കേരള സ്റ്റുഡന്റ്സ് യൂണിയൻ

കേരളത്തിൽ സജീവമായ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനം

കെ.എസ്.യു.(KSU) അഥവാ കേരളാ സ്റ്റുഡന്റ്സ് യൂണിയൻ കേരളത്തിൽ സജീവമായ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനമാണ്. 1957 നവംബർ മാസം രൂപീകൃതമായ ഈ സംഘടന ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളാ ഘടകത്തിന്റെ പോഷകസംഘടന എന്ന നിലയിലാണു പ്രവർത്തിക്കുന്നത്. എം.എ. ജോൺ, വയലാർ രവി, എ.കെ. ആന്റണി, കേരളത്തിൽ മുൻ‌മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി, മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി ഒട്ടേറെപ്പേർ കെ.എസ്.യുവിൽ പ്രവർത്തിച്ച് കോൺഗ്രസ് പാർട്ടിയുടെ നേതൃസ്ഥാനങ്ങളിലെത്തിയവരാണ്.ആദർശവും സത്യസന്ധതയും സംഘടനയുടെ മുഖവരയാകുന്നു.

കേരള സ്റ്റുഡന്റ്സ് യൂണിയൻ

(നാഷണൽ സ്റ്റുഡൻറ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ കേരളവിഭാഗം)
ചുരുക്കപ്പേര്KSU
പ്രസിഡന്റ്അലോഷ്യസ് സേവ്യർ
രൂപീകരിക്കപ്പെട്ടത്മേയ് 30, 1957 (1957-05-30)
ദേശീയ അംഗത്വംനാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (NSUI)
മുദ്രാവാക്യംപുരോഗമന ചിന്ത, മതനിരപേക്ഷ വീക്ഷണം, ജനാധിപത്യ പ്രവർത്തനം
പാർട്ടി പതാക
വെബ്സൈറ്റ്
official website

ചരിത്രം

തിരുത്തുക

രൂപവത്കരണം

തിരുത്തുക

കേരളത്തിലെ ആദ്യത്തെ വിദ്യാർത്ഥിസംഘടനയാണ് KSU.ശേഷം രൂപപ്പെട്ടതാണ് മറ്റു ഇതരസംഘടനകൾ. എം.എ. ജോൺ, വയലാർ രവി, ജോർജ് തരകൻ എന്നിവരാണു ഇതിനു നേതൃത്വം കൊടുത്തത്. 1957 ൽ ആലപ്പുഴയുടെ മണ്ണിൽ പിറവിയെടുത്ത പ്രസ്ഥാനമാണ് KSU. 6 പതിറ്റാണ്ടും 67 വർഷത്തെ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുന്ന മഹത്തായ മതേതര സംഘടനയാണ് KSU. 1957-ൽ എറണാകുളം ലോ കോളജ് വിദ്യാർത്ഥികളായ ജോർജ് തരകൻ, എ.എ. സമദ് എന്നിവരുടെ നേതൃത്വത്തിൽ സ്വതന്ത്ര വിദ്യാർത്ഥി സംഘടന എന്നൊരു പ്രസ്ഥാനം രൂപീകൃതമായിരുന്നു. ഇതേകാ‍ലത്താണ് എം.കെ. രവീന്ദ്രന്റെ നേതൃത്വത്തിൽ ആലപ്പുഴ എസ്.ഡി. കോളജ് കേന്ദ്രമായി മറ്റൊരു വിദ്യാർത്ഥി കൂട്ടായ്മ പ്രവർത്തിച്ചു തുടങ്ങിയത്. ഈ രണ്ടു കൂട്ടായ്മകളും യോജിച്ചു പ്രവർത്തിക്കുവാൻ ഐ.എൻ.ടി.യു.സി. നേതാവായ കെ.സി. ഈപ്പൻ നൽകിയ നിർദ്ദേശം കെ.എസ്.യു. രൂപവത്കരണത്തിനു വഴിതെളിച്ചു[1]. 1957 മെയ് 30 ആലപ്പുഴ മുല്ലയ്ക്കൽ താണുവയ്യർ ബിൽഡിങ്സിൽ ഈ രണ്ടു വിദ്യാർത്ഥി കൂട്ടായ്മകളുടെയും പ്രതിനിധികൾ യോഗം ചേരുകയും പുതിയൊരു സംഘടന രൂപവത്കരിച്ച് ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു. അന്നു മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ ഇതിനു എതിരായിരുന്നു. എന്നാൽ ആലപ്പുഴ ഡി സി സി പ്രസിഡണ്ട് ആയിരുന്ന സി എം സ്റ്റീഫൻ അനുകൂലമായ നിലപാടെടുത്തു.  ഈ കാരണത്താൽ ആണു വയലാർ രവിയെ ആദ്യത്തെ പ്രസിഡണ്ട് ആയി തിരഞ്ഞെടുത്തത്. പുതിയ സംഘടനയുടെ പ്രസിഡന്റായി ജോർജ് തരകനെയും ജനറൽ സെക്രട്ടറിയായി വയലാർ രവിയെയും ഖജാൻ‌ജിയായി എ.എ. സമദിനെയും പ്രസ്തുത യോഗം തിരഞ്ഞെടുത്തു[2].

ഒരണസമരം

തിരുത്തുക

കെ.എസ്.യുവിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച സമരപരിപാടിയായിരുന്നു 1959ലെ ഒരണസമരം[1]. കുട്ടനാട്ടിലെ ബോട്ട് സർവീസ് സ്വകാര്യമേഖലയിൽ നിന്ന് സർക്കാർ ഏറ്റെടുത്തപ്പോൾ അന്നേവരെയുണ്ടായിരുന്ന യാത്രാചാർജ് ഒരണയിൽ നിന്ന് പത്തൂ പൈസയാക്കി ഉയർത്തി.ഇതിനെതിരെ കെ.എസ്.യു വിന്റെ നേതൃത്വത്തിൽ നടന്ന സമരമാണ് ഒരണസമരം എന്ന പേരിൽ അറിയപ്പെടുന്നത്.

1968- ൽ എടുത്ത  ചരിത്രമായ  ഒരു പടത്തിൽ എം എ ജോൺ, ആന്റണി, ഉമ്മൻ ചാണ്ടി അടക്കം  പിന്നീട് പ്രസിദ്ധരായ മിക്കവാറും എല്ലാ കെ എസ്സ് യു, യൂത്ത് കോൺഗ്രസ്സ് നേതാക്കളെയും കാണാം.

എം എം ഹസനായിരുന്നു(1968-69) കേരള സർവ്വകലാശാലാ സെനറ്റിലെ ആദ്യത്തെ കെ.എസ്.യു. പ്രതിനിധി. പിറവിക്കു ശേഷം ഏതാണ്ട് ഇരുപതു വർഷത്തോളം കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും ശക്തമായ വിദ്യാർത്ഥി സംഘടനകളിലൊന്നായിരുന്നു കെ.എസ്.യു.ഇന്ന് കോൺഗ്രസ് നേത്രത്വത്തിൽ ഉളള എ.കെ. ആന്റണി, വയലാർ രവി , രമേശ് ചെന്നിത്തല , എം എം ഹസ്സൻ, ഉൾപ്പെടെ മിക്കവരും കെ.എസ്.യു വിന്റെ സമരരംഗത്തു നിന്നും ഉയർന്നു വന്നിട്ടുള്ളവരാണ്. ഹൈബി ഈഡൻ കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. ഹൈബി ഈഡൻ മുൻ എറണാകുളം എം.പി പരേതനായ ജോർജ് ഈഡന്റെ മകനാണ്. ഹൈബി എൻ.എസ്.യു.ഐ. ദേശിയ പ്രസിഡന്റായി 2008 ഡിസംബറിൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അലോഷ്യസ് സേവ്യർ ആണ് നിലവിൽ സംസ്ഥാന പ്രസിഡന്റ്. ആൻ സെബാസ്റ്റ്യൻ, മുഹമ്മദ് ഷമ്മാസ്സ് എന്നിവർ സീനിയർ വൈസ് പ്രസിഡന്റ് ആണ്. മുൻ പ്രസിഡണ്ട് കെ.എം.അഭിജിത്ത് നിലവിൽ എൻ.എസ്.യു.ഐ. ദേശിയ ജനറൽ സെക്രട്ടറി ആണ്.

2022 ഒക്ടോബർ-ഇൽ പുതിയ കെ എസ് യു സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു. അലോഷ്യസ് സേവ്യർ പ്രസിഡണ്ട് ആയും ആൻ സെബാസ്റ്റ്യൻ, മുഹമ്മദ് ഷമ്മാസ്സ് എന്നിവർ വൈസ് പ്രസിഡണ്ട് ആയും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2023 ഏപ്രിൽ മാസം പുറത്ത്‌ ഇറങ്ങിയ സംസ്ഥാന ഭാരവാഹി പട്ടികയിൽ രണ്ട് വൈസ് പ്രസിഡന്റ്മാരെയും സീനിയർ വൈസ് പ്രസിഡന്റ് ആയി നിയമിച്ചു. ഇതോടൊപ്പം പുതിയ വൈസ് പ്രസിഡന്റ്മാർ, ജനറൽ സെക്രട്ടറി, സംസ്ഥാന നിർവാഹക സമിതി എന്നിവ നിലവിൽ വന്നു. 14 ജില്ലാ അധ്യക്ഷൻമാരെയും പ്രഖ്യാപിച്ചു.

കലാശാല മാസിക

തിരുത്തുക

കെ എസ് യു വിന്റെ മുഖപത്രമാണു കലാശാല മാസിക. കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള എഡിറ്റോറിയൽ ബോർഡാണു കലാശാല മാസിക പ്രസിധീകരിക്കുന്നത്.

  1. 1.0 1.1 ജോർജ് തരകൻ (2006-05-30). "ഊർജ്ജം തിരിച്ചെടുക്കാൻ വഴി തിരഞ്ഞെടുപ്പ്". മലയാള മനോരമ. p. 8. {{cite news}}: |access-date= requires |url= (help)
  2. ജോൺ മുണ്ടക്കയം (2006-05-30). "ഒരണയിൽ ജ്വലിച്ച് അരശതകം". മലയാള മനോരമ. p. 8. {{cite news}}: |access-date= requires |url= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക