേഷൻകൊല്ലം കോർപ്പറേഷൻ
ഭാഷകൾ
 • ഔദ്യോഗികംമലയാളം
സമയമേഖലUTC+5:30 (IST)
പിൻകോഡ്
691 012
ടെലിഫോൺ കോഡ്0474
വാഹന റെജിസ്ട്രേഷൻKL-02
വെബ്സൈറ്റ്Kollam Municipal Corporation

പ്രാധാന്യം

തിരുത്തുക

കൊല്ലം നഗരത്തിനു സമീപമുള്ള ഒരു പ്രധാനപ്പെട്ട പ്രദേശമാണ് വള്ളിക്കീഴ്.[2] നീണ്ടകര മത്സ്യബന്ധന തുറമുഖത്തോടു ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. വള്ളിക്കീഴിനോടു ചേർന്നുള്ള ആൽത്തറമൂടിൽ അവസാനിക്കും വിധം കൊല്ലം ബൈപാസിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഈ പ്രദേശത്തെ ഒരു പ്രധാന സ്കൂളാണ് വള്ളിക്കീഴ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.[3][4]

  1. "Councils - Kollam City Corporation". Archived from the original on 2014-09-10. Retrieved 30 June 2015.
  2. "Heavy rain causes damage in Kollam - iBN Live". Archived from the original on 2016-03-04. Retrieved 30 June 2015.
  3. "Councils - Kollam City Corporation". Retrieved 30 June 2015.
  4. "LDF retains Kollam Corporation - The Hindu". Retrieved 30 June 2015.
"https://ml.wikipedia.org/w/index.php?title=വള്ളിക്കീഴ്&oldid=4108066" എന്ന താളിൽനിന്ന് ശേഖരിച്ചത്