ഒരു മലയാളം റോക്ക് സംഗീത സംഘമാണ് അവിയൽ.[1] 2004ൽ ആണ് ഈ സംഘം രൂപീകൃതമായത്. ഓൾട്ടർനേറ്റീവ് മലയാളീ റോക്ക് എന്നാണ് തങ്ങളുടെ സംഗീത ശൈലിയെ ബാന്റംഗങ്ങൾ വിശേഷിപ്പിക്കുന്നത്. സഞ്ചാരം, സോൾട്ട് ആന്റ് പെപ്പർ, സെക്കന്റ് ഷോ എന്നീ ചലച്ചിത്രങ്ങളിൽ അവിയലിന്റെ ഗാനങ്ങൾ ഉൾപ്പെടുന്നു.

അവിയൽ
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംതിരുവനന്തപുരം, കേരളം, ഇന്ത്യ
വിഭാഗങ്ങൾറോക്ക്, ഓൾട്ടർനേറ്റീവ് റോക്ക്, വേൾഡ് മ്യൂസിക്ക്
വർഷങ്ങളായി സജീവം2003-മുതൽ
ലേബലുകൾഫാറ്റ് ഫിഷ് റെക്കോഡ്സ്
അംഗങ്ങൾറ്റോണി ജോൺ
റെക്സ് വിജയൻ
മിഥുൻ പുത്തൻവീട്ടിൽ
ബിന്നി ഐസ്സക്
മുൻ അംഗങ്ങൾആനന്ദ്‌രാജ് ബെഞ്ചമിൻ പോൾ
നരേശ് കമ്മത്ത്
വെബ്സൈറ്റ്www.avial.in
www.reverbnation.com/avialtheband

അംഗങ്ങൾ

തിരുത്തുക

മുൻ അംഗങ്ങൾ

തിരുത്തുക

അവിയൽ (ആൽബം)

തിരുത്തുക
അവിയൽ
ആൽബം by അവിയൽ
Released2008 ഫെബ്രുവരി 8
Genreഓൾട്ടർനേറ്റീവ് റോക്ക്, മലയാളം
Length40:52
Labelഫാറ്റ് ഫിഷ് റെക്കോഡ്സ്
അവിയൽ chronology
അവിയൽ
(2008)
യുണൈറ്റഡ് ആൽബം
(2010)യുണൈറ്റഡ് ആൽബം2010

അവിയൽ' എന്ന, ബാന്റിന്റെ അതേ പേര് തന്നെയാണ് ആദ്യത്തെ ആൽബത്തിനും നൽകിയിരിക്കുന്നത്. നാടൻ പാട്ടുകളുടെ വരികളും ഇൻഡി പോപ്പ് സംഗീതവും ചേർന്ന എട്ട് പാട്ടുകൾ അടങ്ങുന്നതാണ് ഈ ആൽബം.

പാട്ടുകൾ

  1. നട നട
  2. ചെക്കേലെ
  3. ഞാൻ ആരാ
  4. അരികുറുക
  5. ആരാണ്ടാ
  6. കറുകറ
  7. ആടു പാമ്പേ
  8. ഏറ്റം പാട്ട്

സോൾട്ട് ആന്റ് പെപ്പർ എന്ന മലയാള ചലച്ചിത്രത്തിനു വേണ്ടി ആനക്കള്ളൻ എന്ന ഗാനം സംഗീതം ചെയ്തിരിക്കുന്നതും ഈ സംഘമാണ്.

  1. "Avial - Coastal Rock". The Indian Express Limited. 2008-03-07. Retrieved 2009-07-03.
  2. "Eclectic mixture of music and style Music". The Hindu. 2008-02-09. Archived from the original on 2008-02-13. Retrieved 2009-07-03.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=അവിയൽ_(സംഗീതസംഘം)&oldid=3658357" എന്ന താളിൽനിന്ന് ശേഖരിച്ചത്