മലയാള ചരിത്ര ഗവേഷകനും അധ്യാപകനും നോവലിസ്റ്റുമാണ് ഡോ. എസ്.കെ. വസന്തൻ.[1] ഇടപ്പള്ളി കരുണാകര മേനോന്റേയും തത്തംപിള്ളി സരസ്വതി അമ്മയുടെയും മകനായി 1935 നവംബർ 17 ന് ഇടപ്പള്ളിയിൽ ജനിച്ചു.[2] ഇടപ്പള്ളിയിലും എറണാകുളത്തുമായി വിദ്യാഭ്യാസം. കാലടി ശ്രീശങ്കര കോളേജിലും പിന്നീട് സംസ്കൃത സർവ്വകലാശാലയിലും അധ്യാപകനായിരുന്നു. ഇപ്പോൾ മലയാള പഠന ഗവേഷണ കേന്ദ്രത്തിൽ.

പ്രൊ. എസ്.കെ.വസന്തൻ

ഉപന്യാസം, നോവൽ, ചെറുകഥ, കേരള ചരിത്രം, വിവർത്തനം എന്നിങ്ങനെ വിവിധ ശാഖകളിൽ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 2007-ൽ വൈജ്ഞാനിക സാഹിത്യത്തിനു കേരള സാഹിത്യ അക്കാദമി പുരസ്കാരം കേരള സാംസ്കാരികചരിത്ര നിഘണ്ടു എന്ന ഗ്രന്ഥത്തിന് ലഭിച്ചു.[3] 2013 ൽ സമഗ്ര സംഭാവനയ്ക്കുള്ള അക്കാദമി പുരസ്കാരജേതാവുമായിരുന്നു.[4]

പുസ്തകങ്ങൾ

തിരുത്തുക
  • കൂടിയല്ലാ ജനിക്കുന്ന നേരത്തും[5]
  • കേരള സംസ്കാരചരിത്രനിഘണ്ടു[3]
  • നമ്മൾ നടന്ന വഴികൾ
  1. "ലളിതം, ഈ ചിന്തയും വാക്കുംഎസ് കെ വസന്തന് 80 ; ഇന്ന് ആദരം". ദേശാഭിമാനി. Retrieved 2019 ജനുവരി 21. {{cite web}}: Check date values in: |accessdate= (help)
  2. "വസന്തൻ. എസ്.കെ". കേരള ലിറ്ററേച്ചർ. Retrieved 2019 ജനുവരി 21. {{cite web}}: Check date values in: |accessdate= (help)
  3. 3.0 3.1 "വൈജ്ഞാനികസാഹിത്യം 1989 - 2012". keralaculture.org. സാംസ്‌കാരികകാര്യ വകുപ്പ്, കേരള സർക്കാർ. Retrieved 2019 ജനുവരി 21. {{cite web}}: Check date values in: |accessdate= (help)
  4. "Sahitya Akademi Fellowship for Kecheri, N S Madhavan" (in ഇംഗ്ലീഷ്). The New Indian Express. 2014 ഡിസംബർ 20. Retrieved 2019 ജനുവരി 22. {{cite news}}: Check date values in: |accessdate= and |date= (help)
  5. "കൂടിയല്ലാ ജനിക്കുന്ന നേരത്തും". പുസ്തകക്കട. Retrieved 2019 ജനുവരി 21. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=എസ്.കെ._വസന്തൻ&oldid=4138684" എന്ന താളിൽനിന്ന് ശേഖരിച്ചത്