കെ.സി. ജോസഫ്
1982 മുതൽ 2021 വരെ 39 വർഷം ഇരിക്കൂരിൽ നിന്നുള്ള നിയമസഭാംഗവും 2011-2016ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ഗ്രാമവികസന വകുപ്പ് മന്ത്രിയുമായിരുന്ന കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് കെ.സി. ജോസഫ് (ജനനം: 6 ജൂൺ 1946)[1]
കെ.സി. ജോസഫ് | |
---|---|
കേരളത്തിലെ സാംസ്കാരികം, ഗ്രാമവികസനം, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി | |
ഓഫീസിൽ മേയ് 18 2011 – മേയ് 20 2016 | |
മുൻഗാമി | എം.എ. ബേബി |
പിൻഗാമി | എ.കെ. ബാലൻ |
മണ്ഡലം | ഇരിക്കൂർ |
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ മേയ് 24 1982 – മേയ് 3 2021 | |
മുൻഗാമി | രാമചന്ദ്രൻ കടന്നപ്പള്ളി |
പിൻഗാമി | സജീവ് ജോസഫ് |
മണ്ഡലം | ഇരിക്കൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പൂവം, ചങ്ങനാശ്ശേരി | ജൂൺ 3, 1946
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | സാറാ ജോസഫ് |
കുട്ടികൾ | 2 പുത്രന്മാരും 1 പുത്രിയും |
മാതാപിതാക്കൾ |
|
As of ജൂൺ 26, 2020 ഉറവിടം: നിയമസഭ |
ജീവിതരേഖ
തിരുത്തുകകോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ കരുവേലിത്തറയിൽ കെ.എം. ചാക്കോയുടേയും ത്രേസ്യാമ്മയുടേയും മകനായി 1946 ജൂൺ 6ന് ജനിച്ചു. ലയോള കോളേജിലും കേരള യൂണിവേഴ്സിറ്റിയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോസഫ് എം.എ.എൽ.എൽ.ബി. ബിരുദദാരിയാണ്.
രാഷ്ട്രീയ ജീവിതം
തിരുത്തുകകെ.എസ്.യു.-വിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. കെ.എസ്.യു. ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ്, കോട്ടയം ഡി.സി.സി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.[2] 1982-ൽ ജനതാദളിലെ എസ്.കെ. മാധവനെ പരാജയപ്പെടുത്തി ഇരിക്കൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ കെ.സി. ജോസഫ് തുടർന്നു നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇതേ മണ്ഡലത്തിൽ നിന്നും വിജയിച്ചു.[3]
പ്രധാന പദവികളിൽ
- 1963-1964 ജനറൽ സെക്രട്ടറി ബാലജനസഖ്യം, പ്രസിഡൻറ് കെ.എസ്.യു. കോട്ടയം
- 1967 സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എസ്.യു.
- 1972-1976 ദേശീയ ജനറൽ സെക്രട്ടറി എൻ.എസ്.യു.ഐ.
- 1975-1983 കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ
- 1982-1983 ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ്
- 1980-1982 സംസ്ഥാന പ്രസിഡൻറ് യൂത്ത് കോൺഗ്രസ്
- 1982, 1987, 1991, 1996, 2001, 2006, 2011, 2016 ഇരിക്കൂർ എം.എൽ.എ
- 2011-2016 സാംസ്കാരിക, ഗ്രാമവികസന വകുപ്പ് മന്ത്രി
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2016 | ഇരിക്കൂർ നിയമസഭാമണ്ഡലം | കെ.സി. ജോസഫ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ ടി ജോസ് | സി.പി.ഐ., എൽ.ഡി.എഫ്. |
2011 | ഇരിക്കൂർ നിയമസഭാമണ്ഡലം | കെ.സി. ജോസഫ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി. സന്തോഷ് കുമാർ | സി.പി.ഐ., എൽ.ഡി.എഫ്. |
2006 | ഇരിക്കൂർ നിയമസഭാമണ്ഡലം | കെ.സി. ജോസഫ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ജെയിംസ് മാത്യു | സി.പി.ഐ.എം., എൽ.ഡി.എഫ്. |
2001 | ഇരിക്കൂർ നിയമസഭാമണ്ഡലം | കെ.സി. ജോസഫ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എൽ.ഡി.എഫ്. | |
1996 | ഇരിക്കൂർ നിയമസഭാമണ്ഡലം | കെ.സി. ജോസഫ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എൽ.ഡി.എഫ്. | |
1991 | ഇരിക്കൂർ നിയമസഭാമണ്ഡലം | കെ.സി. ജോസഫ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എൽ.ഡി.എഫ്. | |
1987 | ഇരിക്കൂർ നിയമസഭാമണ്ഡലം | കെ.സി. ജോസഫ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എൽ.ഡി.എഫ്. | |
1982 | ഇരിക്കൂർ നിയമസഭാമണ്ഡലം | കെ.സി. ജോസഫ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എൽ.ഡി.എഫ്. |
കുടുംബം
തിരുത്തുകസാറയാണ് ഭാര്യ. ഷേരു ജോസഫ്, അശോക് ജോസഫ്, രഞ്ജു ജോസഫ് എന്നിവരാണ് മക്കൾ.
വിവാദം
തിരുത്തുകകേരള ഹൈക്കോടതി ജഡ്ജി അലക്‌സാണ്ടർ തോമസിനെ വിമർശിച്ചതിന്റെ അടിസ്ഥാനത്തിൽ കോടതീയ അലക്ഷ്യത്തിനു കെ.സി. ജോസഫിനെതിരെ കോടതി നടപടിയെടുത്തു. ഹൈക്കോടതിയിലെ ജസ്റ്റിസ് അലക്സാണ്ടർ തോമസിനെയാണ് ഫെയ്സ് ബുക്കിലൂടെ ജോസഫ് വിമർശിച്ചത്. ചായത്തൊട്ടിയിൽ വീണ് രാജാവായ കുറുക്കൻ ഓരിയിട്ടാൽ കുറ്റപ്പെടുത്താനാകുമോ. എന്നതായിരുന്നു പോസ്റ്റ്.[5]
വി.ശിവൻകുട്ടി എം.എൽ.എ.യാണ് ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. പരാതി പരിഗണിച്ച കോടതി മന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തു. ഫെബ്രുവരി 16 ന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി നിർദ്ദേശിച്ചെങ്കിലും നിയമസഭ ചേരുന്നതിനാൽ അന്ന് ഹാജരാകാൻ കഴിയില്ലെന്ന് സത്യവാങ്മൂലം നൽകി. തുടർന്ന് മാർച്ച് 1-ന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.
അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ രൂക്ഷവിമർശനം നടത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു ജോസഫിന്റെ വിവാദ പരാമർശം. കാര്യക്ഷമമായി പ്രവർത്തിക്കാത്ത അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് അടച്ചുപൂട്ടുന്നതാണ് നല്ലത്, 120 സർക്കാർ അഭിഭാഷകരിൽ അബ്കാരികളുടെ നോമിനികൾ വരെയുണ്ട് തുടങ്ങിയ രൂക്ഷമായ പരാമർശങ്ങൾ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് നടത്തി. സുപ്രീം കോടതിയിൽ ബാറുടമകൾക്കു വേണ്ടി അറ്റോർണി ജനറൽ ഹാജരായതിനെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് എന്താണ് അവകാശമെന്നും ജഡ്ജി ചോദിച്ചു. ജഡ്ജിയുടെ ചോദ്യത്തിനു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മറുപടി നൽകിയിരുന്നു. എന്നാൽ കെ.സി. ജോസഫ് അതിലും ഒരു പടികൂടി കടന്ന് ഫേസ്ബുക്കിലൂടെ ജഡ്ജിക്കെതിരെ പരിഹാസം ഉയർത്തി. ഇതാണ് വിവാദമായത്.
അവലംബം
തിരുത്തുക- ↑ http://www.niyamasabha.org/codes/members/m45.htm
- ↑ കെ.സിക്ക് വൈകിക്കിട്ടിയ അംഗീകാരം, മംഗളം, 2011 മേയ് 22
- ↑ ഏഴാമൂഴത്തിൽ കെ.സിക്ക് മന്ത്രിക്കിരീടം, മാധ്യമം, 2011 മേയ് 22 [പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.keralaassembly.org
- ↑ കോടതിയലക്ഷ്യം: കെ.സി ജോസഫ് മാർച്ച് ഒന്നിന് ഹാജരാകണം.