വി. രാജേന്ദ്രബാബു
കൊല്ലം കോർപ്പറേഷൻ മേയറായിരുന്നു അഡ്വ. വി. രാജേന്ദ്രബാബു.[1] കൊല്ലം നഗരത്തിലെ സി.പി.ഐ.എം പ്രവർത്തകൻ കൂടിയാണ്. ഒരു അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ വി. രാജേന്ദ്രബാബു, 2015 നവംബർ 18ന് കൊല്ലം കോർപ്പറേഷന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
വി. രാജേന്ദ്രബാബു | |
---|---|
മേയർ, കൊല്ലം കോർപ്പറേഷൻ | |
മണ്ഡലം | ഉളിയക്കോവിൽ ഈസ്റ്റ് |
പദവിയിൽ | |
ഓഫീസിൽ 18 നവംബർ 2015 | |
മുൻഗാമി | ഹണി ബെഞ്ചമിൻ |
ഓഫീസിൽ 16 മാർച്ച് 2010 – 8 നവംബർ 2010 | |
മുൻഗാമി | എൻ. പത്മലോചനൻ |
പിൻഗാമി | പ്രസന്ന ഏണസ്റ്റ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കൊല്ലം |
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം |
പങ്കാളി | ഗീതാഞ്ജലി. പി |
കുട്ടികൾ | അപർണ, അരവിന്ദ് |
വസതിs | 'നന്ദനം', മാതൃക നഗർ-149, ഉളിയക്കോവിൽ, കൊല്ലം-19 |
വിദ്യാഭ്യാസം | എം.എ, എൽ.എൽ.ബി |
ജോലി | അഭിഭാഷകൻ |
ഉളിയക്കോവിൽ സ്വദേശിയായ വി. രാജേന്ദ്രബാബു, നിലവിൽ ഉളിയക്കോവിൽ ഈസ്റ്റ് വാർഡിൽ നിന്നാണ് കൊല്ലം കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കൊല്ലം മുനിസിപ്പൽ കോർപ്പറേഷന്റെ പബ്ലിക്ക് വർക്ക്സ് സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയാണ്.[2][3]
ആദ്യകാല ജീവിതം
തിരുത്തുകകോളേജ് പഠന കാലത്ത് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രവർത്തകനായിരുന്നു. കേരള സർവകലാശാല യൂണിയന്റെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. [4]
കൊല്ലം മേയറായി
തിരുത്തുകസി.പി.ഐ.എമ്മിന്റെ ഭരണത്തിലായിരുന്ന കൊല്ലം കോർപ്പറേഷന്റെ മേയറായിരുന്ന എൻ. പത്മലോചനന്റെ പിൻഗാമിയായി 2006 മാർച്ചിലാണ് ആദ്യമായി മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്.[5] ഉളിയക്കോവിൽ ഈസ്റ്റ് വാർഡിനെ പ്രതിനിധീകരിച്ചായിരുന്നു അന്ന് കോർപ്പറേഷൻ അംഗമായത്. [6][7]
2015 നവംബർ 18-ന് വീണ്ടും കൊല്ലം മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
അവലംബം
തിരുത്തുക- ↑ "CPI(M) rides to power in five of six corporations in Kerala". The Economic Times. Retrieved 18 November 2015.
- ↑ "V. Rajendrababu elected Kollam Mayor". Article.wn.com. Retrieved 2015-10-04.
- ↑ "Council - Kollam Corporation". Kollam Corporation. Archived from the original on 2014-09-10. Retrieved 2015-10-04.
- ↑ "V Rajendra Babu likely to be new Kollam Mayor". TNIE. Archived from the original on 2015-10-05. Retrieved 2015-10-04.
- ↑ "New Kollam Mayor to be elected on March 16". The Hindu. Retrieved 2015-10-04.
- ↑ "V. Rajendrababu elected Kollam Mayor". The Hindu. Retrieved 2015-10-04.
- ↑ "Many aspirants for Mayor's post". TNIE. Archived from the original on 2015-10-04. Retrieved 2015-10-04.