കൊല്ലം കൻ്റോൺമെൻ്റ്
കേരളത്തിൽ കൊല്ലം ജില്ലയിലുള്ള പീരങ്കി മൈതാനത്തിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് കൊല്ലം കന്റോൺമെന്റ് (മലയാളം: Kollam Cantonment ) അഥവാ ക്വയിലോൺ കന്റോൺമെന്റ്. പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരുടെ ഒരു കന്റോൺമെന്റ് (സൈനികകേന്ദ്രം) ആയിരുന്ന ഈ പ്രദേശം ഇന്നൊരു ജനവാസ മേഖലയാണ്. ഇവിടെ ധാരാളം വ്യാപാരകേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും സ്ഥിതിചെയ്യുന്നു. കന്റോൺമെന്റിനു സമീപത്തായി കൊല്ലം ജംഗ്ഷൻ തീവണ്ടിനിലയവുമുണ്ട്.[1]
കൊല്ലം കന്റോൺമെന്റ് Kollam Cantonment | |
---|---|
പട്ടണം | |
Coordinates: 8°52′52″N 76°35′57″E / 8.881160°N 76.599078°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പട്ടണം | കൊല്ലം |
സമയമേഖല | UTC+5.30 (IST) |
ഏരിയ കോഡ് | 0474 |
ലോക്സഭ മണ്ഡലം | കൊല്ലം |
ഭരണച്ചുമതല | കൊല്ലം കോർപ്പറേഷൻ |
ഉഷ്ണകാല ശരാശരി താപനില | 34 °C (93 °F) |
ശൈത്യകാല ശരാശരി താപനില | 22 °C (72 °F) |
വെബ്സൈറ്റ് | http://www.kollam.nic.in |
ചരിത്രം
തിരുത്തുകനൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ ഫിനീഷ്യൻമാരും അറബികളും ചൈനക്കാരും കൊല്ലം തുറമുഖവുമായി വാണിജ്യബന്ധം പുലർത്തിയിരുന്നു. പതിനാറു മുതൽ പതിനെട്ടു വരെയുള്ള നൂറ്റാണ്ടുകളിൽ കൊല്ലം പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും അധീനതയിലായിരുന്നു.[2][3][4][5][6] ബ്രിട്ടീഷ് ഭരണകാലത്ത് പ്രധാനപ്പെട്ട ചില ഓഫീസുകൾ കൊല്ലത്തുണ്ടായിരുന്നു. ഇവയുടെ സംരക്ഷണത്തിനായി കൊല്ലത്ത് ഒരു സംരക്ഷണസേനയെ വിന്യസിക്കേണ്ടതായി വന്നു. ഈ സൈന്യം താവളമടിച്ചിരുന്നത് പീരങ്കി മൈതാനത്തായിരൂന്നതിനാൽ ഈ മൈതാനത്തെ കന്റോൺമെന്റ് മൈതാനം എന്നും വിളിച്ചിരുന്നു. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ സൈന്യത്തെ പിന്നീട് തിരുവിതാംകൂർ മഹാരാജാവിന്റെ കാവൽ സേനയിൽ ഉൾപ്പെടുത്തി.[7]
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- സി. കേശവൻ മെമ്മോറിയൽ ടൗൺഹാൾ - സ്വാതന്ത്ര്യസമരസേനാനിയും തിരു-കൊച്ചിയുടെ മുൻ മുഖ്യമന്ത്രിയുമായിരുന്ന സി. കേശവന്റെ പേരിൽ നാമകരണം ചെയ്തിരിക്കുന്ന ടൗൺ ഹാൾ കൊല്ലം കന്റോൺമെന്റിൽ സ്ഥിതിചെയ്യുന്നു.[8][9] ഇവിടെ സി. കേശവന്റെ ഒരു പൂർണ്ണകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. ടൗൺഹാളിൽ സാംസ്കാരിക സമ്മേളനങ്ങളും വിവാഹച്ചടങ്ങുകളും നടത്തിവരുന്നു.[10][11]
- കൊല്ലം ആംഡ് റിസർവ് പോലീസ് ഫോഴ്സ് ക്യാമ്പ് (ഏ. ആർ. ക്യാമ്പ്)
- കൊല്ലം കോർപ്പറേഷൻ ഓഫീസ്
- കൊല്ലം പബ്ലിക് ലൈബ്രറി, സോപാനം ഓഡിറ്റോറിയം
- ശ്രീമൂലം തിരുനാൾ പാലസ് (എസ്.എം.പി. പാലസ്)
- ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം
- കൊല്ലം പാസ്പോർട്ട് സേവാകേന്ദ്രം
- അൽമനാമ സൂപ്പർ മാർക്കറ്റ്
അവലംബം
തിരുത്തുക- ↑ "Kollam cantonment - Pincodes.info". Retrieved 25 November 2014.
- ↑ Thangassery, Kollam - Kerala Tourism
- ↑ "About the City of Kollam". Archived from the original on 2015-06-02. Retrieved 2017-10-31.
- ↑ New proof for Pre-Portuguese mission in Kollam
- ↑ "Tourmet - Thangassery, Kollam". Retrieved 6 January 2014.
- ↑ "History of Kollam". Archived from the original on 2015-06-02. Retrieved 15 January 2014.
- ↑ A place in history - The Hindu
- ↑ "C. Kesavan's statue unveiled in Kollam". The Hindu. 2008-06-14. Retrieved 2017-07-04.
- ↑ Kumar, Udaya (2009). "Subjects of New Lives". In Ray, Bharati (ed.). Different Types of History. Pearson Education India. pp. 322–323. ISBN 9788131718186.
- ↑ "New rent for town hall to be ratified today". The Hindu. 2007-06-16. Retrieved 2017-07-04.
- ↑ "A bridge to bypass choking traffic". The Hindu. 2014-01-19. Retrieved 2017-07-04.