സൂരജ് എന്ന ഉപയോക്താവിന്റെ സംവാദത്താളിൽ നിന്ന് ആർക്കൈവ് ചെയ്ത പഴയ സംവാദങ്ങൾ ജൂലൈ 15, 2010 മുതൽക്കുള്ളവ

സംവാദം:ആസ്മ ശ്രദ്ധിക്കുക--Rameshng:::Buzz me :) 10:16, 15 ജൂലൈ 2010 (UTC)

തുടക്കം ഗംഭീരം

തിരുത്തുക

താങ്കളുടെ തുടക്കം ഗംഭീരം. ആസ്മ എന്ന നല്ല ലേഖനം എഴുതി വിക്കിപീഡിയയിൽ എഴുതിതുടങ്ങിയ താങ്ങൾക്ക് ഒരായിരം ആശംസകൾ. താങ്കൾ വിക്കിപീഡിയക്ക് ഒരു നല്ല മുതൽക്കൂട്ടാകുമെന്ന ഉറച്ച് വിശ്വാസത്തിൽ, വിക്കി സമൂഹത്തിലേക്ക് സ്വാഗതം. പിന്നെ എപ്പിത്തീലിയം എന്ന് ഇപ്പോൾ തിരഞ്ഞാലും വിക്കിപീഡിയ മാപ്പിളത്തെയ്യം ആണോ എന്ന് തന്നെയാണ്‌ ചോദിക്കുന്നത്. വിക്കിപീഡിയയുടെ ഈ തോന്നിവാസത്തെ താങ്കൾക്ക് മാറ്റാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. --Rameshng:::Buzz me :) 10:20, 15 ജൂലൈ 2010 (UTC)

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- ~~~~ കിരൺ ഗോപി 13:39, 15 ജൂലൈ 2010 (UTC)

സ്വാഗതം

തിരുത്തുക

സൂരജിന്‌ വിക്കിപീഡീയയിലേക്ക് എന്റെ വക ഒരു പെഴ്സണൽ സ്വാഗതം കൂടി. വിക്കിപീഡിയയുമായി ബന്ധപ്പെട്ട എന്ത് സംശയമുണ്ടെങ്കിലും സംവാദം വഴിയോ ഈമെയിലായോ ബന്ധപ്പെടുക (ആവശ്യം കാണില്ലെന്നറിയാം, ന്നാലും...). നല്ല ഒരു വിക്കി അനുഭവം ആശംസിക്കുന്നു -- റസിമാൻ ടി വി 03:11, 16 ജൂലൈ 2010 (UTC)

വലചക മലയാളം

തിരുത്തുക

എന്താണീ വലചക മലയാളം?--Sahridayan 05:45, 16 ജൂലൈ 2010 (UTC)

വലചകം - (തമിഴ്) വെബ്സൈറ്റാണു സംഭവം. വെബ് സൈറ്റിനേക്കാൾ “ഇന്റർനെറ്റ്” എന്നതിനു ചേരുമെന്ന് തോന്നി, ബ്രിട്ടീഷുകാരൻ കുറച്ചുകൂടി പരിഷ്കരിച്ച് ഇന്റർവെബ് എന്നാണല്ലോ പറയുക. അതുകൊണ്ട് മലയാളത്തിലേക്ക് കടമെടുക്കാമെന്ന് തോന്നി.--സൂരജ് രാജൻ 06:04, 16 ജൂലൈ 2010 (UTC)

ഒപ്പ്, കണ്ണി

തിരുത്തുക

സൂരജ്

ഒപ്പിൽ സ്വതെ കണ്ണി ചേർക്കുന്നതാണു് നല്ലത്. എന്നാലെ വിക്കിതാളുകളിലെ താങ്കളുടെ ഒപ്പിൽ ഞെക്കി ആളുകൾക്ക് താങ്കളുടെ യൂസർ പേജിൽ എത്താൻ കഴിയൂ. അതിനാൽ ക്രമീകരണങ്ങളിലെ ഒപ്പ് ഒരു വിക്കിടെക്സ്റ്റായി പരിഗണിക്കുക (കണ്ണി സ്വയം ചേർക്കേണ്ടതില്ല) എന്നത് അൺ‌ചെക്ക് ചെയ്യുക. --ഷിജു അലക്സ് 08:38, 16 ജൂലൈ 2010 (UTC)

ശാസ്ത്രസംബന്ധിയായ പദങ്ങളുടെ മലയാളം

തിരുത്തുക

നിലവിൽ ആസ്മ എന്ന ലേഖനത്തിൽ ഞാനുപയോഗിക്കുന്നത് അധികവും വൈദ്യശാസ്ത്രസംബന്ധിയായ ആംഗലപദങ്ങളുടെ offhand ആയ തർജ്ജമകളാണ്. ഉദാഹരണത്തിനു genetic polymorphism - ജനിതകബഹുരൂപിത്വം, Chronic disease - സനാതന രോഗം തുടങ്ങിയവ. ചില തർജ്ജമകൾ വാച്യാർത്ഥം അങ്ങനേതന്നെ സ്വീകരിച്ചുള്ളതും ചിലത് വാക്കിന്റെ വൈദ്യപശ്ചാത്തലത്തിലെ വ്യംഗ്യാർത്ഥം വച്ചുമാണ്. ഉദാഹരണത്തിനു Forced Vital Capacity - പ്രേരിത ശ്വസന ശേഷി: ഇവിടെ വൈറ്റൽ എന്നതിനു “പ്രാണ” സംബന്ധി എന്ന അർത്ഥത്തേക്കാൾ FVC എന്ന അളവ് കൊണ്ട് ഉദ്ദേശിക്കുന്ന അർത്ഥമാണെടുത്തിട്ടുള്ളത്.

പലയിടങ്ങളിലും ഇത് തൃപ്തികരമായി എനിക്ക് തോന്നുന്നില്ല. മാത്രമല്ല നിലവിൽ established ആയ വാക്കുകൾ പലതും എനിക്ക് അറിയാത്തതുകൊണ്ട് അവ ഉപയോഗിക്കാതിരിക്കുന്നതിന്റെ പ്രശ്നവും ഉണ്ട്. ആതുകൊണ്ട് ഇത്തരം വാക്കുകളുടെ കാര്യത്തിൽ പൊതുവായി ഒരു ശ്രദ്ധ വേണം എന്ന് എനിക്ക് ഇവിടെ അപേക്ഷിക്കാനുണ്ട്. സ്ഥിരമുപയോഗിക്കുന്ന വാക്കുകൾ കളഞ്ഞ് “തട്ടിക്കൂട്ട്” വാക്കുകൾ അറിയാതെ കേറി വന്നാൽ തിരുത്തണം.

അതോടൊപ്പം പുതിയ വാക്കുകൾ സൃഷ്ടിച്ച് യൂണിക്കോഡ് മലയാളത്തിൽ ചേർക്കാനുള്ള ഉത്തരവാദിത്തവും വിക്കിപ്പിഡിയർ ഏറ്റെടുക്കണം എന്ന് തോന്നുന്നു. സർക്കാരിന്റെ സർവ്വവിജ്ഞാന കോശവും വിക്കിപ്പീഡിയയുമടക്കമുള്ള എൻസൈക്ലോപ്പീഡിക് സംരംഭങ്ങളെ പറ്റി പൊതുവിൽ കേൾക്കാറുള്ള പരാതിയാണു സംസ്കൃതജഡിലമായ compound വാക്കുകളെക്കൊണ്ട് തർജ്ജമ നടപ്പാക്കുന്നു എന്നത്. അതുകൂടി കണക്കിലെടുത്ത് ലളിതമായ കഴിയുന്നത്ര ഗ്രാമ്യ-മലയാളിത്തമുള്ള വാക്കുകൾ നിർദ്ദേശിക്കാൻ അപേക്ഷിക്കുന്നു.

PS: ഈ വിഷയത്തിൽ വിക്കിമലയാളത്തിലെവിടെയെങ്കിലും ചർച്ചകൾ നട(ന്നു)ക്കുന്നുണ്ടെങ്കിൽ അതിന്റെ ലിങ്കുകൾ കൂടി തരാൻ അപേക്ഷ.--സൂരജ് രാജൻ 13:31, 16 ജൂലൈ 2010 (UTC)

ഇവിടെ കുറച്ചു വാക്കുകളുടെ തർജ്ജിമ കിട്ടും. പക്ഷേ താങ്കൾ ഉദ്ദേശിച്ചവ എല്ലാം ഉണ്ടെന്നു തോനുന്നില്ല. എങ്കിലും ഇത് ഉപകാരപ്പെടും.കിരൺ ഗോപി 14:00, 16 ജൂലൈ 2010 (UTC)
വല്ല സാങ്കേതികപദങ്ങളുടെ തർജ്ജമകളും കാണുമ്പോൾ പദസൂചിയിൽ ചേർക്കാൻ കൂടി ശ്രമിച്ചാൽ വളരെ സന്തോഷം --റസിമാൻ ടി വി 05:28, 17 ജൂലൈ 2010 (UTC)

ലേഖനങ്ങൾ ക്രമപ്പെടുത്തേണ്ട വിധം

തിരുത്തുക

ലേഖനങ്ങളിലെ തലക്കെട്ട് കൊടുക്കുമ്പോൾ, ലേഖനത്തിനകത്തെ ഒരു തലക്കെട്ട് സാധാരണ രണ്ട് == ഉപയോഗിച്ചാണ്‌ തുടങ്ങുക. ഒരു പ്രധാന തലക്കെട്ട് തുടങ്ങുമ്പോൾ (ഉദാ: പേരിനു പിന്നിൽ ) അത് സാധാരണ രണ്ട് == ചിഹ്നങ്ങൾ ഉപയോഗിച്ച് തുടങ്ങുക. കൂടുതൽ വായിക്കാൻ സഹായം:എഡിറ്റിങ്‌ വഴികാട്ടി#ലേഖനങ്ങൾ ക്രമപ്പെടുത്തേണ്ട വിധം കാണുക. ഈ രീതിയിൽ ആസ്മ എന്ന ലേഖനത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ശരിയാണോ എന്ന് പരിശോദിക്കുക. നന്ദി. --Rameshng:::Buzz me :) 15:02, 16 ജൂലൈ 2010 (UTC)

വളരെ നന്ദി രമേഷ് ജി ! മാറ്റങ്ങൾ വരുത്തിയ സമയത്ത് രോഗനിദാനശാസ്ത്രം എന്ന തലക്കെട്ടിൽ വരേണ്ടിയിരുന്ന മൂന്ന് ഉപശീർഷകങ്ങൾ മൂന്ന് പ്രധാന ശീർഷകങ്ങളായി മാറിപ്പോയിരുന്നു. അത് പഴയപടിയാക്കിയിട്ടുണ്ട്. മറ്റു തിരുത്തുകൾക്ക് നന്ദി --സൂരജ് രാജൻ 03:07, 17 ജൂലൈ 2010 (UTC)

അപ്ലോഡ് ചെയ്യാൻ സാധിക്കാത്തത് താങ്കൾ പുതിയ യൂസറായതുകൊണ്ടാണ്‌. അല്പസമയം കഴിഞ്ഞ് ശ്രമിച്ചുനോക്കുക --റസിമാൻ ടി വി 01:00, 19 ജൂലൈ 2010 (UTC)

എത്രനാളു കഴിയണം വിക്കി നമ്മളെ വിശ്വാസത്തിലെടുക്കാൻ ? ;) --സൂരജ് രാജൻ 04:06, 19 ജൂലൈ 2010 (UTC)
കണക്ക് ശരിക്കറിയില്ല. ഒരു ദിവസം കൂടി മതിയെന്നു തോന്നുന്നു. --റസിമാൻ ടി വി 04:52, 19 ജൂലൈ 2010 (UTC)

4 ദിവസവും പത്ത് എഡിറ്റും എന്നത്രേ കണക്ക്. എന്തായാലും ഇന്നു കഴിയുമ്പോഴേക്കും കാര്യം ശരിയാകും. --Vssun (സുനിൽ) 11:05, 19 ജൂലൈ 2010 (UTC)

ഒരു ട്രയൽ ആയി ഇന്ന് രണ്ട് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തു. ഈ അപ്‌ലോഡ് ചെയ്ത ചിത്രം ശരിയായ വിക്കി നിർദ്ദേശങ്ങൾക്കനുസൃതമാണോ എന്ന് നോക്കാമോ ? വിവരണത്തിന്റെ ഭാഗമായിട്ടാണ് ചിത്രത്തിലടയാളപ്പെടുത്തിയ ഭാഗങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. (ചിത്രത്തിൽ വിവരണങ്ങളും ലേബലിംഗും പെർമെന്റന്റ് ആയി അത് ചേർക്കരുത് എന്നാണ് ഹെല്പ് പേജുകൾ കണ്ടിട്ട് മനസ്സിലായത്.) --സൂരജ് രാജൻ 06:06, 20 ജൂലൈ 2010 (UTC)

നന്നായിട്ടുണ്ട്. ഇനി അനുയോജ്യമായ ഒരു ലേഖനത്തിലേക്ക് ചിത്രം ചേർത്താൽ മതി. --സാദിക്ക്‌ ഖാലിദ്‌ 06:25, 20 ജൂലൈ 2010 (UTC)

