പി. സുരേന്ദ്രൻ
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ് പി. സുരേന്ദ്രൻ. മുപ്പത്തിമൂന്നാമത് ഓടക്കുഴൽ പുരസ്കാരം ലഭിച്ച മലയാളം എഴുത്തുകാരനാണിദ്ദേഹം. ചൈനീസ് മാർക്കറ്റ് എന്ന ചെറുകഥാസമാഹാരത്തിനാണ് ഇദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.[1]
പി. സുരേന്ദ്രൻ | |
---|---|
Occupation | എഴുത്തുകാരൻ |
ജീവിതരേഖ തിരുത്തുക
1961 നവംബർ 4ആം തീയതി മലപ്പുറം ജില്ലയിലെ പാപ്പിനിപ്പാറ എന്ന സ്ഥലത്ത് കുമാരൻ നായരുടേയും, സരോജിനി അമ്മയുടേയും മകനായാണ് അദ്ദേഹം ജനിച്ചത് .[2] 1988ൽ കേരള സാഹിത്യ അക്കാഡമിയുടെ സഹായത്തോടുകൂടി കർണ്ണാടകത്തിലെ ദേവദാസി സമ്പ്രദായത്തെപ്പറ്റി വിശദമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഭാരതത്തിന്റെവിവിധപ്രദേശങ്ങളിലും, നേപ്പാളിലുംനടത്തിയ യാത്രകളുടെ അനുഭവങ്ങൾ ലേഖനരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1983ൽ ടി.ടി.സി പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോൾ പാലക്കാട് ജില്ലയിലെ കുമരനല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.
2018 ഫെബ്രുവരി 14ന് ചന്ദ്രികയുടെ പിരിയോഡിക്കൽ എഡിറ്ററായി ചാർജെടുത്തു.
കഥകളുടെ ആംഗലേയപരിഭാഷകൾ സൺഡേ ഹെറാൾഡ്, ഇന്ത്യൻ ലിറ്ററേച്ചർ, എൻ.ബി.ടി ആന്തോളജി, മലയാളം ലിറ്റററി സർവേ, വേൾഡ്‌വേ ക്ലാസ്സിക് എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രധാന രചനകൾ തിരുത്തുക
- പാപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനൊപ്പം രചിച്ചു.
- വെളിച്ചത്തിന്റെ പര്യായങ്ങൾ-യൂസഫ് അറയ്ക്കലിന്റെ കലാജീവിതം[3]
ചെറുകഥാസമാഹാരങ്ങൾ തിരുത്തുക
- പിരിയൻ ഗോവണി
- ഭൂമിയുടെ നിലവിളി
- ഹരിത വിദ്യാലയം
- കറുത്ത പ്രാർത്ഥനകൾ
- അഭയാർത്ഥികളുടെ പൂന്തോട്ടം
- ജലസന്ധി
നോവലുകൾ തിരുത്തുക
- മഹായാനം
- സാമൂഹ്യപാഠം
- മായാപുരാണം
- കാവേരിയുടെ പുരുഷൻ
- ഗ്രീഷ്മമാപിനി[4]
- ജൈവം
- ശൂന്യമനുഷ്യർ
- ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ
ജൈവം തിരുത്തുക
'ഒരു പ്രണയത്തിന്റെ ആരംഭം' എന്ന ഭാഗത്തിലൂടെയാണ് നോവൽ തുടങ്ങുന്നത് പ്രധാന കഥാപാത്രങ്ങൾ മാർഗ്രറ്റ്, കല്ലൂർ രാഘവൻ,ഡാമിയൻ , ഡേവിഡ്, നോവലിസ്റ്റ് പിന്നെ വൈഗ എന്ന സ്ഥലവുമാണ് നോവലിൽ പ്രധാനമായും പരാമർശിക്കുന്നത് . ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കാൻ നോവലിന് സാധിക്കുണ്ട്.
പ്രധാന സംഭാഷണങ്ങൾ തിരുത്തുക
- ബലാൽസംഗം ചെയ്യപ്പെട്ട പെണ്കുട്ടി ഡെറ്റോളോയിച്ച വെള്ളത്തിൽ കുളിച്ചാൽ ശുദ്ധയാവും (മാധവി കുട്ടി )
- സ്വാതന്ത്ര്യത്തിന് 50 വര്ഷം തികഞ്ഞിട്ടും വെളുപ്പിനോടുള്ള ഭ്രമം അവസാനിക്കുന്നില്ല
- ഒരു ഗാന്ധിയെക്കാൾ ഒരു നക്സലെയ്റ്റിന് യുവതികളെ ആകര്ഷിക്കാനാവും
- ചുറ്റി പടരാൻ മരം ഒരു കട്ട് വള്ളിയെ അന്വേഷിക്കുന്നു
- പുരുഷന്റെ ചിലവിൽ സ്ത്രീകൾ ജീവിക്കുന്നിലെ എന്തെ അതിന് ഒരു മറുപുറം ആയിക്കൂടാ ?
പുരസ്കാരങ്ങളും അംഗീകാരങ്ങളും[2] തിരുത്തുക
- 2000ൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കഥാ മത്സരത്തിൽ ഒന്നാം സ്ഥാനം
- 1999ൽ കേന്ദ്ര സാഹിത്യ അക്കാദമി ട്രാവൽ ഗ്രാന്റ്
- 2005ൽ മുപ്പത്തിമൂന്നാം ഓടക്കുഴൽ പുരസ്കാരം
- മികച്ച ചെറുകഥക്കുള്ള മൾബറി അവാർഡ് (ബർമുഡ)
- എസ്.ബി.ഐ. അവാർഡ് (ബർമുഡ)
- അങ്കണം അവാർഡ്
- എസ്.എസ്.എഫ് സാഹിത്യോത്സവ് അവാർഡ്2018
അവലംബം തിരുത്തുക
- ↑ "ഹിന്ദു ദിനപത്രത്തിൽ വന്ന വാർത്താശകലം". മൂലതാളിൽ നിന്നും 2008-02-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-01-07.
- ↑ 2.0 2.1 "പുഴ.കോമിലെ വിവരണം". മൂലതാളിൽ നിന്നും 2007-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-01-08.
- ↑ "വായന". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 693. 2011 ജൂൺ 06. ശേഖരിച്ചത് 2013 മാർച്ച് 18.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "മലയാളം.എ.എം". മൂലതാളിൽ നിന്നും 2010-11-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-11-12.