കേരള സാഹിത്യ അക്കാദമി പുരസ്കാരം 2013
കേരള സാഹിത്യ അക്കാദമി മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലായി നൽകുന്ന 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2014 ഡിസംബർ 19-നു് പ്രഖ്യാപിച്ചു. [1] നോവൽ വിഭാഗത്തിൽ കെ.ആർ. മീരയുടെ ആരാച്ചാർ, ചെറുകഥാവിഭാഗത്തിൽ തോമസ് ജോസഫിന്റെ മരിച്ചവർ സിനിമ കാണുകയാണ്, കവിതയിൽ കെ.ആർ. ടോണിയുടെ ഓ നിഷാദ, ആത്മകഥയിൽ ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങൾ എന്നിവയ്ക്ക് പുരസ്കാരങ്ങൾ ലഭിച്ചു.
അക്കാദമിയുടെ വിശിഷ്ടാംഗത്വം യൂസഫലി കേച്ചേരി, എൻ.എസ്. മാധവൻ എന്നിവർക്കും, സമഗ്ര സംഭാവനക്കുള്ള പുരസ്കാരം പി.ആർ നാഥൻ, ഡോ. എസ്. കെ. വസന്തൻ, ഡി. ശ്രീമാൻ നമ്പൂതിരി, കെ.പി. ശശിധരൻ, എം.ഡി. രത്നമ്മ എന്നിവർക്കും ലഭിച്ചു[2].
പുരസ്കാരങ്ങൾ
തിരുത്തുക- നോവൽ - ആരാച്ചാർ - കെ.ആർ. മീര
- ചെറുകഥ - മരിച്ചവർ സിനിമ കാണുകയാണ് - തോമസ് ജോസഫ്
- കവിത - ഓ നിഷാദ - കെ.ആർ. ടോണി
- ആത്മകഥ - സ്വരഭേദങ്ങൾ - ഭാഗ്യലക്ഷ്മി
- സാഹിത്യവിമർശനം - അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ - സുനിൽ പി. ഇളയിടം
- നാടകം - ജിന്ന് കൃസ്ണൻ - റഫീഖ് മംഗലശ്ശേരി
- വൈജ്ഞാനികസാഹിത്യം - സംസ്മൃതി - ഡോ. കെ. രാജശേഖരൻ നായർ
- യാത്രാവിവരണം - ഗ്രാമപാതകൾ ഇന്ത്യൻ യാത്രകളുടെ പുസ്തകം -പി. സുരേന്ദ്രൻ
- ഹാസ്യസാഹിത്യം - മലയാളപ്പെരുമ - ഡോ. പി. സേതുനാഥൻ
- വിവർത്തനം - യുലീസസ് (വിവർത്തനം) - എൻ. മൂസക്കുട്ടി
- ബാലസാഹിത്യം - ഉണ്ണികൾക്കു നൂറ്റിയെട്ടു ഗുരുദേവ കൃതികൾ - സിപ്പി പള്ളിപ്പുറം
എൻഡോവ്മെന്റുകൾ
തിരുത്തുക- ജി.എൻ പിള്ള എൻഡോവ്മെന്റ് (വൈജ്ഞാനികസാഹിത്യം)- സൈലന്റ് വാലി: ഒരു പരിസ്ഥിതി സമരത്തിന്റെ ചരിത്രം - സജി ജെയിംസ്
- ഐ.സി. ചാക്കോ അവാർഡ് (ഭാഷാ ശാസ്ത്രം, വ്യാകരണം, ശാസ്ത്രപഠനം) - തായ്മൊഴി - എം.എൻ. കാരശ്ശേരി
- കെ.ആർ. നമ്പൂതിരി അവാർഡ്(വൈദിക സാഹിത്യം) - തന്ത്രസാഹിത്യം - ഡോ. ജെ.പി. പ്രജിത്ത്
- കനകശ്രീ അവാർഡ് (കവിത) - നീറ്റെഴുത്ത് - സംപ്രീത
- ഗീതാ ഹിരണ്യൻ അവാർഡ് (ചെറുകഥാ സമാഹാരം) റ്റാറ്റു - ജേക്കബ് എബ്രഹാം
- സി.ബി. കുമാർ അവാർഡ്(ഉപന്യാസം) - സിനിമ സംസ്കാരം - അടൂർ ഗോപാലകൃഷ്ണൻ[2]
അവലംബം
തിരുത്തുക- ↑ "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്". മാതൃഭൂമി. 2014 December 19. Archived from the original on 2015-08-23. Retrieved 2014 December 19.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ 2.0 2.1 അക്കാദമി അവാർഡ് 2013- കേരള സാഹിത്യ അക്കാദമി