കൊല്ലം മുൻ മേയറാണ് ഹണി ബെഞ്ചമിൻ . സി.പി.ഐയെ പ്രതിനിധികരിച്ച് രണ്ടു തവണ കോർപ്പറേഷൻ കൗൺസിലറായി.

ഹണി ബെഞ്ചമിൻ
ഹണി ബെഞ്ചമിൻ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽകൊല്ലം മേയർ

ജീവിതരേഖ

തിരുത്തുക

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തത്തെി. സി.പി.ഐ കൊല്ലം ജില്ലാ കൗൺസിൽ മെമ്പറാണ്. 2014 നവംബറിൽ മേയറായി തെരഞ്ഞെടുക്കപ്പെട്ടു.[1]

കോർപ്പറേഷൻ തെരഞ്ഞെടുപ്പ്

തിരുത്തുക

പി.ഡി.പിയിൽനിന്ന് പുറത്താക്കപ്പെട്ട കൗൺസിലറുടെ പിന്തുണയിൽ സി.പി.ഐയിലെ ഹണി ബെഞ്ചമിൻ മേയറായി. 55 അംഗ കൗൺസിലിൽ ഹണിക്ക് 28ഉം കോൺഗ്രസിലെ മായ ഗണേഷിന് 27ഉം വോട്ട് ലഭിച്ചു. ഇടതുമുന്നണിയിൽ സി.പി.ഐയുമായുണ്ടായ ധാരണപ്രകാരം ,മേയറായിരുന്ന പ്രസന്ന ഏണസ്റ്റ് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. കോർപ്പറേഷന്റെ അവസാന ഒരു വർഷമാണ് മേയർസ്ഥാനം ലഭിക്കുക.

  1. "ഹണി ബെഞ്ചമിൻ കൊല്ലം മേയർ". www.stateofkerala.in. Retrieved 3 ഫെബ്രുവരി 2015.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഹണി_ബെഞ്ചമിൻ&oldid=3958075" എന്ന താളിൽനിന്ന് ശേഖരിച്ചത്