ഞാൻ വരുത്തിയ മാറ്റം പരിശോധിക്കാൻ താങ്കൾക്ക് ഒരു ക്ഷണമിടണമെന്ന് കരുതിയതാണ്‌. മറ്റു വ്യാപാരംകൊണ്ട് ഞാനതങ്ങ് വിട്ടു. ക്ഷമിക്കുമല്ലോ. താങ്കൾക്ക് വേണ്ട തിരുത്തലുകൾ വരുത്താം. വിയോജിപ്പുകൾ പറയാൻ മടിക്കരുത്. വിക്കിപീഡിയ മെച്ചപ്പെടുത്തുകയാണ്‌ നമ്മുടെ ലക്ഷ്യം. താങ്കളെ(പ്പോലുള്ളവരെ) പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഇവിടെ എത്തിയതിൽ :). ആസ്മ നന്നായിരിക്കുന്നു. (മുഴുവൻ കൈവെച്ച് വൃത്തികേടാക്കാൻ പറ്റിയില്ല :( )

വിക്കിപീഡിയ:സാങ്കേതികപദാവലി തുടങ്ങിവെച്ചത് ഞാനാണ്‌. കുറേക്കാലമായി ഞാൻ വിക്കിപീഡിയയിൽനിന്ന് മാറിനിൽക്കുന്നു. വിവിധ പദസൂചികൾ കണ്ടിരിക്കുമല്ലോ. പദങ്ങൾ സമവായത്തിലെത്തിക്കാൻ ഇവിടെ ഒരു താളുണ്ട്. ചർച്ചകൾ നടക്കാത്തതാണ്‌ പ്രശ്നം. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങൾ തുടങ്ങി പല സ്രോതസ്സുകളും പരിശോധിച്ചാണ്‌ പദങ്ങൾ ചേർത്തിട്ടുള്ളത്/ചേർക്കുന്നത്; ഉചിതമെന്നുതോന്നുന്നവ മാത്രം. വിയോജിപ്പുകൾ അപ്പപ്പോൾ ചൂണ്ടിക്കാട്ടുന്നതാണ്‌ ഉചിതം. താങ്കൾ സൂചിപ്പിച്ച പോലെ സർ.വി.കോശത്തിലെപ്പോലെ സാങ്കേതികദുർഗ്രഹമായ പദങ്ങളോ ലേഖനങ്ങളോ വിക്കിപീഡിയയിൽ ഇല്ല (സർ.വി.കോ.ൽനിന്ന് സ്വീകരിച്ച ഉള്ളടക്കങ്ങളിലൊഴികെ) എന്നാണ്‌ വിശ്വാസം. അങ്ങനെയുണ്ടെങ്കിൽ അവ പരിഹരിച്ച് ഉപയോക്തൃസുഗമമാക്കുകകൂടിയാണ്‌ പദ്ധതിയുടെ ഉദ്ദേശ്യം. ഇടപെടുമല്ലോ..--തച്ചന്റെ മകൻ 14:56, 21 ജൂലൈ 2010 (UTC)
തീർച്ചയായും ! സാങ്കേതികപദാവലി ചർച്ചാവേദിയിലേക്കുള്ള ലിങ്കിനു വളരെ നന്ദി. ഇടപെടാം --സൂരജ് രാജൻ 02:32, 22 ജൂലൈ 2010 (UTC)

എഴുത്തുകളരി

തിരുത്തുക

പ്രിയപ്പെട്ട സൂരജ്, ഉപയോക്താക്കളുടെ പരിക്ഷണശാലകൾ ഉപയോക്തൃതാളിന്റെ ഉപതാളായാണ്‌ വരേണ്ടത്. മുഖ്യനാമമേഖലയിൽ ഇവ വയ്ക്കുന്നത് - പ്രത്യേകിച്ച് നിലവിലുള്ള ലേഖനത്തിൽ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിച്ചുള്ളതാകുമ്പോൾ - അഭികാമ്യമല്ല. അതുകൊണ്ട് താളിന്റെ പേര്‌ ഉപയോക്താവ്:Suraj/ആസ്മ എന്നാക്കി മാറ്റിയിട്ടുണ്ട് --റസിമാൻ ടി വി 23:31, 27 ജൂലൈ 2010 (UTC)

നന്ദി, ഞാനത് ചിന്തിച്ചില്ല. സെർച്ചിൽ വരില്ലല്ലോ എന്ന് കണ്ട് പേരു തിരുത്തിയതാണ്. ! ഉപയോക്താവിന്റെ താളിലെ ഒരു ഉപതാളായി സംവാദപേജിനപ്പുറത്ത് തുറക്കുന്ന രീതിയിൽ അത് വയ്ക്കാൻ പറ്റുമോ ? ഇതിപ്പോ ഒരു താൾ സൃഷ്ടിച്ച് പിന്നെ അതിന്റെ ലിങ്ക് കൊണ്ട് ഉപയോക്താവിന്റെ താളിൽ ഇട്ടില്ലെങ്കിൽ പിന്നെ തപ്പാൻ ബുദ്ധിമുട്ടായി വരും. --സൂരജ് രാജൻ 23:36, 27 ജൂലൈ 2010 (UTC)
തപ്പാൻ വേറെ വഴിയുണ്ട് സൂരജ്. താങ്കളുടെ സംഭാവനകളുടെ താൾ തുറക്കുക. ഏറ്റവും ഈ താളിന്റെ ഏറ്റവും താഴെയായി ഉപതാളുകൾ എന്ന കണ്ണിയിൽ ക്ലിക്ക് ചെയ്യുകയാണെങ്കിൽ താങ്കളുടെ ഉപയോക്തൃതാളിന്റെ ഉപതാളുകളുടെ പട്ടിക കാണാൻ സാധിക്കും. തിരച്ചിൽ പ്രശ്നം ഇങ്ങനെ തീരില്ലേ? സൂരജ് പറഞ്ഞതുപോലെ സംവാദം പേജിനപ്പുറത്ത് വരുന്ന രിതിയിലാക്കാൻ വഴിയുണ്ട് - പക്ഷെ അതിന്‌ ജാവാസ്ക്രിപ്റ്റ് തിരുത്തേണ്ടി വരും --റസിമാൻ ടി വി 23:42, 27 ജൂലൈ 2010 (UTC)

അറിവിലേക്കായി

തിരുത്തുക

അവലംബം ചേർക്കുന്നതിനായി ചില ഫലകങ്ങൾ ലഭ്യമാണ്. അവയെകുറിച്ചുള്ള വിവരണം ഇവിടെ കാണാം. താങ്കൾക്കിഷ്ടമുണ്ടെങ്കിൽ മാത്രം ഉപയോഗപ്പെടുത്താം. ഈ ഫലകങ്ങളുടെ ഉപയോഗം വിക്കിയിൽ പ്രോൽസാഹിപ്പിക്കുന്നില്ല/നിരുൽസാഹപ്പെടുത്തുമില്ല എന്നുകൂടി അറിയിച്ചുകൊള്ളുന്നു. --ജുനൈദ് | Junaid (സം‌വാദം) 06:23, 29 ജൂലൈ 2010 (UTC)

നന്ദി ജുനൈദ്. ഞാൻ അവ നോക്കിയിരുന്നു. “മൂന്നുകോളം reflist” ഫലകം ഉപയോഗിച്ചിരുന്നു. സാധാരണ റീസേർച്ച് പേപ്പറുകളിൽ നൽകുന്ന (ചിരപരിചിതമായ) citation രീതിയികളിൽ നിന്ന് വ്യത്യസ്തമല്ലാ എന്ന് കണ്ടപ്പോൾ പിന്നെ മറ്റ് ഫലകങ്ങൾ ഉപയോഗിക്കാൻ പോയില്ലെന്ന് മാത്രം. --സൂരജ് രാജൻ 06:38, 29 ജൂലൈ 2010 (UTC)

തിരിച്ചു വിടൽ

തിരുത്തുക

തിരിച്ചു വിടുന്നതിനു വേണ്ടി വെബ് അഡ്രസ് കൊടുക്കുകയ്ല്ല വേണ്ടത്, പകരം ഈ രണ്ട് ബ്രായ്ക്കറ്റുനുള്ളിൽ [[]] ഏത് താളിലേക്കാണോ പോകണ്ടത് ആ താളിന്റെ പേരു കൊടുത്താൽ മാത്രം മതി. ഈ തിരുത്തൽ ഒന്ന് ശ്രദ്ധിക്കമല്ലോ? ആശംസകളോടെ --കിരൺ ഗോപി 05:50, 31 ജൂലൈ 2010 (UTC)

പുതിയ ഫലകം

തിരുത്തുക

ആസ്മയിൽ ചേർത്ത Respiratory pathology എന്ന ഫലകം തർജ്ജമ ചെയ്യുന്നതിന്‌ താങ്കളുടെ സഹായം ആവശ്യമുണ്ട്. അതുപോലെ ആ ഫലകത്തിലെ ചുവന്ന കണ്ണികളൊക്കെ ലേഖനങ്ങളാക്കുന്നതിലും. ഒരു വലിയ കാര്യമാണ്‌ പറയുന്നതെന്നറിയാം. പക്ഷേ, ആരോഗ്യസംബന്ധമായ ലേഖനങ്ങൾ വിക്കിയിൽ വളരെ കുറവാണ്‌. ഈ മേഖലയിൽ താങ്കളേപ്പോലുള്ളവർക്ക് ധാരാളം സംഭാവനകൾ നൽകാൻ സാധിക്കുമെന്ന് കരുതുന്നു. --Rameshng:::Buzz me :) 14:11, 31 ജൂലൈ 2010 (UTC)

തീർച്ചയായും. ന്യുമോണിയ അവശ്യ ലേഖനങ്ങളുടെ പട്ടികയിൽ കിടക്കുന്നതു കണ്ടു. അതിൽ അടുത്ത പണി ചെയ്യാമെന്ന് കരുതുന്നു. അതോടൊപ്പം ഫലകത്തിലും ചേർക്കലുകൾ വരുത്താം.--സൂരജ് രാജൻ 14:18, 31 ജൂലൈ 2010 (UTC)

സം‌വാദതാളുകളിൽ നിന്ന് ഉപയോക്താവിനു മറുപടി കൊടുക്കുമ്പോൾ അയാളുടെ സം‌വാദ താളിൽ സന്ദേശം ഇടുന്നത് നല്ലതായിരിക്കും. അത് ആ ഉപയോക്താവിനു നിങ്ങൾക്ക് പുതിയ സന്ദേശം ഉണ്ട് എന്ന് ലോഗിൻ ചെയ്യുമ്പോൾ തന്നെ കാണാൻ കഴിയും.--RameshngTalk to me 07:23, 2 ഓഗസ്റ്റ് 2010 (UTC)

ഫലകം:Infobox disease

തിരുത്തുക

ഫലകം:Infobox disease എന്നതിലെ വിവരങ്ങൾ മലയാളത്തിലാക്കിയിട്ടുണ്ട്. അതിന്റെ ചുവന്ന കണ്ണികളിൽ ക്ലിക്കി അതിനെക്കുറിച്ചൊക്കെ അടിസ്ഥാന വിവരമെങ്കിലും ഉള്ള ലേഖനങ്ങൾ നിർമ്മിക്കാമോ?അതിലെ ചുവന്ന കണ്ണികളിൽ ക്ലിക്കിയാൽ അതിന്റെ ഇംഗ്ലീഷ് പേരിലാണ്‌ ലേഖനം ഉണ്ടാവുക. ആദ്യം ലേഖനം നിർമ്മിച്ച് പിന്നീട് മലയാളത്തിലാക്കിയാൽ മതി. പിന്നെ സം‌വാദപേജുകളിൽ ഒപ്പ് വക്കാൻ മറക്കല്ലേ.:) --RameshngTalk to me 04:28, 3 ഓഗസ്റ്റ് 2010 (UTC)

@ രമേഷ് ജീ, പെട്ടെന്ന് ഒരു ഇരുപതു മിനിറ്റിലടിച്ചുകൂട്ടിയതു വച്ചു ഇങ്ങനെ ഒരെണ്ണം താൽക്കാലികമായി ഉണ്ടാക്കി. Stub ഉണ്ടാക്കിയിടുന്നതിനോട് തീരേ യോജിപ്പില്ല. എങ്കിലും തൽക്കാല ശാന്തിക്കായല്ലോ. അവിടെ അപൂർണം എന്ന ഫലകം ഞാൻ തന്നെ ഒട്ടിച്ചു വച്ചു. അങ്ങനെ ചെയ്യുന്നതു ശൈലീഭംഗമാണോ ? വല്ല റിവ്യൂ പ്രോസസും കഴിഞ്ഞേ അത്തരം ഫലകങ്ങൾ വയ്ക്കാവൂ എന്നുണ്ടോ ? ഉണ്ടെങ്കിൽ മാറ്റിക്കോളൂട്ടോ. --സൂരജ് രാജൻ 07:14, 3 ഓഗസ്റ്റ് 2010 (UTC)


ആ പദം അങ്ങനെതന്നെ ലിപ്യന്തരപ്പെടുത്തിയാൽ കുഴപ്പമൊന്നുമില്ലല്ലോ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങൾ വീട്ടിലാണ്‌. ചെന്നാൽ പരിശോധിക്കാം--തച്ചന്റെ മകൻ 06:01, 3 ഓഗസ്റ്റ് 2010 (UTC)
അങ്ങനെ തന്നെ ലിപ്യന്തരപ്പെടുത്തുന്നതിനോട് വിയോജിപ്പില്ല. എങ്കിലും അവ തർജ്ജമയ്ക്ക് വഴങ്ങുമെന്നുതന്നെ തോന്നിയതു കൊണ്ട് ഒരു പരീക്ഷണം നോക്കിയതാണ്. വിജ്ഞാനകോശത്തിനു ചേരാത്ത ഭാഷയായിപ്പോയെന്ന് പൊതു അഭിപ്രായമുണ്ടെങ്കിൽ തീർച്ചയായും എഡിറ്റാം. ഈ ICDയ്ക്ക് വളരെയധികം ഭാഷകളിൽ പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. നമുക്കും ആയിക്കൂടെ നാളെയൊരുകാലത്ത് ഒരെണ്ണം ;)  ? --സൂരജ് രാജൻ 07:14, 3 ഓഗസ്റ്റ് 2010 (UTC)

ആസ്മ പൂർത്തികരണം

തിരുത്തുക

ആസ്മയിൽ ഇനി എത്രമാത്രം പൂർത്തീകരിക്കാനുണ്ടെന്ന് ഒരു ചെറിയ ഐഡിയ തരാമോ?--RameshngTalk to me 15:26, 3 ഓഗസ്റ്റ് 2010 (UTC)

ഗവേഷണം എന്ന ശീർഷകത്തിനു കീഴിൽ ചില്ലറ ചേർക്കലുകളേ ഇനി ഉള്ളൂ രമേഷ് ജീ. അതിന്ന് രാത്രിയോ നാളെയോ കൊണ്ട് തീർക്കാമെന്ന് കരുതുന്നു. അവിടേയ്ക്കായി ആദ്യം എഴുതിയ രണ്ട് ഖണ്ഡികകൾ പിന്നീട് ചികിത്സ എന്ന തലക്കെട്ടിന്റെ ഉപശീർഷകങ്ങളാക്കി പുതുക്കി. അവ നിലവിൽ അമേരിക്കയിലും യൂറോപ്പിലും വ്യാപകമായി കഴിഞ്ഞ രീതികളാണു എന്നതു കണക്കിലെടുത്ത് അവയെ ഇനിയും “ഗവേഷണം/പരീക്ഷണം” എന്ന് വിളിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. സാൽബ്യൂട്ടമോൾ ഇൻഹേലർ ഉപയോഗിക്കുന്ന രീതി കാണിച്ചുകൊണ്ടുള്ള ഒരു ചിത്രവും കൂടി അപ്ലോഡ് ചെയ്യാനുണ്ട്. ഇപ്പോൾ കൈയ്യിലുള്ളതിനു ലൈറ്റിംഗ് ക്വാളിറ്റി പോരാ. നല്ലത് വേറൊന്ന് എടുത്തിട്ട് അപ്-ലോഡാം. അതോടെ ആസ്മയുടെ (എന്റെ ;) പണി ഔപചാരികമായി തീർന്നെന്ന് പറയാം.എങ്കിലും ആസ്മയുടെ പ്രാചീന ചരിത്രം, ആസ്മ ആയുർവേദത്തിൽ എന്നിങ്ങനെ രണ്ട് തലക്കെട്ടുകൾ കൂടി ഇപ്പോൾ മനസ്സിലുണ്ട്. ചരകത്തിൽ ആസ്മയാണെന്ന് മനസ്സിലാക്കാവുന്ന പരാമർശങ്ങൾ ധാരാളമുണ്ടെങ്കിലും ആയുർവേദത്തിലെ ആസ്മയുടെ കാര്യം ഒരായുർവേദ സ്പെഷ്യലിസ്റ്റിനോട് തന്നെ ചോദിച്ച് ഉറപ്പിച്ചശേഷമേ എഴുതുന്നുള്ളൂ. സൌകര്യം പോലെ ചേർക്കാം. --സൂരജ് രാജൻ 15:43, 3 ഓഗസ്റ്റ് 2010 (UTC)
ആസ്മ പൂർത്തിയായിട്ടുണ്ട്.

അവസാനം ഒരു ചിത്രം കൂടി അപ്‌ലോഡ് ചെയ്യാനുണ്ടായിരുന്നതു തീർത്തു കഴിഞ്ഞു. ലേഖനത്തിന്റെ “പ്രാദേശിക”വത്കരണത്തിനു വേണ്ടിയെങ്കിലും ആയുർവേദത്തിലെ ആസ്മ, പാരമ്പര്യവൈദ്യ ചികിത്സ എന്നിവയെപ്പറ്റി ഒരു ഖണ്ഡിക വേണമെന്നുണ്ട്. സ്വല്പം ഗവേഷണം കഴിഞ്ഞിട്ട് പിന്നീട് സൌകര്യം പോലെ ആവാം എന്ന് കരുതുന്നു. അപ്പോൾ പ്രൂഫ് റീഡിംഗ്, പദങ്ങളുടെ മലയാളവത്കരണം എന്നിവയിലേക്ക് സംശോധകർക്ക് കടക്കാം ;) ലേഖനം പൂർത്തിയാക്കുംവരെ ക്ഷമിച്ചിരുന്നവർക്ക് നണ്ട്രി ! --സൂരജ് രാജൻ 04:46, 4 ഓഗസ്റ്റ് 2010 (UTC)

തിരഞ്ഞെടുത്ത ലേഖനമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിലെ ചുവന്നകണ്ണികളിൽ ക്ലിക്ക് ചെയ്ത് ചുവന്നകണ്ണികളൊക്കെ നീലയാക്കാനായി അതിന്റെ അവശ്യം വേണ്ട ചില ലേഖനങ്ങൾ കൂടി സൃഷ്ടിക്കാമോ? തിരഞ്ഞെടുത്ത ലേഖനമാക്കുകയാണെങ്കിൽ അത് ലേഖനത്തിനൊരു മികവ് നൽകും. എന്തായാലും ഈ പ്രയത്നങ്ങൾ വിക്കിയിൽ കണ്ടതിലേറ്റവും മികച്ചതാണ്‌. --RameshngTalk to me 05:01, 4 ഓഗസ്റ്റ് 2010 (UTC)
നന്ദി ! 103-ൽ പരം ലിങ്കുകൾ പുതുതായി സൃഷ്ടിക്കേണ്ടതുണ്ട് ഈ ലേഖനത്തിൽ നിന്ന് പുറത്തേക്ക് പോകുന്നതായി ;)) അതിൽ ഒരു 30 എണ്ണമെങ്കിലും ഇമ്മ്യുണോളജി (രോഗപ്രതിരോധശാസ്ത്രം) എന്ന ബൃഹദ് ശാഖയ്ക്ക് കീഴിൽ വരുന്നവയാണ്. പറ്റാവുന്നിടത്തോളം താളുകൾ ചെയ്യാൻ ശ്രമിക്കാം. Orphan ലേഖനങ്ങൾ തുടങ്ങിയിട്ടാൽ അത് മലയാളം വിക്കിയുടെ പേജ് ഡെപ്തിനെ ബാധിക്കുന്ന പ്രശ്നമൊന്നുമില്ലെങ്കിൽ ലാവിഷായി പേജുകൾ സൃഷ്ടിച്ചിടാം. --സൂരജ് രാജൻ 05:11, 4 ഓഗസ്റ്റ് 2010 (UTC)

