അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി

(കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1920 ഒക്ടോബർ 17-ന് സോവിയറ്റ് യൂണിയനിലെ (ഇന്ന് ഉസ്ബെക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്നു) താഷ്കന്റിൽ വെച്ച് രൂപീകൃതമായത് മുതൽ[1], 1964 ഒക്ടോബർ 31-ലെ സി.പി.ഐ. (എം) രൂപീകരണത്തിന് ഇടയാക്കിയ പിളർപ്പ്[2] വരെയുള്ള കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയ കക്ഷിയെ വിശേഷിപ്പിക്കുവാൻ ഇന്നുപയോഗിക്കുന്ന നാമമാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി എന്നത് [3].

ചരിത്രംതിരുത്തുക

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ തീയതിയെ കുറിച്ച് പലവിധ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. സി.പി.ഐ.-യുടെ നിലപാട് പ്രകാരം 1925-ൽ കാൺപൂരിൽ വെച്ചാണ് അവിഭക്ത സി.പി.ഐ. രൂപീകൃതമായത് എന്നാണ്. എന്നാൽ സി.പി.ഐ.(എം)-ന്റെ നിലപാടാകട്ടെ, 1920-ൽ താഷ്കന്റിൽ വെച്ചാണ് സംഘടന രൂപീകരിച്ചതെന്നും.[3]

ഇന്ത്യ ഉൾപ്പെടെയുള്ള പൗരസ്ത്യ രാജ്യങ്ങളിൽ ഉയർന്നു വന്ന വിപ്ലവമുന്നേറ്റങ്ങൾക്ക് ഒരു സംഘടിതരൂപം നൽകുവാൻ സോവിയറ്റ് യൂണിയനിലെ നേതാക്കൾ ഒരു കമ്മ്യൂണിസ്റ്റ് സർവ്വകലാശാലയ്ക്ക് രൂപം നൽകുകയുണ്ടായി. അവിടെ നിന്നും പരിശീലനം ലഭിച്ച നിരവധിയാളുകൾ ഇന്ത്യയിലേക്ക് തിരികെ പോയി കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുവാൻ സഹായിച്ചിരുന്നുവെങ്കിലും, അത് മാത്രം പോരായെന്ന് തിരിച്ചറിഞ്ഞ് കൊണ്ട്, ഒരു കേന്ദ്രീകൃത നേതൃത്വം ഇന്ത്യയിലെ ഇടതുപക്ഷത്തിന് ആവശ്യമാണെന്ന് കണ്ട് 1920 ഒക്ടോബറിൽ താഷ്കെന്റിൽ വെച്ച് ഒരു കമ്മിറ്റി സംഘടിപ്പിച്ചു[4]. എം.എൻ. റോയ്, അബാനി മുഖർജി, ഹസ്രത് അഹ്മദ് ഷഫീക്ക് തുടങ്ങി ഏതാനും ചില വ്യക്തികൾ പങ്കെടുത്ത ഈ ചടങ്ങലിലാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുവാൻ ധാരണ ആയത്. തുടർന്നുള്ള വർഷങ്ങളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്കും കാൺപൂരിലെ മീറ്റിങ്ങിനും വഴി വെച്ചത് താഷ്കെന്റിലെ മീറ്റിങ്ങാണെന്നാണ് സി.പി.ഐ. (എം) നേതാവും എഴുത്തുകാരനുമായ പി. ഗോവിന്ദപ്പിള്ള അഭിപ്രായപ്പെടുന്നത്.[3]

ഇന്ത്യയിലെ ആശയ പ്രചരണംതിരുത്തുക

1920-ലെ രൂപീകരണത്തിന് ശേഷം, അഹമ്മദാബാദിൽ വെച്ച് 1921-ൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പേരിൽ മാനിഫെസ്റ്റോ വിതരണം നടന്നു. ആ സമ്മേളനത്തിൽ വെച്ച് തന്നെ താഷ്കെന്റ് കമ്മിറ്റി മുൻകൈ എടുത്തുകൊണ്ട് ദേശീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന് പ്രഖ്യാപിക്കുന്ന ഒരു പ്രമേയം മൗലാനാ ഹസ്രത്ത് മൊഹാനി അവതരിപ്പിക്കുകയുണ്ടായി.[4]

പിന്നീട് ഗയയിലും ഗുവാഹത്തിയിലും വെച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനങ്ങളിലും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാനിഫെസ്റ്റോ വിതരണം നടന്നു. 1922-ൽ ചേർന്ന അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ സമ്മേളനത്തിലും മൂന്നാം ഇന്റർനാഷണലിന്റെ സന്ദേശം അയയ്ക്കുകയുണ്ടായി.[4]

രണ്ടാം ലോകമഹായുദ്ധവും ക്വിറ്റ് ഇന്ത്യാ സമരവുംതിരുത്തുക

1939 സെപ്റ്റമ്പർ 1-ന് തുടങ്ങിയ രണ്ടാം ലോകമഹായുദ്ധം, പ്രത്യേകിച്ചും 1941 വരെയുള്ള അതിന്റെ ആദ്യ രണ്ട് വർഷങ്ങൾ, സാമ്രാജ്യകോയ്മകളുടേതായ രണ്ട് ചേരികൾ തമ്മിലുള്ള യുദ്ധമായാണ് മാർക്സിസ്റ്റ്-ലെനിനിസ്റ്റുകൾ വിലയിരുത്തിയത്. ജർമ്മനിയും ഇറ്റലിയും ചേർന്ന (പിന്നീട് ജപ്പാനും) ഫാഷിസ്റ്റ് ചേരിയും അവർക്കെതിരായി ഇംഗ്ലണ്ട്, ഫ്രാൻസ് (പിന്നീട് അമേരിക്കയും) എന്നോ രാജ്യങ്ങൾ ചേർന്ന പാശ്ചാത്യസാമ്രാജ്യ ചേരിയും. ഫാസിസ്റ്റുകോയ്മകൾ പുതിയതായി രാജ്യങ്ങളെ അധീനതയിലാക്കുവാൻ ശ്രമിക്കുമ്പോൾ എതിർപക്ഷം സ്വന്തം അതിർത്തിയെ സംരക്ഷിക്കുന്നത് കൂടാതെ തങ്ങളുടെ അധീനതയിലുള്ള രാജ്യങ്ങളുമേൽ അധീശത്വം ഉറപ്പിക്കുവാനും ശ്രമിച്ചിരുന്നു.[4]

അന്ന് പൊതുവിൽ ഇന്ത്യയടക്കമുള്ള അധീനരാജ്യങ്ങൾ ശ്രമിച്ചത് തങ്ങളുടെ ദേശീയ ശത്രു നേരിടുന്ന പ്രതിസന്ധിയെ സമർത്ഥമായി ഉപയോഗിച്ചു കൊണ്ട് സ്വാതന്ത്ര്യം നേടുക എന്നതായിരുന്നു. ഒന്നുകിൽ ഫാഷിസ്റ്റ് ശക്തികളുമായി കൂട്ടുകൂടി ശത്രുവിനെ പുറത്താക്കുക. തൊഴിലാളി വർഗ്ഗത്തിന്റെയും, കർഷകജനതയുടെയും സംഘാടനത്തിലൂടെ വിപ്ലവശക്തി സമാഹരിച്ചു കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനുമെതൊരായി സമരം ചെയ്യുക എന്നതായിരുന്നു രണ്ടാമത്തെ ഉപാധി.[4]

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ഇതിലെ രണ്ടാമത്തെ വഴി സ്വീകരിച്ചു. യുദ്ധം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ട് 1939 ഒക്ടോബർ 2-ന് ബോംബെയിൽ നടന്ന പൊതുപണിമുടക്ക് ഇതിന്റെ തുടക്കമായിരുന്നു. യുദ്ധം മൂലം കുതിച്ചുകയറിയ നിത്യോപയോഗ സാധനങ്ങളുടെ വിലകളിൽ പ്രടിഷേധിക്കുകയും അത് മൂലമുള്ള നഷ്ടം നികത്തുന്നതിന് വേണ്ടിയുള്ള ക്ഷാമബത്ത ആവശ്യപ്പെട്ടു കൊണ്ടും നടത്തിയ പണിമുടക്ക് രാജ്യമെമ്പൊടും പണിമുടക്കുകളുടെ ഒരു വേലിയേറ്റം തന്നെ സൃഷ്ടിച്ചു.[4]

രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിന് നാലു വർഷം മുമ്പ് ചേർന്ന കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ഏഴാം കോൺഗ്രസ്സ് വരുവാൻ പോകുന്ന യുദ്ധത്തിന്റെ സ്വഭാവം പ്രവചിച്ചത് പോലെ തന്നെ, മുതലാളിത്ത രാജ്യങ്ങളുടെ രണ്ട് ചേരികൾ തമ്മിൽ തുടങ്ങി വച്ച യുദ്ധം അവസാനം സോവിയറ്റ് യൂണിയന്റെ നേർക്കായി. നാസി ജർമ്മനിയുമായി സോവിയറ്റ് യൂണിയൻ ഒപ്പിട്ട അനാക്രമണ സന്ധിയിൽ നിന്നും ഏകപക്ഷീയമായി പിന്മാറിക്കൊണ്ട് ജർമ്മനി സോവിയറ്റ് യൂണിയനെതിരെ ഒരു സംഘടിതമായ സൈനികാക്രമണം നടത്തുകയുണ്ടായി. തൽഫലമായി സോവിയറ്റ് യൂണിയനും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. അങ്ങനെ സോവിയറ്റ് യൂണിയൻ കൂടെ ഉൾപ്പെടുന്ന ഒരു ഫാഷിസ്റ്റ് വിരുദ്ധ കൂട്ടുകെട്ട് രൂപീകൃതമായി. ഇതിന്റെ ഫലമായി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി അതു വരെ സാമ്രാജ്യത്വ സംഘർഷമായിരുന്നതിൽ നിന്നും ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ജനകീയ യുദ്ധമായി മാറിയെന്ന് വിലയിരുത്തി. അത് കൂടാതെ, സോവിയറ്റ് യൂണിയന്റെ രക്ഷയ്ക്കായി ലോകതൊഴിലാളിവർഗ്ഗം നടത്തുന്ന ഫാഷിസ്റ്റ് വിരുദ്ധയുദ്ധവുമായി ഘടിപ്പിച്ചുകൊണ്ടല്ലാതെ ഇന്ത്യയ്ക്ക് ദേശീയ സ്വാതന്ത്ര്യവുമായി മുന്നേറുവാനാകില്ലെന്നും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി കരുതി.[4]

അതുകൊണ്ട് ഇന്ത്യയിൽ നടക്കുന്ന സമരങ്ങൾ ഫാസിസ്സത്തിന് അനുകൂലമായി വരും എന്ന ചരിത്ര സത്യം അവർ മനസ്സിൽ ആക്കി . സോവിയറ്റ് യൂണിയൻ ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തിൽ പങ്കെടുക്കാൻ മുന്നോട്ട് വെച്ച കോളനി രാജ്യങ്ങളുടെ സ്വാതന്ത്ര്യം എന്ന ആവശ്യം സഖ്യ കക്ഷികൾ അംഗീകരിച്ചത് കമ്യൂണിസ്റ്റ് പാർട്ടി ആ നിലപാട് സ്വീകരിക്കുന്നതിന് ഇടയാക്കി . ബ്രിട്ടീഷുകാർ ഇന്ത്യൻ വിട്ട് പോകാൻ ഉണ്ടായ സാഹചര്യം അത് ആയിരുന്നു . ഇന്ത്യ മാത്രം അല്ല . ലോകത്തിലെ ഏകദേശം 82 കോളനി രാജ്യത്തിന്റെ സ്വാതന്ത്ര്യം സ്റ്റാൻലിന്റെ ആ ധീരമായ തീരുമാനം കൊണ്ട് മാത്രം ആയിരുന്നു .

