സജി ജെയിംസ്
വൈജ്ഞാനികസാഹിത്യത്തിനുള്ള 2013 ലെ കേരള സാഹിത്യ അക്കാദമി ജി.എൻ പിള്ള എൻഡോവ്മെന്റ് നേടിയ എഴുത്തുകാരനാണ് സജി ജെയിംസ് . സൈലന്റ് വാലി: ഒരു പരിസ്ഥിതി സമരത്തിന്റെ ചരിത്രം എന്ന പരിസ്ഥിതി ഗ്രന്ഥത്തിനായിരുന്നു പുരസ്കാരം.[1]
സജി ജെയിംസ് | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാഹിത്യകാരൻ |
ജീവിതരേഖ
തിരുത്തുക1971-ൽ തിരുവല്ലയിൽ ജനിച്ചു. ജി.ജെയിംസും ഗ്രേസി ജെയിംസുമാണ് മാതാ പിതാക്കൾ. തിരുവല്ല സിറിയൻ ക്രിസ്‌ത്യൻ സെമിനാരി സ്‌കൂൾ. ചങ്ങനാശ്ശേരി സെന്റ് ബർക്ക്‌മാൻ കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. കേരളാ പ്രസ്സ് അക്കാദമിയിൽ നിന്ന് ജേർണലിസത്തിൽ ഡിപ്‌ളോമ നേടി. സമകാലിക മലയാളം വാരികയിൽ സീനിയർ സ്‌റ്റാഫ് കറസ്‌പോണ്ടന്റാണ്. 2006-ലെ മികച്ച രാഷ്‌ട്രീയ റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വര അവാർഡ് ലഭിച്ചിട്ടുണ്ട്.
കൃതികൾ
തിരുത്തുക- സൈലന്റ് വാലി: ഒരു പരിസ്ഥിതി സമരത്തിന്റെ ചരിത്രം
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2014
- ചൊവ്വര പരമേശ്വര അവാർഡ്[2]
അവലംബം
തിരുത്തുക- ↑ "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-22. Retrieved 2017-04-10.