സൂരജ്, സത്യത്തിൽ ഇക്കാര്യത്തിൽ പേജ് ഡെപ്ത്തിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമെ ഇല്ല. തുടങ്ങുന്ന ലെഖനങ്ങൾക്ക് 6-7 വരിയെങ്കിലും ഉള്ള അടിസ്ഥാനവിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഖണ്ഡിക എങ്കിലും എഴുതാൻ സൂരജിനു് കഴിയുമെങ്കിൽ അത് ധാരാളം. ഒരു സാധാരണ വായനക്കാരനെ സംബന്ധിച്ചിടത്തോളം അത് തന്നെ ധാരാളമാണു്. അതിനാൽ ഡെപ്ത്തിനെക്കുറിച്ച് വേവലാതിപ്പെടാതെ ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിലും അടിസ്ഥാനവിവരമെങ്കിലും ഉൾക്കൊള്ളുന്ന ലേഖ്നങ്ങൾ സൃഷ്ടിക്കാനേ ഞാൻ നിർദ്ദേശിക്കൂ. അതിനാൽ ധൈര്യമായി മുന്നേറൂ. ഗുണനിലവാരത്തെക്കുറിച്ചുള്ള വേവലാതി തലക്കെട്ട് മാത്രം ഉണ്ടാക്കി ഒറ്റ വരിയും എഴുതി ലെഖനങ്ങൾ തുടങ്ങുന്ന കാലത്തായിരുന്നു. അങ്ങനെ ഒരു സ്ഥിതി ഈയടുത്തായി നമ്മുടെ വിക്കിയിൽ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. --ഷിജു അലക്സ് 05:19, 4 ഓഗസ്റ്റ് 2010 (UTC)

ഞാൻ പറയാൻ ഉദ്ദേശിച്ചത് ഷിജു പറഞ്ഞു കഴിഞ്ഞു. സൂരജ് തുടങ്ങുന്ന ലേഖനങ്ങളിൽ ഡെപ്തിന്റെ പ്രശ്നമേ ഉണ്ടാവില്ല. അത് ഒരിക്കലും ഓർഫൻ ആകുകയും ഇല്ല. ഇപ്പോൾ ഇത്രയും സജീവരായ വിക്കിപീഡിയർ ഉള്ളപ്പോൾ മിക്ക ലേഖനങ്ങളും തുടങ്ങിയ നിമിഷങ്ങൾക്കകം ധാരാളം എഡിറ്റുകൾ നടക്കുന്നുണ്ട്. ചമ്മന്തി എന്നൊരു ലേഖനം നോക്കു. അവിടെ ലേഖനം തുടങ്ങിയ അന്ന് തന്നെ ഒരു ബഹളമായിരുന്നു. കൃത്യമായ നിർ‌വചത്തോടും, അടിസ്ഥാന വിവരങ്ങളോടുൽ കൂടി തുടങ്ങുന്ന ലേഖനങ്ങൾക്ക് ഒരു കുഴപ്പവുമില്ല. പിന്നെ ആസ്മ ലേഖനത്തിലെ എല്ലാ ചുവന്നതും നീലയാക്കാൻ ഇപ്പോൾ ശ്രമിക്കേണ്ട. പ്രധാനമായും ഒരു വായനക്കാരന്റെ വശത്ത് നിന്ന് നോക്കി, അതിൽ ആവശ്യമുള്ളതെന്ന് തോന്നുന്ന ചുവന്നതെല്ലാം ഇപ്പോൾ അടിസ്ഥാന വിവരങ്ങൾ ചേർത്ത് ചെറിയ ലേഖനമായി നിർമ്മിച്ചാൽ മതി. പിന്നീട് അത് വികസിപ്പിക്കാമല്ലൊ. --RameshngTalk to me 04:24, 5 ഓഗസ്റ്റ് 2010 (UTC)
അപ്പോൾ അങ്ങനെ തന്നെ ! ഓരോന്നായി താളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. നിർദ്ദേശങ്ങൾക്ക് ഓരോ കിലോ നന്ദി വീതം ;) --സൂരജ് രാജൻ 04:28, 5 ഓഗസ്റ്റ് 2010 (UTC)

ലേഖനങ്ങൾ ഭാവിയിൽ പൂർത്തീകരിക്കേണ്ടതിന് മാർഗ്ഗരേഖയായി ലേ ഔട്ട് ഇട്ടുവയ്ക്കുന്ന വിഷയം

തിരുത്തുക
ആസ്മ ലേഖനത്തിലെ ക്രോസ് റെഫറൻസ് ഹൈപ്പർ ലിങ്കുകൾ വികസിപ്പിച്ചുതുടങ്ങിയപ്പോൾ പെട്ടെന്ന് അഭിപ്രായം ചോദിക്കണം എന്ന് കരുതിയ വിഷയമാണ്.

ഇപ്പോൾ 1-2 ഖണ്ഡികയിൽ വികസിപ്പിച്ച കുട്ടിലേഖനങ്ങളിൽ പറ്റാവുന്നിടത്തോളം വിവരങ്ങളും ലേഖനം ഭാവിയിൽ എങ്ങനെ വികസിപ്പിക്കാം എന്നതിനു സഹായകമായ ഒരു “Layout"-ഉം ഇടുന്ന ഒരു പാറ്റേൺ ആണു ഞാൻ തുടരുന്നത്. മിനിമം വിവരങ്ങൾ സംവദിക്കാൻ എന്തൊക്കെ ശീർഷകങ്ങളും ഉപശീർഷകങ്ങളും വേണം എന്ന് സൂചിപ്പിക്കുന്ന അത്തരം ലേ ഔട്ട് ഇടുന്നത് (ഒരു ഉദാഹരണത്തിനു ഇവിടെ നോക്കുക) അരോചകമാകില്ലെന്ന് കരുതട്ടേ ?

“എന്റെ മനസ്സി”ൽ ആ വിഷയത്തിൽ വരേണ്ടത് എന്തൊക്കെ എന്ന നിലയ്ക്കാണ് ലേ ഔട്ട് ഇടുന്നത്. പറ്റാവുന്നിടത്തോളം ഞാൻ തന്നെ പൂർത്തിയാക്കാമെന്ന് കരുതുന്നു. അത് ഇംഗ്ലിഷ് വിക്കിയുടെ തത്തുല്യ പേജിനെ ആസ്പദമാക്കിയാവില്ല എഴുതുക; റെഫറൻസുകൾ അവിടെനിന്ന് ചിലപ്പോൾ കടം‌കൊണ്ടാൽത്തന്നെയും. അതുകൊണ്ട് അത്തരത്തിൽ ലേ ഔട്ട് ഇട്ടു പോകുന്നതിൽ ആക്ഷേപമുണ്ടെങ്കിൽ പറയാൻ മടിക്കരുത്. --സൂരജ് രാജൻ 04:34, 5 ഓഗസ്റ്റ് 2010 (UTC)


ശൂന്യ തലക്കെട്ട് ഉണ്ടാക്കി ഇടരുത് എന്നൊരു എഴുതപ്പെടാത്ത നയം നമുക്കുണ്ടു്. വായനകാരനു് അരോചകമായി തോന്നുംഎന്നതിനു് പുറമേ, അതു് ലേഖനത്തെ ഈ തലക്കെട്ട് ഉപയൊഗിച്ച് മാത്രമേ വികസിപ്പിക്കാവൂ എന്ന നിബന്ധനയിൽ വെക്കുക കൂടി ആണു്. അതു് വിക്കിയിലെ ലെഖനത്തിന്റെ ജൈവസ്വഭാവം നഷ്ടപ്പെടുത്തും. അതിനാൽ ശൂന്യതലക്കെട്ട് ലെഖനത്തിൽ നിന്നു് ഒഴിവാക്കുന്നത് ആണു് നല്ലത്.

സൂരജിനു് ഇപ്പോൾ ചെയ്യാവുന്നത്, തുടങ്ങുന്ന ലെഖനങ്ങളുളിൽ അടിസ്ഥാന വിവരങ്ങൾ ഉള്ള ആമുഖം എങ്കിലും ചെർക്കുക എന്നതാണു്. പിന്നിട് സമയം കിട്ടുംപ്പോൾ ഇഷ്ടത്തിനനുസരിച്ച് വികസിപ്പിച്ചാൽ മതിയല്ലോ. സത്യത്തിൽ ഇംഗ്ലീഷ് വിക്കിയിലെ നല്ല ലേഖനങ്ങളിൽ കാണുന്ന പോലുള്ള ആമുഖം വരികയാണെങ്കിൽ, ഒരു സാധാരണ വായനക്കാരനു് വേണ്ടതെല്ലാം അതിലുണ്ടാകും. അതിനാൽ ആമുഖം മാത്രം ഉള്ളത് ഒരു കുറവായി കാണേണ്ടതില്ല. മാത്രമല്ല ചിത്രവും ഇൻഫൊ ബൊക്സും മറ്റും ചെരുമ്പോൾ അതിന്റെ വൈജ്ഞാനികമൂല്യം പിന്നെം വർദ്ധിക്കുകയും ചെയ്യും. അതൊക്കെ ചേർക്കാൻ മറ്റുള്ളവരും സഹായിക്കുമല്ലോ --ഷിജു അലക്സ് 04:47, 5 ഓഗസ്റ്റ് 2010 (UTC)

ഒരു രക്ഷയുമില്ലല്ലോ, ഷിജു. എന്നെ ഒന്ന് സംസാരിക്കാൻ അനുവദിക്കില്ലല്ലേ.. :) പിന്നെ തലക്കെട്ട് പിന്നീട് വികസിപ്പിക്കാൻ പരിപാടി ഉണ്ടെങ്കിൽ അത് മറച്ചു വക്കവുന്നതാണ്. പിന്നീട് തിരുത്തിയെഴുതുമ്പോൾ അത് അവിടെ ഉണ്ടാകുകയും ചെയ്യും. ലേഖനത്തിൽ അഭംഗിയായി കാണുകയുമില്ല.--RameshngTalk to me 04:53, 5 ഓഗസ്റ്റ് 2010 (UTC)
അപ്പോൾ ലേ ഔട്ട് കരുതിയതുപോലെ അരോചകമാണ്. എഡിറ്റുകളിൽ നിലനിർത്തിക്കൊണ്ട് മറച്ച് പിടിക്കുന്ന പണിയാണു സൌകര്യമായി തോന്നുന്നത്. കോശജ്വലനം ലേഖനത്തിൽ തൽക്കാലം അങ്ങനെ ചെയ്തിട്ടുണ്ട്. പണി തീരുന്ന (!) മുറയ്ക്ക് ഓരോന്നായി ഡിസ്പ്ലേയ്ക്ക് വയ്ക്കാം ;)) സജഷനുകൾക്ക് വീണ്ടും നണ്ട്രികൾസ് ! --സൂരജ് രാജൻ 05:11, 5 ഓഗസ്റ്റ് 2010 (UTC)
എത്താൻ വൈകിയതിൽ ക്ഷമിക്കുക. float @ രമേഷ്. --Vssun (സുനിൽ) 16:00, 5 ഓഗസ്റ്റ് 2010 (UTC)

കോശജ്വലനം

തിരുത്തുക

കോശജ്വലനം ത്തിന്റെ ഇംഗ്ലീഷ് വാക്കെന്താണ്?--RameshngTalk to me 04:55, 5 ഓഗസ്റ്റ് 2010 (UTC)

അതൊരു പടപ്പാണു ! സത്യത്തിൽ ഉദ്ദേശിക്കുന്നത് inflammation-നെ ആണ്. തച്ചന്റെ മകനുമായി കൺസൾട്ടേഷനിലാണ് ;) ഒരു തീരുമാനമാകും വരെ അതിന്റെ പേരു ഇങ്ങനെ കിടക്കട്ടെ എന്ന് വച്ചു. സത്യത്തിൽ കോശജ്വലനം എന്ന വാക്കാണു ആ പ്രക്രിയയെ ഏറ്റവും കൃത്യമായി നിർവചിക്കുന്നത് എന്നതുകൊണ്ട് ഇട്ടെന്നേയുള്ളൂ. --സൂരജ് രാജൻ 04:59, 5 ഓഗസ്റ്റ് 2010 (UTC)

കണ്ണി ചേർക്കൽ

തിരുത്തുക

താളുകളിൽ കണ്ണി ചേർക്കുന്നതിനുള്ള കീഴ്വഴക്കം ഇവിടെ ശ്രദ്ധിക്കുക. കോശജ്വലനം എന്ന താളിൽ നടത്തിയ ഈ തിരുത്തൽ ഒന്ന് ശ്രദ്ധിക്കുമല്ലോ?. താങ്കളുടെ ലേഖനങ്ങൾ മികച്ച നിലവാരം പുലർത്തുന്നു. ആശംസകളോടെ.കിരൺ ഗോപി 05:11, 5 ഓഗസ്റ്റ് 2010 (UTC)

