പ്രസന്ന ഏണസ്റ്റ്
കൊല്ലം കോർപ്പറേഷന്റെ മുൻ മേയറാണ് പ്രസന്ന ഏണസ്റ്റ്.
പ്രസന്ന ഏണസ്റ്റ് | |
---|---|
പ്രസന്ന ഏണസ്റ്റ് | |
ജനനം | 1964[1] |
ദേശീയത | ഭാരതീയൻ |
പൗരത്വം | ഭാരതീയൻ |
വിദ്യാഭ്യാസം | സാമ്പത്തികശാസ്ത്ര ബിരുദം |
തൊഴിൽ | മേയർ, കൊല്ലം നഗരസഭ |
Home town | കൊല്ലം |
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം. |
ജീവിതപങ്കാളി(കൾ) | എക്സ്. ഏണസ്റ്റ് |
കുട്ടികൾ | Dr നിധിന സിനി ഏണസ്റ്റ്,Dr നീന ഏണസ്റ്റ് |
മാതാപിതാക്ക(ൾ) | ടി.സി. വർഗ്ഗീസ്, മേരി വർഗ്ഗീസ് |
ജീവിതരേഖതിരുത്തുക
കൊല്ലം ജില്ലയിലെ ചവറയിൽ കുറ്റിവട്ടം പുത്തൻ കളീക്കൽ വീട്ടിൽ റ്റി.പി.വർഗീസിന്റെയും മേരി വർഗീസിന്റെയും മകളായി 1964-ൽ ജനിച്ചു. ഒരു സഹോദരനുണ്ട് (പ്രകാശ് പി വി). 1987-ൽ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു.
സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എക്‌സ്.ഏണസ്റ്റാണ് ഭർത്താവ്.
പൊതുജീവിതംതിരുത്തുക
വിദ്യർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തു വന്നു. എസ്.എഫ്.ഐ, ജനാധിപത്യ മഹിളാ അസ്സോസിയേഷൻ എന്നിവയുടെ ഭാരവാഹിയായിരുന്നു.[2]കൊല്ലം ഫാത്തിമ മാതാ കോളേജ് യൂണിയൻ വൈസ് ചെയർപേഴ്‌സൺ, 87 മുതൽ 91 വരെ 'സാക്ഷരത ഇൻസ്ട്രക്ടർ' എന്നീ നിലകളിൽ പ്രവർത്തിച്ചു. കൊല്ലത്തെ എസ്.എഫ്.ഐ.യുടെ മുഖ്യസംഘാടകരിൽ ഒരാളായിരുന്നു. സംഘടനയുടെ ജില്ലാകമ്മിറ്റി അംഗമായി പ്രവർത്തിച്ചു. 91-ൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ചവറ ഏരിയ പ്രസിഡന്റായി. വിവാഹത്തെ തുടർന്ന് പ്രവർത്തനമണ്ഡലം കൊല്ലത്തേക്ക് മാറ്റി. മൂന്നു ടേം മഹിള അസോസിയേഷൻ കൊല്ലം ഏരിയ സെക്രട്ടറി ആയിരുന്നു.
മൂന്നു തവണ കൊല്ലം കോർപ്പറേഷൻ കൗൺസിലറായി പ്രവർത്തിച്ചു. 2000-ത്തിൽ കൊല്ലം കോർപ്പറേഷന്റെ ആദ്യ കൗൺസിലിൽ പട്ടത്താനം ഡിവിഷനിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടു ;2005 ൽ മുണ്ടയ്ക്കൽ ഡിവിഷനിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടു.അഞ്ചുവർഷം ടാക്‌സ് അപ്പീൽ കമ്മിറ്റിയുടെയും, അഞ്ചുവർഷം ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെയും ചെയർപേഴ്‌സണായി പ്രവർത്തിച്ചു. മൂന്നാം തവണ താമരക്കുളം ഡിവിഷനിൽനിന്നും മത്സരിക്കുകയും തുടർന്ന് 2010ൽ കൊല്ലം കോർപ്പറേഷൻ മേയർ ആയിതിരഞ്ഞെടുകയും ചെയ്തു. മാനവീയം സ്ത്രീപദവി പഠനകേന്ദ്രത്തിൽ സംസ്ഥാനതല ഫാക്കൽറ്റി ആയിരുന്നു. . 2000-2011കാലയളവിൽ ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറിയും, 2001 മുതൽ 2004 വരെ കേരള സംസ്ഥാന ശിശുക്ഷേമ സമതി എക്സിക്യൂട്ടീവ് കമ്മറ്റിയിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. എൻ.എസ്.മെമ്മോറിയൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെയും മുണ്ടയ്ക്കൽ സർവീസ് സഹകരണബാങ്കിന്റെയും ഡയറക്ടർ ബോർഡ് അംഗയിരുന്നു. ഇപ്പോൾ സി.പി.എം.കൊല്ലം ജില്ലാകമ്മറ്റി അംഗവും, ജനാധിപത്യമഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ്. ref>http://www.mathrubhumi.com/online/malayalam/news/story/602824/2010-11-05/kerala</ref>
അവലംബംതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Prasanna Earnest എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |