എം.വി. ജയരാജൻ
2019 മുതൽ മാർക്സിസ്റ്റ് പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരുന്ന പെരളശേരിയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവാണ് എം.വി.ജയരാജൻ(24 മെയ് 1960) 1996, 2001 നിയമസഭ തിരഞ്ഞെടുപ്പുകളിൽ എടക്കാട് മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ജയരാജൻ 1998 മുതൽ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമിതി അംഗമാണ്.[2][3]
എം.വി. ജയരാജൻ | |
---|---|
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി | |
ഓഫീസിൽ 2019-തുടരുന്നു | |
മുൻഗാമി | പി. ജയരാജൻ |
കേരള നിയമസഭാംഗം | |
ഓഫീസിൽ 2001-2006, 1996-2001 | |
മണ്ഡലം | എടക്കാട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പെരളശേരി, കണ്ണൂർ ജില്ല | 24 മേയ് 1960
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
പങ്കാളി | കെ ലീന |
കുട്ടികൾ | 2 sons |
As of സെപ്റ്റംബർ 1, 2024 ഉറവിടം: [[1]] |
ജീവിത രേഖ
തിരുത്തുകകണ്ണൂർ ജില്ലയിലെ പെരളശേരിയിൽ വി കെ കുമാരൻ്റെയും എം വി ദേവകിയുടേയും മകനായി 1960 മെയ് 24ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം നിയമ ബിരുദം നേടി. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായി.
എസ്എഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ബ്ലോക്ക്, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിൻ്റ് സെക്രട്ടറി, ലോട്ടറി ഏജൻ്റ്സ് & സെല്ലേഴ്സ് വെൽഫയർ ഫണ്ട് ബോർഡ് ചെയർമാൻ, ലോട്ടറി ഏജൻ്റ്സ് & സെല്ലേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
1996, 2001 നിയമസഭ തിരഞ്ഞെടുപ്പുകളിൽ എടക്കാട് മണ്ഡലത്തിൽ നിന്ന് വിജയിച്ചു നിയമസഭാംഗമായ എം.വി.ജയരാജൻ 2009-ലെ നിയമസഭ ഉപ-തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസിലെ എ.പി. അബ്ദുള്ളക്കുട്ടിയോട് പരാജയപ്പെട്ടു.
1998 മുതൽ മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായി തുടരുന്ന ജയരാജൻ നിലവിൽ സിഐടിയുവിൻ്റെ സംസ്ഥാന കമ്മറ്റി അംഗവും കേന്ദ്ര പ്രവർത്തക സമിതി അംഗവുമാണ്.
2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജൻ വടകര മണ്ഡത്തിൽ സ്ഥാനാർത്ഥിയായതോടെ മാർക്സിസ്റ്റ് പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് നേതാവായ കെ. സുധാകരനോട് പരാജയപ്പെട്ടു. [4]
വിവാദം
തിരുത്തുകജഡ്ജിമാരെ ശുംഭന്മാർ എന്ന് ആക്ഷേപിച്ചതിനാൽ ഇദ്ദേഹത്തിനെതിരെ കോടതീയലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ആറു മാസത്തെ സാധാരണ തടവിനും 2000 രൂപ പിഴയ്ക്കും 2011 നവംബർ 8-ന് ശിഷിച്ചിരുന്നു[5]. 2010 ജൂൺ 26ന് കണ്ണൂരിൽ ചേർന്ന യോഗത്തിലാണ് ഇദ്ദേഹം കോടതിയുടെ വഴിയോര യോഗ നിരോധന ഉത്തരവിനെതിരെ പരാമർശം നടത്തിയത്. അപ്പീൽ നൽകാനുള്ള അവകാശം നിഷേധിച്ച ഹൈക്കോടതി നടപടിയെ സുപ്രീം കോടതി വിമർശിക്കുകയും സ്വാഭാവിക നീതി നൽകേണ്ടതായിരുന്നെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. തുടർന്നാണ് നവംബർ 15-ന് ജയരാജന് ജാമ്യം അനുവദിച്ചത്. അതോടൊപ്പം പതിനായിരം രൂപയുടെ ബോണ്ട് ഹാജരാക്കുകയും ഹൈക്കോടതി പിഴയിട്ട രണ്ടായിരം രൂപ കെട്ടിവയ്ക്കാനും ഉത്തരവിട്ടിരുന്നു[6]. സുപ്രീം കോടതി ജാമ്യം അനുവദിച്ച പ്രകാരം നവംബർ 16-ന് ജയരാജൻ ജയിൽ മോചിതനായി[7].
അവലംബം
തിരുത്തുക- ↑ http://www.niyamasabha.org/codes/members/m239.htm
- ↑ https://www.deshabhimani.com/news/kerala/m-v-jayarajan-cpim-kannur-district-secretary/988250
- ↑ https://www.madhyamam.com/kerala/mv-jayarajan-lok-sabha-elections-kannur-1262294
- ↑ MEMBERS OF PREVIOUS ASSEMBLY - ELEVENTH KLA
- ↑ "കോടതിയലക്ഷ്യം: ജയരാജന് 6 മാസം തടവും പിഴയും". Archived from the original on 2011-11-10. Retrieved 2011-11-09.
- ↑ "എം.വി.ജയരാജന് ജാമ്യം/മാതൃഭൂമി ഓൺലൈൻ". Archived from the original on 2011-11-16. Retrieved 2011-11-15.
- ↑ "എം.വി.ജയരാജൻ ജയിൽ മോചിതനായി /മാതൃഭൂമി". Archived from the original on 2011-11-19. Retrieved 2011-11-16.