വിമർശനങ്ങൾതിരുത്തുക

ഔദ്യോഗികമായി കമ്യൂണിസ്റ്റുകൾ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന് എതിരായിരുന്നു [5] എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി മാത്രം ആണ് പൂർണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത്. ബ്രിട്ടീഷ് രാജ്ഞിക്ക് എതിരെ കലാപത്തിന് ജനങ്ങളെ ഇളക്കി വിട്ടത് കൊണ്ട് പാർട്ടി പ്രവർത്തനം രാജ്യദ്രോഹം ആണ് എന്ന് പ്രഖ്യാപിച്ചു . നിരവധി കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ രാജ്യത്ത് കൊല ചെയ്യപ്പെടുകയും നാട് കടത്തപ്പെടുകയും ചെയ്തു . രാജ്യത്ത് കമ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രം ആയിരുന്നു നിരോധനം ഉണ്ടായിരുന്നത് എന്ന് ചരിത്രം ആരോ കൃത്യമായി മറച്ച് വെക്കാൻ ശ്രമിച്ചു . രാജ്യത്ത് സോഷ്യലിസ്റ്റ് വിപ്ലവം നടത്താനുള്ള കരുത്ത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ട് എന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് സർക്കാർ ഭരണം ഇന്ത്യൻ സമ്പന്ന മുതലാളികളെ ഏൽപ്പിച്ചു. [6][7] "ഈ സ്വാതന്ത്ര്യം വ്യാജമാണ്" എന്നാണവർ വിശേഷിപ്പിച്ചത്.[8] അടുത്ത വർഷം 1948ൽ അവർ കൽക്കത്തയിൽ ഒത്ത്ചേർന്ന് ഇന്ത്യയിൽ സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തു.

1962 ഇന്ത്യാ-ചൈന യുദ്ധവേളയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക നിലപാട് ഇന്ത്യക്കെതിരെയും ചൈനയ്ക്ക് അനുകൂലവുമായിരുന്നില്ല കാരണം ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി മാതൃക ആക്കിയത് സോവിയറ്റ് മാതൃക മാത്രം ആയിരുന്നു .ചൈനീസ് തിസീസ് കമ്യൂണിസ്റ്റ് പാർട്ടി അന്നും ഇന്നും അംഗീകാരിക്കുന്നിില്ല എങ്കിലും യുദ്ധത്തിന്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ ഭരണകൂടം കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കുടുക്കാൻ ഈ അവസരം ഉപയോഗിച്ചു.[8][9][10] ഇ.എം.എസ് നമ്പൂതിരിപ്പാട്‌ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കൾ യുദ്ധത്തിന് കാരണക്കാർ ഇന്ത്യയാണെന്ന് പറഞ്ഞു എന്നത് കള്ളം ആയിരുന്നു .[11] [9][10]

അവലംബങ്ങൾതിരുത്തുക

 1. ഹർകിഷൻ സിങ്ങ് സുർജീത്ത്. "75th Anniversary of the Formation of the Communist Party of India". CPI(M). ശേഖരിച്ചത് 2012 ജനുവരി 12. Check date values in: |accessdate= (help)
 2. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ - സി. ഭാസ്കരൻ
 3. 3.0 3.1 3.2 "1920 or 1925? Row over CPI birth surfaces again". The Hindu. ഡിസംബർ 30 2000. ശേഖരിച്ചത് 2012 January 12. Check date values in: |accessdate= and |date= (help)
 4. 4.0 4.1 4.2 4.3 4.4 4.5 4.6 ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - 1920-1998 - ഇ.എം.എസ്. നമ്പൂതിരിപ്പാട്
 5. http://www.telegraphindia.com/1070821/asp/opinion/story_8214848.asp
 6. http://www.hinduonnet.com/thehindu/thscrip/print.pl?file=2004111600451403.htm&date=2004/11/16/&prd=br&
 7. http://www.hinduonnet.com/thehindu/br/2003/06/17/stories/2003061700080300.htm
 8. 8.0 8.1 http://www.telegraphindia.com/1100325/jsp/nation/story_12259790.jsp
 9. 9.0 9.1 http://www.indianexpress.com/news/vs-no-stranger-to-controversies/488734/
 10. 10.0 10.1 http://www.indianexpress.com/news/during-china-war-comrades-cracked-down-on-v/488983/
 11. http://www.telegraphindia.com/1080713/jsp/opinion/story_9536331.jsp