താമരക്കുളം, കൊല്ലം ജില്ല
കൊല്ലം ജില്ലയിലെ ഡൗൺടൗണിന്റെ ഭാഗമായി ചിന്നക്കടയ്ക്കു സമീപം സ്ഥിതിചെയ്യുന്ന പ്രദേശമാണ് താമരക്കുളം.[1] ഇവിടുത്തെ ഗണപതി ക്ഷേത്രം പ്രസിദ്ധമാണ്. കൊല്ലം പൂരം നടക്കുമ്പോൾ ഈ ക്ഷേത്രത്തിൽ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഗജവീരൻമാരെ എഴുന്നള്ളിച്ച് ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാറുണ്ട്.[2] താമരക്കുളത്ത് കൊല്ലം വികസന അതോറിറ്റിയുടെ ഒരു കാര്യാലയം പ്രവർത്തിച്ചുവരുന്നു.
താമരക്കുളം | |
---|---|
താമരക്കുളം, കൊല്ലം | |
Coordinates: 8°53′01″N 76°35′11″E / 8.883566°N 76.586412°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
നഗരം | കൊല്ലം |
• ഭരണസമിതി | കൊല്ലം കോർപ്പറേഷൻ |
• ഔദ്യോഗിക ഭാഷകൾ | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 691001 |
വാഹന റെജിസ്ട്രേഷൻ | KL-02 |
ലോക്സഭ മണ്ഡലം | കൊല്ലം |
ഭരണച്ചുമതല | കൊല്ലം കോർപ്പറേഷൻ |
ശരാശരി ഉഷ്ണകാല താപനില | 34 °C (93 °F) |
ശരാശരി ശൈത്യകാല താപനില | 22 °C (72 °F) |
വെബ്സൈറ്റ് | http://www.kollam.nic.in |
പാർട്ട്നർ കേരള 2014
തിരുത്തുക2014-ൽ നഗരവികസനവുമായി ബന്ധപ്പെട്ട് കേരള സർക്കാർ 'പാർട്നർ കേരള' എന്ന പേരിൽ ഒരു സമ്മേളനം വിളിച്ചുചേർത്തു.[3] താമരക്കുളത്തിന്റെ വികസനത്തിനായി കൊല്ലം കോർപ്പറേഷനും വികസന അതോറിറ്റിയും ഈ സമ്മേളനത്തിൽ ചില പദ്ധതികൾ മുന്നോട്ടുവച്ചിരുന്നു.[4] കൊല്ലം കോർപ്പറേഷൻ ഇവിടെ 178.53 കോടി രൂപാ ചെലവിൽ ഒരു വ്യാപരസമുച്ചയവും പാർക്കിംഗ് എരിയയും നിർമ്മിക്കുമെന്ന് അറിയിച്ചു. 80 കോടി രൂപാ ചെലവിൽ ഒരു ഷോപ്പിങ് മാൾ നിർമ്മിക്കുമെന്ന് കൊല്ലം വികസന സമിതിയും പ്രഖ്യാപിച്ചു.[5]
ആരാധനാലയങ്ങൾ
തിരുത്തുകതാമരക്കുളം ശിവൻകോവിൽ
അവലംബം
തിരുത്തുക- ↑ [1] Post and Telecommunication - Kollam ജില്ല
- ↑ [2] Archived 2014-07-18 at the Wayback Machine. Thousands witness Kollam Pooram
- ↑ Partner Kerala eyes Rs.2Kcr for 100 projects
- ↑ "Projects - Partner Kerala". Archived from the original on 2018-11-06. Retrieved 2017-12-10.
- ↑ "Partner Kerala: EoIs Worth Over Rs 1,863 Crore Inked". Archived from the original on 2014-10-06. Retrieved 2017-12-10.