ഫലകത്തിന്റെ സംവാദം:Respiratory pathology
Latest comment: 11 വർഷം മുമ്പ് by Suraj in topic മലയാളം പേരുകൾ
മലയാളം പേരുകൾ
തിരുത്തുകഈ ഫലകത്തിലെ മലയാളം പേരുകൾ വെരിഫൈ ചെയ്യണം. -- Raghith (സംവാദം) 05:35, 5 ജൂൺ 2013 (UTC)
- രാഘിത്ത് എനിക്ക് മെഡിക്കൽ ടെർമിനോളജി അറിയാം പക്ഷെ ഇതിന്റെ ഓക്കേ മലയാളം എനിക്ക് അറിയില്ല. അറിയുന്നത് പേരുകൾ ഞാൻ വെരിഫൈ ചെയ്യാം. അജയ്ക്ക് ഒരു കുറിപ്പ് ഇടാം :) - Irvin Calicut....ഇർവിനോട് പറയു 07:00, 5 ജൂൺ 2013 (UTC)
- ഉപനാസകോടരം, വാഹികാപ്രേരക നാസാവീക്കം, കൃകം, ഉപജിഹ്വാവീക്കം, തുടങ്ങിയവ ആയുർവ്വേദത്തിലെ പദങ്ങളാണെന്ന് തോന്നുന്നു. ഇതിനെപ്പറ്റി എനിക്കും വലിയ ധാരണയില്ല. ശ്രമിച്ചുനോക്കട്ടെ. ഈ പേരുകളിൽ ലേഖനം ആരംഭിച്ചിട്ടില്ല എന്നതുകൊണ്ട് സമയമെടുത്ത് തീരുമാനത്തിലെത്താം.
- ഗ്രസനി വീക്കം എന്ന താൾ നിർമിക്കപ്പെട്ടിട്ടുണ്ട്. ഗ്രസനി എന്ന പദം ആയുർവ്വേദത്തിൽ പ്രചാരത്തിലുള്ളതായിരിക്കാം. എന്തായാലും മലയാളഭാഷയിൽ ഫാരിങ്സിന് ഗ്രസനി എന്ന് പേരുണ്ട്. [1]. വീക്കം എന്നത് itis എന്നതിനു പകരം ചേർക്കാവുന്നതുമാണ്. പക്ഷേ സർവ്വവിജ്ഞാനകോശത്തിന്റെ ഉദാഹരണം നോക്കൂ. Tonsillitis എന്ന അസുഖത്തിനെപ്പറ്റിയുള്ള സർവ്വവിജ്ഞാനകോശം താളിന്റെ പേര് ടോൺസിലൈറ്റിസ് എന്നുതന്നെയാണ്. അപ്പോൾ എന്തുകൊണ്ട് ഫാരിഞ്ചൈറ്റിസ് ആയിക്കൂട? ഗ്രസനി വീക്കം എന്ന പ്രയോഗം ഓൺലൈൻ തിരച്ചിലിൽ വിക്കിപീഡിയയിൽ മാത്രമേ കാണുന്നുമുള്ളൂ. ഗ്രസനി വീക്കം എന്ന മലയാളപ്രയോഗം നിലവിൽ ഭാഷയിൽ ഉണ്ട് എന്ന് സ്രോതസ്സുകൾ ഉദ്ധരിച്ച് തെളിയിക്കാത്തപക്ഷം Pharyngitis എന്ന വാക്ക് മലയാളലിപികളിലെഴുതുന്നതാവും (ഫാരിഞ്ചൈറ്റിസ്) നല്ലത് എന്ന് തോന്നുന്നു. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:55, 5 ജൂൺ 2013 (UTC)
- രോഗങ്ങളുടെ കാര്യത്തിൽ ഒരു മലയാളം-പിടിവാശി ഞാനും ഇടയ്ക്ക് ഒരു സമയത്ത് കാണിച്ചിട്ടുണ്ട്. വിക്കിയുടെ ഉപയോഗം കൂടി കണക്കിലെടുക്കണമെന്നാണു എന്റെ നിലവിലെ അഭിപ്രായം.ഇതൊരു അക്കാഡമിക് പുസ്തകമെഴുത്ത് പണിയല്ല, മറിച്ച് മനുഷ്യർക്ക് പ്രയോജനമുള്ള വസ്തുതകൾ ചേർക്കലാണു. രോഗിക്ക് കിട്ടുന്ന കുറിപ്പിലൊരു കാരണവശാലും ന്യുമോണിയക്കോ ടോൺസിലൈറ്റിസിനോ ഫാരിഞ്ചൈറ്റിസിനോ മലയാള തർജുമ അടുത്തകാലത്തെന്നല്ല ഒരു കാലത്തും ഉണ്ടാവാൻ പോകുന്നില്ല. ആ നിലയ്ക്ക് ഈ സാധനം വായിച്ചിട്ട് പ്രയോജനമുണ്ടാകണേൽ അതാത് ആംഗല/ലാറ്റിൻ മെഡിക്കൽ ഭാഷ തന്നെ മിക്കയിടത്തും ഉപയോഗിക്കേണ്ടി വരും(എന്നുവച്ച് ഹൃദയാഘാതവും പക്ഷാഘാതവും ഒക്കെ തിരികെ മാറ്റണമെന്നല്ല, പ്രചുരപ്രചാരമില്ലാത്തവയ്ക്ക് മലയാളമുണ്ടാക്കുന്നതിനോടാണു എതിർപ്പ്). തൊണ്ടവേദന വിക്കിയിൽ തപ്പാൻ വരുന്നയാൾ പിന്നെ ഗ്രസനി എന്താണെന്ന് തപ്പാൻ വേറേ ഓടേണ്ട അവസ്ഥ ഉണ്ടാകുന്നത് അത്ര നല്ലതാണെന്ന് തോന്നുന്നില്ല. --സൂരജ് | suraj (സംവാദം) 00:21, 29 ജൂൺ 2013 (UTC)