സിപ്പി പള്ളിപ്പുറം
മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് സിപ്പി പള്ളിപ്പുറം. ദേശീയവും പ്രാദേശികവുമായ നിരവധി പുരസ്കാരങ്ങൾ സിപ്പി പള്ളിപ്പുറം നേടിയിട്ടുണ്ട്.
ജീവിതരേഖതിരുത്തുക
1943 മെയ് 18-നു എറണാകുളം ജില്ലയിലെ വൈപ്പിൻ പള്ളിപ്പുറത്തു ജനിച്ചു. 1966 മുതൽ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്നു. കഴിഞ്ഞ മൂന്നുദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചുവരുന്നു. ഇതിനകം 130 ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ പുഴ മാസികയുടെ എഡിറ്ററായി പ്രവർത്തിക്കുന്നു. കഴിഞ്ഞ നാലു ദശകങ്ങളായി മലയാള ബാലസാഹിത്യ രംഗത്ത് സജിവമായി പ്രവർത്തിച്ചുവരുന്നു. ഇതിനകം ഇരുന്നൂറിൽപ്പരം ബാലസാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'കാട്ടിലെ കഥകൾ' ഇംഗ്ലീഷിലേക്കും, “തത്തകളുടെ ഗ്രാമം” തമിഴ്- ഗുജറാത്തി, തെലുങ്ക് എന്നീ ഭാഷകളിലേക്കും ക്രേന്ദ്രസാഹിത്യ അക്കാഡമി വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളയുവത, ചെറുപുഷ്പം, ദിദിമുസ് എന്നി മാസികകളുടെ പത്രാധിപസമിതി അംഗമാണ്. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് ബോഡി അംഗമായി നാലു തവണ പ്രവർത്തിച്ചിട്ടുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ എക്‌സിക്യൂട്ടിവ് അംഗം എന്ന നിലയിലും പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ സഹോദരൻ അയ്യപ്പൻ സ്മാരകകമ്മിറ്റിയുടെ വൈസ് ചെയർമാനാണ്. കുട്ടികളിൽ പ്രകൃതിസ്നേഹം, ദേശഭക്തി, ഗുരുഭക്തി, മാതാപിതാക്കളോടുള്ള ബഹുമാനം, സത്യസന്ധത, ആത്മാർത്ഥത, കാരുണ്യശിലം തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തിയെടുക്കന്നവയാണ് ഈ കൃതികൾ.
കുടുംബംതിരുത്തുക
ഭാര്യ : മേരിസെലിൻ, മക്കൾ : ശാരിക, നവനീത്.
കൃതികൾതിരുത്തുക
- ചെണ്ട
- പൂരം
- അപ്പൂപ്പൻതാടിയുടെ സ്വർഗ്ഗയാത്ര
- ആനക്ക് തുമ്പിക്കൈ ഉണ്ടായതെങ്ങനെ?
- നൂറ് നേഴ്സറിപ്പാട്ടുകൾ
- ചാഞ്ചാടുണ്ണീ ചാഞ്ചാട് (50 നാടൻപാട്ടുകൾ)
- നൂറ് അക്ഷരപ്പാട്ടുകൾ
- നൂറ് ഗണിതഗാനങ്ങൾ
- തത്തമ്മേ പൂച്ചപൂച്ച
- മിന്നാമിനുങ്ങ്
- ഉണ്ടനും ഉണ്ടിയും പുലിയച്ചനും
- തേൻതുള്ളികൾ
- ചന്ദനപ്പാവ
- മയിലും മഴവില്ലും
- കാട്ടിലെ കഥകൾ
- കുറുക്കൻ കഥകൾ
- ഗുരുഭക്തിയുടെ കഥകൾ
- ഉണ്ണിക്ക് നല്ലകഥകൾ
- നമ്പൂര്യച്ചനും ഭൂതവും
- പാവയ്ക്കക്കുട്ടൻ
- കുരങ്ങാട്ടിയും കള്ളനോട്ടുകാരും
- പാൽക്കിണ്ണം
- സ്വർണ്ണക്കമ്പിളി
- കഥകളിപ്പൈങ്കിളി
- തത്തകളുടെ ഗ്രാമം
- പപ്പടം പഴം പായസം
- ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുണ്ണി
- അമ്മപ്രാവും കുഞ്ഞിപ്രാവും
പുരസ്കാരങ്ങൾതിരുത്തുക
- ചെണ്ട എന്ന കൃതിക്ക് ബാലസാഹിത്യത്തിനുള്ള ദേശീയ അവാർഡ് (1988)
- പൂരം എന്ന കൃതിക്ക് പ്രഥമ ഭീമ ബാലസാഹിത്യ അവാർഡ് (1988), എൻ.സി.ഇ.ആർ.ടിയുടെ ദേശീയ അവാർഡ്
- തത്തകളുടെ ഗ്രാമം എന്ന കൃതിക്ക് തൃശ്ശൂർ സഹൃദയവേദി അവാർഡ് (1988), കൈരളി ചിൽഡ്രൺസ് ബുക്ക്‌ട്രസ്റ്റ് അവാർഡ്
- പപ്പടം പഴം പായസം എന്ന കൃതിക്ക് കുടുംബദീപം അവാർഡ്
- 1992-ൽ ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അവാർഡ്
- അപ്പൂപ്പൻതാടിയുടെ സ്വർഗ്ഗയാത്ര എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (1990), കെ.സി.ബി.സി. അവാർഡ്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, ഏറ്റവും നല്ല മുദ്രണത്തിനുള്ള സംസ്ഥാന അവാർഡ്
- കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് നൽകുന്ന ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സി.ജി. ശാന്തകുമാർ അവാർഡ് (2009)[1][2]
- കുഞ്ഞുണ്ണിമാഷിന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുണ്ണി എന്ന പുസ്തകത്തിന് 2010-ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്കാരം.[3]
അവലംബംതിരുത്തുക
- ↑ http://www.ksicl.org/award
- ↑ "ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സി.ജി. ശാന്തകുമാർ അവാർഡ് (2009)". മാതൃഭൂമി. മാതൃഭൂമി. 2010 മാർച്ച് 13. ശേഖരിച്ചത് 2010 ഓഗസ്റ്റ് 29. Check date values in:
|accessdate=
and|date=
(help) - ↑ "സിപ്പി പള്ളിപ്പുറത്തിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരം". മാതൃഭൂമി. മാതൃഭൂമി. 2010 ഓഗസ്റ്റ് 27. ശേഖരിച്ചത് 2010 ഓഗസ്റ്റ് 27. Check date values in:
|accessdate=
and|date=
(help)
വിക്കിമീഡിയ കോമൺസിലെ Sippy Pallippuram എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |