പി. സേതുനാഥൻ
ഹാസ്യസാഹിത്യത്തിനുള്ള 2013 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സാഹിത്യകാരനാണ് ഡോ. പി. സേതുനാഥൻ. മലയാളപ്പെരുമ എന്ന ഹാസ്യ സാഹിത്യകൃതിക്കായിരുന്നു പുരസ്കാരം.[1]
പി. സേതുനാഥൻ | |
---|---|
ജനനം | കൊട്ടാരക്കര, കൊല്ലം |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാഹിത്യകാരൻ |
അറിയപ്പെടുന്ന കൃതി | മലയാളപ്പെരുമ |
ജീവിതരേഖ
തിരുത്തുകകൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനിച്ചു. തെരുവിൽ പരമേശ്വരൻ നായരും എൽ.ജാനകിയമ്മയും മാതാ പിതാക്കൾ. കൊട്ടാരക്കര ഗവ.ഹൈസ്‌കൂൾ, കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളജ്, പന്തളം എൻ.എസ്.എസ്. കോളജ്, ചങ്ങനാശ്ശേരി എൻ.എസ്.എസ്. ഹിന്ദു കോളജ് എന്നിവിടങ്ങളിൽ പഠിച്ചു. 1968-ൽ കേരള സർവകലാശാലയിൽനിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി.. വിവിധ എൻ.എസ്.എസ്. കോളജുകളിൽ അധ്യാപകനായിരുന്നു. മഹാത്മാഗാന്ധി കോളജിൽ വകുപ്പു മേധാവിയായിരിക്കെ 2002 മാർച്ചിൽ വിരമിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി.എച്ച്.ഡി. ബിരുദം നേടി.
കൃതികൾ
തിരുത്തുക- മലയാളപ്പെരുമ
- എം.പി.മന്മഥൻ, കർമ്മപഥത്തിൽ കാലിടറാതെ
- സ്റ്റീഫൻ ഹോക്കിങ്ങ്-ജീവിക്കുന്ന ഒരു ഇതിഹാസം
- മലനാട്ടുപെരുമ
- ചീരങ്കാവിൽ യക്ഷിയും മറ്റുകഥകളും
- മലയാളം മലയാളം നിഘണ്ടു
- യക്ഷിക്കഥകൾ
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി പുരസ്കാരം 2014
അവലംബം
തിരുത്തുക- ↑ "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.