മണക്കാട്, കൊല്ലം ജില്ല
കൊല്ലം ജില്ലയുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് മണക്കാട് (English:Manakkadu). കൊല്ലം കോർപ്പറേഷനു കീഴിലുള്ള 55 വാർഡുകളിൽ 33-ആമത്തെ വാർഡാണു മണക്കാട്.[1]. കൊല്ലം കോർപ്പറേഷൻറെ 6 മേഖലകളിലൊന്നായ വടക്കേവിള വില്ലേജിനു കീഴീലുള്ള വാർഡാണിത്.
ഭരണസംവിധാനം
തിരുത്തുകകൊല്ലം കോർപ്പറേഷന്റെ അധികാര പരിധിയിലുള്ള പ്രദേശമാണിത്.ഭരണസൗകര്യങ്ങൾക്കായി കോർപ്പറേഷനെ 6 മേഖലകളായി(zones) തിരിച്ചിട്ടുണ്ട്.അവയാണ്
- സെൻട്രൽ സോൺ 1
- സെൻട്രൽ സോൺ 2
- കിളിക്കൊല്ലൂർ
- ശക്തികുളങ്ങര
- വടക്കേവിള
- ഇരവിപുരം
ഇതിൽ വടക്കേവിള വില്ലേജിനു കീഴിൽ വരുന്ന വാർഡാണ് മുള്ളുവിള (വാർഡ് നമ്പർ-33).മറ്റു വാർഡുകൾ താഴെ,
മണക്കാട് വാർഡിൻറെ ഇപ്പോഴത്തെ കൗൺസിലർ എൻ. സഹൃദയൻ ( സി.പി.എം. ) ആണ്.[2] [1].
ജനജീവിതം
തിരുത്തുക2011ലെ സെൻസസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 7789 ആണ്.ആകെ വീടുകളുടെ എണ്ണം 1794 ആണ്.ഉയർന്ന സാക്ഷരത (93.32%)യുള്ള പ്രദേശമാണ്.സ്ത്രീ-പുരുഷ അനുപാതം 1063 അണ്.[3].കേരളീയ വസ്ത്രധാരണ-ഭക്ഷണ ജീവിത രീതികളാണ് ഇവിടുത്തെ ജനങ്ങളുടേത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "കൊല്ലം കോർപ്പറേഷൻ-ഔദ്യോഗിക വെബ്സൈറ്റ്,Date retrieved 2015-03-27". Archived from the original on 2014-09-10. Retrieved 2015-03-29.
- ↑ 'കോർപ്പറേഷനിൽ ഇവർ സാരഥികൾ', മലയാള മനോരമ, 2015 നവംബർ 8, പേജ് 3, കൊല്ലം എഡിഷൻ.
- ↑ (PDF) Kollam_Draft CDP_Final_30th June 14.pdf - Kollam Corporation, retrieved on 2015-03-26