കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ കൊടകരയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് അഴകം ദുർഗ്ഗാദേവി ക്ഷേത്രം. മഹാവിഷ്ണുവിന്റെ അവതാരങ്ങിളിൽ ഒന്നായ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട കേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ വെള്ളിത്തട്ടഴകം എന്നറിയപ്പെടുന്നത് ഈ ദുർഗ്ഗാക്ഷേത്രമാണ്. പശ്ചിമദിക്കിലേക്ക് ദർശനമായി കുടികൊള്ളുന്ന കന്യാരൂപത്തിലുള്ള ദുർഗ്ഗാദേവിയാണ്‌ പ്രതിഷ്ഠാ സങ്കല്പം. പൊങ്കാല, പ്രതിഷ്ഠാദിനം, ദുർഗ്ഗാഷ്ടമി എന്നിവ വിശേഷമായി ആഘോഷിച്ചുവരുന്നു. കൊടകരയിൽ നിന്നും 2 കിലോമീറ്റർ തെക്കുകിഴക്കായി അഴകം ദേശത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.