ലെനിനിസം
തൊഴിലാളി വർഗ്ഗ സർവ്വാധിപത്യവും അതിലൂടെ സോഷ്യലിസവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വിപ്ലവ പാർട്ടികളുടെ ഒരു സംഘടനാ തത്ത്വശാസ്ത്രമാണ് ലെനിനിസം.[1] റഷ്യൻ വിപ്ലവകാരിയായിരുന്ന വി.എ.ലെനിനാണ് ഈ തത്ത്വശാസ്ത്രം വികസിപ്പിച്ചെടുത്തത്. മാർക്സിന്റെ സാമ്പത്തിക രാഷ്ട്രീയ തത്ത്വശാസ്ത്രവും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യയിൽ നിലവിലുണ്ടായിരുന്ന രാഷ്ട്രീയ അന്തരീക്ഷത്തിൽ അവ പ്രാവർത്തികമാക്കാനുള്ള ലെനിന്റെ വ്യാഖ്യാനങ്ങളുമാണ് ലെനിനിസത്തിന്റെ കാമ്പ്. തൊഴിലാളി വർഗ്ഗത്തിന് രാഷ്ട്രീയവിദ്യാഭ്യാസം നൽകുക അവരെ സംഘടിപ്പിക്കുക മുതലാളിത്തത്തെ നിർമ്മാർജ്ജനം ചെയ്ത് സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കാൻ അവർക്ക് ഒരു വിപ്ലവ നേതൃത്വത്തെ ഉണ്ടാക്കി കൊടുക്കുക എന്നിവയ്ക്കൊക്കെ ഉളള പ്രായോഗിക നിർദ്ദേശങ്ങളാണ് ലെനിനിസം മുന്നോട്ട് വെക്കുന്നത്.[2]