Suraj
പഴയ സംവാദങ്ങൾ
തിരുത്തുകസൂചികൾ
തിരുത്തുകവെവ്വേറെ സൂചികൾ ഉണ്ടാക്കിയിട്ടുണ്ട്: കോശവിജ്ഞാനം ആരോഗ്യശാസ്ത്രം, ജനിതകശാസ്ത്രം, ശരീരർധർമ്മശാസ്ത്രം, ജൈവരസതന്ത്രം. ദയവായി വാക്കുകൾ അതതു സൂചികളിൽ ചേർക്കുക.
- [വിക്കിപീഡിയ_സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ജന്തുശാസ്ത്രം/ശരീരശാസ്ത്രപദസൂചി|ഇവിടെ]] മറുപടി കണ്ടുകാണുമല്ലോ--തച്ചന്റെ മകൻ 06:07, 22 ഓഗസ്റ്റ് 2010 (UTC)
- തീർച്ചയായും. പുതിയ സൂചികകൾ ശ്രദ്ധിച്ചിരുന്നില്ല. ശരീരശാസ്ത്ര പദാവലിയിൽ നിന്ന് വേണ്ടതൊക്കെ വെട്ടിമാറ്റി ശരീരധർമ്മശാസ്ത്രത്തിലേക്കും ആരോഗ്യശാസ്ത്രത്തിലേക്കും മാറ്റിയിട്ടുണ്ട്. ശ്രദ്ധക്ഷണിച്ചതിനു നന്ദി. ജൈവരസതന്ത്രത്തിൽ (biochemistry) എന്തു വേണം എന്നാണാലോചിക്കുന്നത്. അതിൽ ഭൂരിഭാഗവും കെമിസ്ത്രിയിലെ proper nouns ആണ്, ആംഗലം തന്നെ ഉപയോഗിക്കേണ്ടവ, ഉദാ: യൂറിയ, ആൽബ്യുമിൻ, ഹൈഡ്രോസയനേറ്റ്, കാർബോക്സി ഹീമഗ്ലോബിൻ ; കെമിസ്ട്രിയിൽ വരുന്ന അപൂർവ്വം ചിലതും ചില എൻസൈമുകളും ഒഴിച്ചാൽ ബാക്കി ഏതാണ്ടെല്ലാം തന്നെ ശരീരധർമ്മശാസ്ത്രത്തിൽ (Physiology) ചേർക്കാനുള്ളതേ ഓർത്തിട്ട് കിട്ടുന്നുള്ളൂ ! --സൂരജ് | suraj 06:58, 22 ഓഗസ്റ്റ് 2010 (UTC)
സംവാദം:കൊടിഞ്ഞി
തിരുത്തുകസംവാദം:കൊടിഞ്ഞി കാണുക --Anoopan| അനൂപൻ 09:08, 7 സെപ്റ്റംബർ 2010 (UTC)
Talkback
തിരുത്തുകഉപയോക്തൃതാളിന്റെ പേരുമാറ്റം
തിരുത്തുകതാങ്കളുടെ ഉപയോക്തൃതാളിന്റെ പേര് ഉ:Suraj സൂരജ് എന്നാക്കി മാറ്റിയിരുന്നത് കണ്ടു. ഇങ്ങനെ ഉപയോക്താവിന്റെ താൾ മാറ്റാൻ പാടില്ല - താങ്കളുടെ ഉപയോക്തൃതാൾ താങ്കളുടെ അക്കൗണ്ടുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു - ഉദാഹരണമായി, താങ്കളുടെ ഉപയോക്തൃനാമം Suraj എന്നാണെങ്കിൽ ഉപയോക്താവിന്റെ സംവാദം:Suraj എന്ന താൾ ആരെങ്കിലും തിരുത്തിയാൽ താങ്കൾക്ക് സന്ദേശം ലഭിക്കുന്നതാണ് - സംവാദത്താൾ വേറെ എങ്ങോട്ടെങ്കിലും തിരിച്ചുവിട്ടിട്ടുണ്ടെങ്കിൽ ആ താൾ തിരുത്തുന്നതുകൊണ്ട് താങ്കൾക്ക് സന്ദേശം ലഭിക്കില്ല. ഇക്കാരണത്താൽ താങ്കളുടെ തലക്കെട്ടുമാറ്റം ഞാൻ റിവർട്ട് ചെയ്തിട്ടുണ്ട്.
താങ്കൾക്ക് ഉപയോക്തൃനാമം Suraj സൂരജ് എന്നാക്കി മാറ്റണമെങ്കിൽ ഇവിടെ ഒരു കുറിപ്പിടുക. സംശയങ്ങൾ വല്ലതുമുണ്ടെങ്കിൽ ചോദിക്കുക. വിക്കിപീഡിയയിൽ താങ്കളുടെ തിരുത്തുകൾ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ആശംസകൾ --റസിമാൻ ടി വി 08:21, 15 സെപ്റ്റംബർ 2010 (UTC)
നന്ദി റസിമാൻ ജീ. സംഗതി അത്രേം ഒന്നും ഓർത്തില്ല. ആസ് യൂഷ്വൽ ഒരു പതിവ് “ലേഖനശീർഷകമാറ്റം” പോലെ അങ്ങ് ചെയ്തെന്ന് മാത്രം. തിരിച്ചുവിടൽത്താളും മറ്റും വരുന്നതു കണ്ടപ്പോഴേ തോന്നി, ഇത് കുരിശാകുംന്ന്. ഏതായാലും റിവേർട്ടിയത് നന്നായി. പറഞ്ഞപോലെ ആ പേജിൽ പേരുമാറ്റത്തിനപേക്ഷിച്ചിട്ടുണ്ട് ;) നണ്ട്രി ! --സൂരജ് | suraj 17:10, 15 സെപ്റ്റംബർ 2010 (UTC)
- ഇവിടെ ചില മറുപടികളുണ്ട്.--Vssun (സുനിൽ) 03:47, 18 സെപ്റ്റംബർ 2010 (UTC)
ഒരു സംശയം
തിരുത്തുക'Histology' എന്നതിന് മലയാളം പദം എന്താണ് സർ?(Netha Hussain 10:02, 17 സെപ്റ്റംബർ 2010 (UTC))
- ഊതകവിജ്ഞാനീയം എന്നാണ് നേതാ.അത്തരം പദാവലികൾ ദാ ഇവിടെ സംഭരിച്ചുകൊണ്ടിരിക്കുന്നു. എല്ലാ മെഡിക്കൽ/ശരീരശാസ്ത്ര പദങ്ങളും ഒന്നിച്ച് ഒരിടത്തായി കാണണമെങ്കിൽ ദാ ഇവിടെ എന്റെ യൂസർതാളിൽ നോക്കാം -- സൂരജ് | suraj 15:25, 17 സെപ്റ്റംബർ 2010 (UTC)
- സാങ്കേതിക പദാവലി കണ്ടു. വളരെ നന്ദി സർ.(Netha Hussain 11:00, 22 സെപ്റ്റംബർ 2010 (UTC))
- ഊതകവിജ്ഞാനീയം എന്നാണ് നേതാ.അത്തരം പദാവലികൾ ദാ ഇവിടെ സംഭരിച്ചുകൊണ്ടിരിക്കുന്നു. എല്ലാ മെഡിക്കൽ/ശരീരശാസ്ത്ര പദങ്ങളും ഒന്നിച്ച് ഒരിടത്തായി കാണണമെങ്കിൽ ദാ ഇവിടെ എന്റെ യൂസർതാളിൽ നോക്കാം -- സൂരജ് | suraj 15:25, 17 സെപ്റ്റംബർ 2010 (UTC)
പട്ടിക
തിരുത്തുകആവുന്നിടത്തോളം ശരിയാക്കിയിട്ടുണ്ട്. ഇപ്പോഴെങ്ങനെ? പട്ടികയുടെ വീതി കൂടുന്നുണ്ടെന്ന് തോന്നുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ:
- പങ്ച്വേഷനുകൾക്ക് ശേഷം സ്പേസ് കൊടുക്കുക
- വലിയ വാക്കുകൾ മുറിച്ചെഴുതുക
- എന്നിട്ടും വീതി കുറയുന്നില്ലെങ്കിൽ തലക്കെട്ടുകളുടെയും ഫോണ്ടിന്റെയും വലിപ്പം ലേശം കുറക്കുക
ഇത്രയേ ചെയ്തിട്ടുള്ളൂ. ശരിയായിട്ടില്ലെങ്കിൽ കൂടുതൽ കടുത്ത വല്ലതും ചെയ്യേണ്ടിവരും :-) --റസിമാൻ ടി വി 11:26, 19 സെപ്റ്റംബർ 2010 (UTC)
- നന്ദി ! തലക്കുറികളുടെ സൈസ് മാത്രം തിരികെയാക്കി. ബാക്കിയൊക്കെ നന്നായി ഒതുങ്ങീട്ടുണ്ട്. സമാധാനമായി (ഇതിനെ വിക്കിടെൻഷൻ എന്ന് വിളിക്കാമോ ആവോ !) --സൂരജ് | suraj 12:03, 19 സെപ്റ്റംബർ 2010 (UTC)
referene
തിരുത്തുകസഹായമേശയിൽ താങ്കൾക്ക് സന്ദേശമുണ്ട്
പ്രമാണങ്ങളിലേക്ക് വിക്കികണ്ണികൾ ചേർക്കാൻ
തിരുത്തുകപ്രമാണങ്ങളിലേക്ക് വിക്കികണ്ണികൾ ചേർക്കാൻ പ്രമാണം എന്നതിനു മുമ്പ് : ചേർത്താൽ മതി.ഈ തിരുത്ത് നോക്കൂ --റസിമാൻ ടി വി 14:37, 21 സെപ്റ്റംബർ 2010 (UTC)
- വളരെ നന്ദി റസിമാൻ ജി. ലേഖനത്തിൽ കൊടുക്കുമ്പോൾ പ്രമാണം ആക്കി ലിങ്കാറുണ്ടെങ്കിലും ഫയൽ ലിങ്ക് കോപ്പിപ്പേസ്റ്റ് ചെയ്യാനുള്ള മടിമൂലം ചെയ്ത പണിയാണു സത്യത്തിൽ.;) --സൂരജ് | suraj 17:59, 22 സെപ്റ്റംബർ 2010 (UTC)
വർഗ്ഗത്തിന്റെ സംവാദം:ശരീരകോശങ്ങൾ
തിരുത്തുകവർഗ്ഗത്തിന്റെ സംവാദം:ശരീരകോശങ്ങൾ കാണുക. --Vssun (സുനിൽ) 15:13, 7 ഒക്ടോബർ 2010 (UTC)
അഭിപ്രായം പറയുക
തിരുത്തുകകോമ്മൺസ് നയ രൂപികരണം --♔ കളരിക്കൻ ♔ | സംവാദം 20:08, 12 ഒക്ടോബർ 2010 (UTC)
ബോംബേ ബ്ലഡ് ഗ്രൂപ്പ്
തിരുത്തുകബോംബേ ബ്ലഡ് ഗ്രൂപ്പ് എന്ന് ലേഖനം ഒന്ന് പരിശോധിക്കുക. --Anoopan| അനൂപൻ 18:01, 23 ഒക്ടോബർ 2010 (UTC)
- ശ്രദ്ധക്ഷണിച്ചതിനു നന്ദി അനൂപൻ ജീ, ലേഖനം മിനുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി പ്രത്യേകം രണ്ട് ഖണ്ഡികകൾ തുടങ്ങി. ഒപ്പം ആമുഖത്തിലെ തെറ്റുകൾ മായ്ച്ച് പുതുക്കിയെഴുതി, ചിത്രവും മലയാളീകരിച്ചു. വഴിയേ ബാക്കി ഖണ്ഡികകളും കൂടി തിരുത്താം. --സൂരജ് | suraj 20:29, 24 ഒക്ടോബർ 2010 (UTC)
Binomial Nomenclature
തിരുത്തുകഈ താളിന്റെ തലക്കെട്ട് മലയാളീകരിക്കാമോ, സർ? സസ്നേഹം,Netha Hussain 12:52, 10 നവംബർ 2010 (UTC)
- മാറ്റിയിട്ടുണ്ട് നേതാ. ദ്വിപദ നാമപദ്ധതി എന്നാണ് അതിന്റെ മലയാളം. ഇനി ആ ലേഖനം ഒന്ന് എക്സ്പാന്റിക്കോളൂ. മലയാളം സംശയങ്ങൾ വന്നാൽ ദാ ഈ പേജും അതിലെ മറ്റ് ലിങ്കുകളും നോക്കാവുന്നതാണ്. കുറേ വാക്കുകൾ അവിടെനിന്നു കിട്ടും. ഇംഗ്ലീഷ് മീഡിയത്തിന്റെ കുഴപ്പമാണ് - ഞാനും ഇതു തന്നെ അനുഭവിക്കുന്നു, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങൾ വച്ചാണ് എന്റെ തട്ടിക്കൂട്ടു തർജ്ജുമ ;)) --സൂരജ് | suraj 17:26, 10 നവംബർ 2010 (UTC)
- അഭിനന്ദനങ്ങൾക്കും സഹായത്തിനും നന്ദി സർ. വൈദ്യശാസ്ത്ര സംബന്ധിയായ ഒരുപാടു ലേഖനങ്ങൾ എഴുതണമെന്നുണ്ട്. എന്നാൽ ഇംഗ്ലീഷിലെ പല സാങ്കേതിക പദങ്ങൾക്കും തത്തുല്യമായ മലയാളം പദം അറിയില്ല എന്നതാണ് പ്രധാന പ്രശ്നം.(മര്യാദയ്ക്ക് മലയാളം മീഡിയം സ്കൂളിൽ പഠിച്ചിരുന്നെങ്കിൽ ഈ പൊല്ലാപ്പൊന്നും ഉണ്ടാവില്ലായിരുന്നു.) പിന്നെ, ജീവശാസ്ത്രം കവാടത്തിനു ആവശ്യമായ ലേഖനങ്ങളും മറ്റും എഴുതിക്കൊണ്ടിരിക്കുന്നതിനാൽ വൈദ്യശാസ്ത്രത്തിൽ മാത്രം ശ്രദ്ധിക്കാൻ ആവുന്നില്ല.
തിരക്കില്ലാത്ത വേളയിൽ ജീവശാസ്ത്രം കവാടത്തിലേക്കു വന്നു നോക്കി ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുമല്ലോ. ജീവശാസ്ത്രം വിക്കിപദ്ധതിയിൽ അംഗമാകാനും താങ്കളെ ക്ഷണിക്കുന്നു (നിലവിലെ ഒരേയൊരു അംഗം ഞാനാണ്, ഒറ്റയ്ക്ക് ഒരു പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത് ദുഷ്കരമാണ്). ജീവശാസ്ത്രകവാടം വികസിപ്പിച്ച ശേഷം ഉപകവാടമായി വൈദ്യശാസ്ത്ര കവാടം നിർമ്മിക്കുന്ന കാര്യവും ആലോചനയിലാണ്.
തീർച്ചയായും താങ്കൾ നിർദേശിച്ച വിഷയങ്ങളെക്കുറിച്ച് എഴുതാം. താങ്കളുടെ സഹായം പ്രതീക്ഷിക്കുന്നു.( ആദ്യം എന്റെ മലയാളം ഒന്നു നന്നാക്കിയെടുക്കട്ടെ, അതിനുശേഷം കൈവയ്ക്കാം എന്നു വിചാരിക്കുന്നു). സസ്നേഹം,--Netha Hussain 07:01, 11 നവംബർ 2010 (UTC)
പ്രമാണം
തിരുത്തുകതലക്കെട്ട് മാറ്റിയിറ്റുണ്ട്. ഇതല്ലേ ഉദ്ദേശിച്ചത്? -- റസിമാൻ ടി വി 19:57, 8 മേയ് 2011 (UTC)
- അവിടെ പിന്നേം കൺഫ്യൂ ആണല്ലോ. പ്രമാണം എവിടെ ? പ്രമാണത്താൾ ഇങ്ങനെ കാണുന്നു. നോക്കാമോ ?--സൂരജ് | suraj 18:37, 9 മേയ് 2011 (UTC)
പട്ടിക
തിരുത്തുകകുഴപ്പമൊന്നും കാണുന്നില്ലല്ലോ സൂരജ്, വേറാരെങ്കിലും സരിയാക്കിയതാണോ? -- റസിമാൻ ടി വി 10:07, 29 ജൂൺ 2011 (UTC)
- ഞാൻ തന്നെ എന്തൊക്കെയോ പിടിച്ച് ട്വീക്കി ആ പരുവമാക്കിയതായിരുന്നു. എന്നിട്ടും ലേ ഔട്ടിലൊരു തൃപ്തിപോരാഞ്ഞപ്പോൾ അതിലൊരു പട്ടികയെ show-hide ശൈലിക്കുള്ളതാക്കി. അനാവശ്യ ഡീറ്റെയിൽസ് ഒരുപാട് ആ ലേഖനത്തിൽ കുത്തിനിറച്ചോ എന്നൊരു കുറ്റബോധം. അതുകൊണ്ട് തൽക്കാലം അങ്ങനിരിക്കട്ടെയെന്ന് വച്ചു. പണ്ടാറത്തിന്റെ നീളം കണ്ടിട്ട് ആ റെഫറൻസ് സെക്ഷൻ ഒരു scrollable ബോക്സിനകത്താക്കുകയോ show-hide ശൈലിയിലാക്കുകയോ ചെയ്യാമെന്നൊരു ചിന്തയും ഇല്ലാതില്ല. വൈജ്ഞാനിക ഓവർഡോസ് കാരണം വായിക്കുന്നവർ പഞ്ചായത്ത് വിട്ട് ഓടിപ്പോവരുതല്ലോ. --സൂരജ് | suraj 05:48, 15 ജൂലൈ 2011 (UTC)
മുൻപ്രാപനം ചെയ്യൽ
തിരുത്തുകനമസ്കാരം Suraj, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.
മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. Vssun (സുനിൽ) 00:16, 15 ജൂലൈ 2011 (UTC)
റോന്തുചുറ്റാൻ സ്വാഗതം
തിരുത്തുകനമസ്കാരം Suraj, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.Vssun (സുനിൽ) 00:16, 15 ജൂലൈ 2011 (UTC)
സ്വതേ റോന്തുചുറ്റൽ
തിരുത്തുകനമസ്കാരം Suraj, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. Vssun (സുനിൽ) 00:16, 15 ജൂലൈ 2011 (UTC)
- ഈ പുതിയ ഉത്തരവാദിത്തങ്ങൾക്ക് വളരെ നന്ദി തലൈവർമാരേ! ഇതൊക്കെ എന്താണെന്ന് വിശദമായി വായിച്ചറിയാൻ ഒന്നു രണ്ട് വരക്കം കൂടി വരേണ്ടി വരുമെന്ന് തോന്നുന്നു. ഏതായാലും ന്യുമോണിയയും കൊണ്ടിരിക്കാൻ തുടങ്ങീട്ട് നാള് ശ്ശിയായി. ലതു തീർത്തേച്ചും വന്ന് പാർക്കലാം. നന്ദി ഒരിക്കൽ കൂടി.--സൂരജ് | suraj 05:44, 15 ജൂലൈ 2011 (UTC)
സംവാദം:ചുണങ്ങ്
തിരുത്തുക- അത് ചുണങ്ങ് എന്ന താളിലെ ഇന്റർവിക്കി ശരിയാണോ എന്ന് നോക്കാമോ?--RameshngTalk to me 13:49, 16 ജൂലൈ 2011 (UTC)
Invite to WikiConference India 2011
തിരുത്തുകHi Suraj,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. Call for participation is now open, please submit your entries here. (last date for submission is 30 August 2011)
We look forward to see you at Mumbai on 18-20 November 2011 |
---|
ആന്റണി വാൻ ല്യൂവെൻഹോക്ക്, ഈ വ്യക്തി തന്നെയല്ലേ അത്. എങ്കിൽ ആ ചുവന്ന കണ്ണി ഒഴിവാക്കി ലിങ്ക് കൊടുക്കണം. താൾ നിലവിലുള്ളപ്പോൾ അതിലേക്കു കണ്ണി കൊടുക്കണ്ടേ? നിലവിലുള്ള ആന്റണി വാൻ ല്യൂവെൻഹോക്ക് എന്ന തലക്കെട്ടിൽ തെറ്റുണ്ടെങ്കിൽ മാറ്റാവുന്നതാണ്. --റോജി പാലാ 02:19, 21 സെപ്റ്റംബർ 2011 (UTC)
- ലേഖനവുമായി ബന്ധപ്പെട്ട ചർച്ചകൾ, ലേഖനത്തിന്റെ സംവാദത്താളിൽ നടത്തുന്നതാണ് നല്ലത്. --Vssun (സുനിൽ) 02:53, 21 സെപ്റ്റംബർ 2011 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Suraj,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 11:21, 29 മാർച്ച് 2012 (UTC)
ഡോ. സൂരജ്
ESR നെ കുറിച്ച് മലയാളം വിക്കിയിൽ ലേഖനം തിരക്കിയപ്പോൾ കാണുന്നില്ല.എഴുതണമെന്നപേക്ഷ. ഒരു വൈദ്യ വിദ്യാർഥിയായ ഉപയോക്താവ് നതഹുസൈന്റെ താളിലും സമാനമായ കമന്റിട്ടിട്ടുൻട്--വിചാരം (സംവാദം) 19:11, 24 ഓഗസ്റ്റ് 2012 (UTC).
