കൊടകര ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിലാണ് 297.80 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൊടകര ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കൊടകര ബ്ളോക്ക് പഞ്ചായത്തിൽ അളഗപ്പനഗർ, കൊടകര,മറ്റത്തൂർ, നെന്മണിക്കര, പുതുക്കാട്,തൃക്കൂർ, വരന്തരപ്പിള്ളി എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്.

ചരിത്രം തിരുത്തുക

സമുദ്രനിരപ്പിൽ നിന്നും 10 മുതൽ 35 മീറ്റർ വരെ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് കൊടകര, മറ്റത്തൂർ, വരന്തരപ്പിള്ളി, അളഗപ്പനഗർ, തൃക്കൂർ, പുതുക്കാട് എന്നീ 6 പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു കൊടകര ബ്ളോക്ക്. പിന്നീട് 1977-ൽ തൃക്കൂർ പഞ്ചായത്ത് വിഭജിച്ച് നെന്മണിക്കര പഞ്ചായത്ത് കൂടി രൂപികരിച്ചതോടെ ബ്ളോക്കിലെ പഞ്ചായത്തുകളുടെ എണ്ണം 7 ആയി വർദ്ധിച്ചു.

അതിരുകൾ തിരുത്തുക

  • കിഴക്ക് - പശ്ചിമഘട്ട മലനിരകൾ
  • പടിഞ്ഞാറ് - ചേർപ്പ്, ഇരിങ്ങാലക്കുട ബ്ളോക്കുകൾ
  • വടക്ക് - തൃശ്ശൂർ കോർപ്പറേഷനും ചേർപ്പ് ബ്ളോക്കും
  • തെക്ക്‌ - ചാലക്കുടി നഗരസഭയും ചാലക്കുടി ബ്ളോക്കും

ഗ്രാമപഞ്ചായത്തുകൾ തിരുത്തുക

  1. അളഗപ്പനഗർ ഗ്രാമപഞ്ചായത്ത്
  2. കൊടകര ഗ്രാമപഞ്ചായത്ത്
  3. മറ്റത്തൂർ ഗ്രാമപഞ്ചായത്ത്
  4. നെന്മണിക്കര ഗ്രാമപഞ്ചായത്ത്
  5. പുതുക്കാട് ഗ്രാമപഞ്ചായത്ത്
  6. തൃക്കൂർ ഗ്രാമപഞ്ചായത്ത്
  7. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല തൃശ്ശൂർ
താലൂക്ക് മുകുന്ദപുരം
വിസ്തീര്ണ്ണം 297.8 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 196,268
പുരുഷന്മാർ 95,485
സ്ത്രീകൾ 100,783
ജനസാന്ദ്രത 659
സ്ത്രീ : പുരുഷ അനുപാതം 1055
സാക്ഷരത 88.95%

വിലാസം തിരുത്തുക

കൊടകര ബ്ലോക്ക് പഞ്ചായത്ത്
പുതുക്കാട് - 680301
ഫോൺ : 0480 2751462
ഇമെയിൽ‍‍ : kodakarablock@gmail.com

അവലംബം തിരുത്തുക