കൊടകര ഗ്രാമപഞ്ചായത്ത്
കൊടകര | |
10°22′19″N 76°18′20″E / 10.3719°N 76.3056°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശൂർ |
ഭരണസ്ഥാപനം(ങ്ങൾ) | പഞ്ചായത്ത് |
പ്രസിഡന്റ് | പി ആർ പ്രസാദൻ |
' | |
' | |
വിസ്തീർണ്ണം | 21.29ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 27859 |
ജനസാന്ദ്രത | 1308/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
680684 +0480 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | {{{പ്രധാന ആകർഷണങ്ങൾ}}} |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കൊടകര ബ്ലോക്ക് പഞ്ചായത്തിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് കൊടകര ഗ്രാമപഞ്ചായത്ത്. ദേശീയപാത 47-ൽ തൃശ്ശൂർ പട്ടണത്തിനു 20 കിലോമീറ്റർ തെക്കായി (ചാലക്കുടിക്ക് 10 കിലോമീറ്റർ വടക്ക്) ആണ് കൊടകര സ്ഥിതിചെയ്യുന്നത്.
ഇന്നത്തെ ചാലക്കുടി താലൂക്കിന്റെ ഭാഗമായ ഒരു ഭൂപ്രദേശമാണ് കൊടകരഗ്രാമം. ഈ പ്രദേശത്തിന്റെ ഏറിയഭാഗവും പന്തല്ലൂർ കർത്താക്കന്മാരുടെ (കുന്നത്തേരി) കൈവശമായിരുന്നു. കാലക്രമേണ ഈ പ്രദേശത്തിന്റെ കുറേഭാഗം കോടശ്ശേരി കർത്താക്കന്മാർ കൈവശപ്പെടുത്തി. പിന്നീട് വളരെ കിടമൽസരങ്ങളും, ബലപ്രയോഗങ്ങളും നടന്നെങ്കിലും പന്തല്ലൂർ കർത്താക്കന്മാർ വിട്ടുകൊടുക്കാതെ സംരക്ഷിച്ചുപോന്ന സ്ഥലത്തെ പില്ക്കാലത്ത് “കൊടുക്കാത്ത കര” എന്ന് വിളിച്ചുപോന്നു എന്നാണ് ഐതിഹ്യം. പിന്നീട് അത് “കൊടകര” യായി ലോപിച്ചുവെന്ന് കരുതുന്നു.
ഭരണപരമായി കൊടകര പഞ്ചായത്ത് ചാലക്കുടി താലൂക്കിനു കീഴിൽ വരുന്നു. ഇന്ന് പട്ടണത്തിനു തെക്കായി ഉള്ള അപ്പോളോ ടയേഴ്സ് ഫാക്ടറിയിൽ ജോലിചെയ്യുന്ന ധാരാളം തൊഴിലാളികൾ ഉള്ളതുകൊണ്ട് കൊടകര ഒരു പട്ടണമായി മാറിക്കൊണ്ടിരിക്കുന്നു.
ഭൂമിശാസ്ത്രം
തിരുത്തുകഭൂമിശാത്രപരമായി ചെറിയ ചില കുന്നുകളും, ഉയർന്ന പ്രദേശങ്ങളുമുണ്ടെങ്കിലും കൊടകരയുടെ ഭൂരിഭാഗവും സമതലമാണ്. കൊടകരയുടെ സമീപപ്രദേശത്തുകൂടെ ഒഴുകുന്ന കുറുമാലി പുഴ, കൊടകരയിലൂടെ കടന്നു പോകുന്ന തോടുകൾ, ചാലക്കുടിപ്പുഴയിൽ നിന്നും ജലസേചനത്തിനായി നിർമ്മിച്ചിരുക്കുന്ന കനാലുകൾ, ചിറകൾ, കുളങ്ങൾ എന്നിവയാണ് പ്രധാന ജല സ്രോതസ്സുകൾ. പണ്ട് ധാരാളം നെൽവയലുകൾ ഉണ്ടായിരുന്ന ഈ പ്രദേശം വികസനത്തിന്റെ ഭാഗമായും, ജനസാന്ദ്രത വർദ്ധിച്ചതോടെയും കൃഷിയിടങ്ങളുടെ വ്യാപ്തി കുറഞ്ഞ് ഇപ്പോൾ ഒരു ചെറു പട്ടണത്തിന്റെ രൂപം കൈക്കൊണ്ടിട്ടുണ്ട്.
ഗതാഗതം
തിരുത്തുകഗതാഗത സൌകര്യം വളരെയേറെയുള്ള പ്രദേശമാണ് കൊടകര. ദേശീയപാത 47 നെ മുറിഞ്ഞുകടന്നുപോകുന്ന ഇരിങ്ങാലക്കുട-വെള്ളിക്കുളങ്ങര റോഡ് സന്ധിക്കുന്നത് കൊടകര ജംഗ്ഷനിലാണ്. കൊടകരയോട് ഏറ്റവുമടുത്ത കെ എസ് ആർ ടി സി ബസ് സ്റ്റാന്റ് ചാലക്കുടിയാണ്. കൊടകരയ്ക്ക് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
ആരാധനാലയങ്ങൾ
തിരുത്തുകപൂനിലാർകാവ് ഭഗവതിക്ഷേത്രം, കണ്ടംകുളങ്ങര ശ്രീമഹാവിഷ്ണുക്ഷേത്രം,കുന്നതൃക്കോവിൽ സുബ്രമണ്യക്ഷേത്രം, പുത്തുക്കാവ് ദേവി ക്ഷേത്രം, അഴകം ദുർഗ്ഗാദേവി ക്ഷേത്രം, മരുത്തോമ്പിള്ളി എടവന ശ്രീമഹാവിഷ്ണുക്ഷേത്രം, പുതുകുളങ്ങര ശ്രീകൃഷ്ണക്ഷേത്രം, തിരുത്തൂർ ശ്രീകൃഷ്ണക്ഷേത്രം, പൂതികുളങ്ങര ശ്രീകൃഷ്ണക്ഷേത്രം, ഈശ്വരമംഗലം ശിവക്ഷേത്രം, തേശ്ശേരി ചീക്കാമുണ്ടി ശ്രീമഹാവിഷ്ണുക്ഷേത്രം, കരുപ്പാംകുളങ്ങര ശ്രീധർമശാസ്താക്ഷേത്രം, സെ. ജോസഫ്സ് ഫൊറോന ദേവാലയം, ജുമാമസ്ജിദ്, പേരാമ്പ്ര സെ. ആന്റണീസ് ദേവാലയം, കനകമല കുരിശുമുടി എന്നിവയാണ് കൊടകരയിലെ പ്രധാന ആരാധനാലയങ്ങൾ. കുന്നതൃക്കോവിൽ സുബ്രഹ്മണ്യക്ഷേത്രത്തിൽ നടക്കുന്ന ഷഷ്ഠി ആഘോഷം തദ്ദേശീയരുടെ പ്രധാനപ്പെട്ട ആഘോഷമാണ്. കൊടകര ഷഷ്ഠി എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്.
ഭരണസംവിധാനം
തിരുത്തുകഭരണപരമായി കൊടകര ഒരു ഗ്രാമപഞ്ചായത്താണ്. ഭൂവിസ്തൃതി കുറവാണെങ്കിലും സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഒരു തദ്ദേശസ്വയംഭരണസ്ഥാപനമാണ് കൊടകര ഗ്രാമപഞ്ചായത്ത്. തൃശ്ശൂർ ജില്ലാപഞ്ചായത്തിനു കീഴിലുള്ള കൊടകര ബ്ലോക്ക് പഞ്ചായത്തിലെ 7 ഗ്രാമപഞ്ചായത്തുകളിലൊന്നാണ് കൊടകര. ബ്ളോക്ക് പഞ്ചായത്ത് ആസ്ഥാനം പുതുക്കാട് സ്ഥിതിചെയ്യുന്നു. മുൻപ് കൊടകര നിയമസഭാ നിയോജകമണ്ഡലത്തിലായിരുന്ന ഈ ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലങ്ങളുടെ പുനഃസംഘടനയോടെ ചാലക്കുടി നിയമസഭാനിയോജകമണ്ഡലത്തിനുകീഴിലായി. കൊടകര ഗ്രാമപഞ്ചായത്തിൽ നിലവിൽ 19 വാർഡുകളാണുള്ളത്.
വാർഡുകൾ
തിരുത്തുക- കൊടകര വെസ്റ്റ്
- കാവുംതറ
- കൊടകര ഈസ്റ്റ്
- അഴകം
- വല്ലപ്പാടി
- പേരാമ്പ്ര നോർത്ത്
- കനകമല
- തേശ്ശേരി
- പഴമ്പിള്ളി
- പേരാമ്പ്ര സൗത്ത്
- നാടുകുന്ന്
- പേരാമ്പ്ര വെസ്റ്റ്
- മരുത്തോമ്പിള്ളി
- ശക്തിനഗർ
- ആനത്തടം
- പുലിപ്പാറ
- കാരൂർ
- മനക്കുളങ്ങര
- വഴിയമ്പലം
ചിത്രശാല
തിരുത്തുക-
സെ. ജോസഫ്സ് ഫൊറോന പള്ളി,കൊടകര
-
കൊടകര ജങ്ഷൻ
-
പൂനിലാർക്കാവ് ഭഗവതി ക്ഷേത്രം,കൊടകര
അവലംബം
തിരുത്തുകപുറത്തുനിന്നുള്ള കണ്ണികൾ
തിരുത്തുക
തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ | |
---|---|
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി |