സി.പി. ഗോവിന്ദൻ നമ്പ്യാർ
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കോണ്ഗ്രസ് നേതാവും ഇരിക്കൂർ, തളിപ്പറമ്പ് നിയോജകമണ്ഡലം എംഎൽഎയും[1] ആയിരുന്ന സിപി ഗോവിന്ദൻ 1922 ജൂൺ 22നു കൊയ്യം, പാറക്കാടിയിൽ ആണ് ജനിച്ചത്. ഇരിക്കൂർ മണ്ഡലത്തിൽ ഒരുപാട് വികസനങ്ങൾ കൊണ്ട് വന്ന ഇദ്ദേഹം കെ കരുണാകരന്റെ വിശ്വസ്തനും ആയിരുന്നു.
കണ്ണൂർ DCC,KPCC അംഗം, നിയമ സഭാ ചീഫ് വിപ്പ്, ലാൻഡ് മോർട്ടേജ് ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ആർമിയിൽ എഡ്യൂക്കേഷണൽ ഇൻസ്ട്രക്ട്രറും ആയിരുന്നു. 1970ഇൽ തളിപ്പറമ്പ് , 1977 ഇരിക്കൂർ മണ്ഡലങ്ങളിൽ വിജയിച്ചു. ഭാര്യ : പിവി യശോദ അമ്മ മക്കൾ : ബാലചന്ദ്രൻ, രവീന്ദ്രനാഥ്, ജവഹർദാസ്, രാജീവൻ, വസന്തകുമാരി,ലളിത, ജ്യോതി,പരേതനായ സജീവൻ
മരണം :1983 ജൂലൈ 21നു ജന്മനാടായ പാറക്കാടിയിൽ.