ലെനൺ പ്രമാണം
തിരുത്തുകജോൺ ലെനന്റെ ലിറിക്സിന്റെ ചിത്രത്തിന്റെ പകർപ്പവകാശത്തെപ്പറ്റി ഉറപ്പുണ്ടോ സൂരജ്? കൈയെഴുത്തിന്റെ (ഗാനത്തിന്റെയും) പകർപ്പവകാശം ലെനണ് തന്നെ ആയിരിക്കാൻ സാധ്യതയുണ്ടെന്ന് കരുതുന്നു -- റസിമാൻ ടി വി 11:39, 22 ഒക്ടോബർ 2012 (UTC)
- അങ്ങനെ ആത്യന്തികമായ ഒരു ഉറപ്പ് പറയാൻ നിർവാഹമില്ല. ബ്രിട്ടിഷ് ലൈബ്രറിയിൽ നടന്ന ഒരു അന്താരാഷ്ട്ര എക്സിബിഷനിൽ പ്രദർശനത്തിനു വച്ചതാണ് അത്. അതുകൊണ്ടുതന്നെ അതിന്റെ ചിത്രം - ഫോട്ടോകോപ്പിയോ സ്കാനോ അല്ല - പ്രസിദ്ധീകരിക്കുന്നത് പകർപ്പവകാശത്തിന്റെ പരിധിയിൽ വരുമെന്ന് കരുതുന്നില്ല. അതുകൊണ്ടാണത് വിക്കിയിൽ ഇട്ടതും. ഫാൻ ഫോളോയിംഗ്, ലെനൻ കൾട്ട് ആരാധകർ എന്നിവർക്കിടയിൽ ഏറെ പ്രാധാന്യമുള്ള സംഗതിയുമാണ് ടി കവിത. --സൂരജ് | suraj (സംവാദം) 13:29, 9 നവംബർ 2012 (UTC)
- വേറൊരു ചിത്രത്തിന്റെയും ബാക്ക്ഗ്രൗണ്ടിൽ വരുന്നതല്ലല്ലോ സൂരജ്. അപ്പോൾ ഫോട്ടോയും ഫോട്ടോകോപ്പിയും തമ്മിൽ എന്ത് വ്യത്യാസം? ഒപ്പുകളൊക്കെ ഈ കാരണത്താൽ മലയാളം വിക്കിപീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്. ഏതായാലും ഉറപ്പില്ലാത്തതിനാൽ ഒന്നും ചെയ്യുന്നില്ല :) -- റസിമാൻ ടി വി 13:35, 9 നവംബർ 2012 (UTC)
- അങ്ങനെ ആത്യന്തികമായ ഒരു ഉറപ്പ് പറയാൻ നിർവാഹമില്ല. ബ്രിട്ടിഷ് ലൈബ്രറിയിൽ നടന്ന ഒരു അന്താരാഷ്ട്ര എക്സിബിഷനിൽ പ്രദർശനത്തിനു വച്ചതാണ് അത്. അതുകൊണ്ടുതന്നെ അതിന്റെ ചിത്രം - ഫോട്ടോകോപ്പിയോ സ്കാനോ അല്ല - പ്രസിദ്ധീകരിക്കുന്നത് പകർപ്പവകാശത്തിന്റെ പരിധിയിൽ വരുമെന്ന് കരുതുന്നില്ല. അതുകൊണ്ടാണത് വിക്കിയിൽ ഇട്ടതും. ഫാൻ ഫോളോയിംഗ്, ലെനൻ കൾട്ട് ആരാധകർ എന്നിവർക്കിടയിൽ ഏറെ പ്രാധാന്യമുള്ള സംഗതിയുമാണ് ടി കവിത. --സൂരജ് | suraj (സംവാദം) 13:29, 9 നവംബർ 2012 (UTC)
Translations
തിരുത്തുകവിശ്വപ്രഭViswaPrabhaസംവാദം 08:07, 5 ജൂൺ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Suraj
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 00:24, 17 നവംബർ 2013 (UTC)