ജേക്കബ് എബ്രഹാം
മലയാളത്തിലെ എഴുത്തുകാരന്‍
ചെറുകഥക്കുള്ള 2013 ലെ കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം നേടിയ സാഹിത്യകാരനാണ് ജേക്കബ് എബ്രഹാം. റ്റാറ്റു എന്ന ചെറുകഥാ സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]
ജേക്കബ് എബ്രഹാം | |
---|---|
പ്രമാണം:Jacob Abraham.jpg | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാഹിത്യകാരൻ |
ജീവിതരേഖ
തിരുത്തുക1979 ൽ പത്തനംത്തിട്ടയിലെ നെല്ലിക്കാലയിൽ ഏബ്രഹാമിന്റെയും ശോശാമ്മയുടെയും മകൻ.ചെറുകഥയ്ക്ക് മാതൃഭൂമി ആഴ്ചപ്പതിപ്പ് പുരസ്കാരവും മുട്ടത്തുവർക്കി അവാർഡും ലഭിച്ചിട്ടുണ്ട്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാരൂർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ക്ലബ്ബ് എഫ്.എം. 94.3 കണ്ണൂർ സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു ഇപ്പോൾ മലയാളം മിഷൻ റേഡിയോ ഹെഡ്. 'മരങ്ങൾക്കിടയിൽ ഒരു മൊണാസ്ട്രി' യാണ് ആദ്യ നോവൽ. വാൻഗോഗിന്റെ കാമുകി, കുമരി, ക്രിസ്മസ് പുസ്തകം, എന്റെ പത്തനംതിട്ട കഥകൾ തുടങ്ങി നിരവധി കൃതികൾ
കൃതികൾ
തിരുത്തുക- റ്റാറ്റു
- അ മുതൽ അം വരെ പോകുന്ന തീവണ്ടി
- വിഷമ വൃത്തത്തിൽ വിശുദ്ധർ
- ഉറക്കം തൂങ്ങി മരങ്ങളുടെ നഗരം ( കഥ )
- മരങ്ങൾക്കിടയിൽ ഒരു മൊണാസ്ട്രി (കഥ)
- ശ്വാസഗതി (കഥ)
- കുമരി (നോവൽ)
- വാൻഗോഗിന്റെ കാമുകി (നോവൽ)
- എന്റെ പത്തനംതിട്ട കഥകൾ
- കഥ
- പ്ലം പഴങ്ങളുടെ സീസൻ
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് പുരസ്കാരം 2014
- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാരൂർ പുരസ്കാരം
- DC ബുക്സ് റൊമാൻസ് ഫിക്ഷൻ പുരസ്കാരം
- കൈരളി സരസ്വതി നോവൽ പുരസ്കാരം
- പ്രഥമ പി അയ്യനേത്ത് സ്മാരക പുരസ്കാരം
അവലംബം
തിരുത്തുക- ↑ "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.