ഓ ! ഞാനത് പിന്നെയും പിന്നെയും തെറ്റിക്കുന്നു...ബ്ലോഗിലെ ശീലമാണ് ഈ വാക്കുകളെ മുഴുവനായി എടുക്കാതെ അവയുടെ കഷ്ണങ്ങൾക്ക് മാത്രമായി ലിങ്ക് ചേർക്കുന്ന പരിപാടി ;). ഇനി ശ്രദ്ധിക്കാം. നന്ദി ! --സൂരജ് രാജൻ 05:14, 5 ഓഗസ്റ്റ് 2010 (UTC)

സംവാദം:രോഗപ്രതിരോധസംവിധാനം

തിരുത്തുക
You have new messages
You have new messages
നമസ്കാരം, Suraj. താങ്കൾക്ക് സംവാദം:രോഗപ്രതിരോധസംവിധാനം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--RameshngTalk to me 04:44, 7 ഓഗസ്റ്റ് 2010 (UTC)

  • Bronchial Thermoplasty-യുടെ മലയാളം: Bronchial, Thermo എന്നിവയ്ക്ക് ശ്വാസനാള, താപ/താപീയ എന്നിങ്ങനെ ഉപയോഗിക്കാമല്ലോ. -plasty എന്ന പരസർഗ്ഗത്തിന്‌ മലയാളം വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിരിക്കുമല്ലോ. അതുതന്നെ അന്വേഷിക്കട്ടെ; താപീയസന്ധാനം എന്നൊക്കെ വാക്കു നിർമ്മിക്കുന്നത് അപകടമാണ്‌.
  • സംശോധനം: ലേഖനം മുഴുവൻ വായിക്കാൻ പറ്റിയില്ല. പ്രത്യേകിച്ച് തകരാറൊന്നും ഇല്ലെന്ന് വിശ്വാസമുണ്ട്. നോക്കാം.
  • Inflammation: ഇവിടെ ശൂഥം എന്നൊരു പദം കാണുന്നു. മറ്റു നിഘണ്ടുക്കളിലൊന്നും ഇങ്ങനെയൊരു പദം കണ്ടിട്ടില്ല. ശോഥം (വീക്കം) എന്ന വാക്കിന്റെ തന്നെ രൂപഭേദമാകാം. ശൂതി എന്നൊരു വാക്കുണ്ട് ശബ്ദതാരാവലിയിൽ വീക്കം എന്നുതന്നെ അർത്ഥം. പടരുക, വലുതാകുക എന്നൊക്കെ അർത്ഥം വരുന്ന ധാതുവിന്റെ രൂപഭേദങ്ങളാണെല്ലാം. inflammation- ന്‌ പുണ്ണ്, ചൊറി, പഴുപ്പ്, വിസർപ്പം (വരട്ടുചൊറി) തുടങ്ങിയ അർത്ഥങ്ങളാണ്‌ കൊടുത്തിട്ടുള്ളത്. ഇവയെക്കാളൊക്കെ ഉചിതമായത് 'പരു' എന്ന മലയാളം വാക്കാണ്‌, കുറച്ച് വിശാലമായ അർത്ഥം നൽകുകയാണെങ്കിൽ.
  • ജന്തുശാസ്ത്രം സംബന്ധിച്ച പദങ്ങളെല്ലാം ഒന്നിൽ ലയിപ്പിക്കാനാവില്ല. പദസൂചി വളരെ നീളും. തിരുത്താൻ ബുദ്ധിമുട്ടാണ്‌. ചില ബ്രൗസറുകളിൽ താളിന്റെ വലിപ്പം പ്രശ്നമുണ്ടാക്കും എന്നറിയാമല്ലോ. ആദ്യം എല്ലാം ഒരുമിപ്പിച്ച് പട്ടിക വികസിക്കുമ്പോൾ വേറെവേറെയാക്കാം വേണമെങ്കിൽ. ഗണിതപദസൂചി ആ ഉദ്ദേശ്യത്തോടെ തയ്യാറാക്കിയതാണ്‌. ജന്തുശാസ്ത്രത്തെ സംബന്ധിച്ച പദസൂചി ഇതിനെക്കാൾ എത്രയോ പദങ്ങൾ ഉൾക്കൊള്ളേണ്ടതാണ്‌. അവ വെവ്വേറെയാക്കാതെ നിവൃത്തിയില്ല. (OT:താങ്കൾ ചേർത്ത പല പദങ്ങളും ജനിതകശാസ്ത്രവുമായും ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ട പദങ്ങളാണല്ലോ. ഇവ അതത് സൂചികളിലേക്ക് മാറ്റുന്നതാണ്‌ ഉചിതം) ബാക്കി ഇവിടെ എഴുതാം--തച്ചന്റെ മകൻ 05:04, 7 ഓഗസ്റ്റ് 2010 (UTC)

താങ്കൾ വിക്കിപീഡിയയിൽ ചേർത്ത പ്രമാണം:വൈറസ്_അണുബാധമൂലം_ആസ്മാരോഗിയിലുണ്ടാവുന്ന_കോശജ്വലനം.jpg എന്ന ചിത്രത്തിൽ അനുമതിപത്രം ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ദയവായി അത് ചേർക്കുക. അനുമതി ചേർക്കാത്ത ചിത്രങ്ങൾ വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യാൻ സാധ്യതയുണ്ട്. ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക..

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

ആശംസകളോടെ -- Vssun (സുനിൽ) 07:31, 7 ഓഗസ്റ്റ് 2010 (UTC)

നന്ദി. ഷെയർ എലൈക് 3.0 അനുമതി പത്രം ചേർത്തിട്ടുണ്ട് --സൂരജ് രാജൻ 07:56, 7 ഓഗസ്റ്റ് 2010 (UTC)

ചരട് പൊട്ടിക്കരുത്

തിരുത്തുക

പുതിയ കുറിപ്പുകൾ ഒരു ചരടിന്റെ ഒടുക്കത്തിൽ ചേർക്കുന്നതാണ് കീഴ്വഴക്കം. [1] ഒരു ചരടിൽ ചർച്ച ചെയ്യുന്ന വിഷയം മറ്റു മേഖലകാളിലേക്ക് കടന്നേക്കാം. അവ ഇഴപിരിക്കേണ്ടതില്ല - ആശയക്കുഴപ്പമുണ്ടാകും. ആ ചരടിൽ ഉൾപ്പെട്ട ഒരു വാദം ചർച്ച ആവശ്യപ്പെടുന്നെങ്കിൽ പുതിയ ചരട് കെട്ടുക. പുതിയ ചരട് താളിനെ സംബന്ധിച്ചതല്ലെങ്കിൽ ഉചിതമായ താളിൽ തുടങ്ങുക. മറ്റുള്ളവയിലേക്ക് കണ്ണി നൽകുക --തച്ചന്റെ മകൻ 05:15, 12 ഓഗസ്റ്റ് 2010 (UTC)

ക്ഷമിക്കണം മാഷ് !. അത് തിരുത്തൽ താളായി തുറക്കാൻ വളരെ ബുദ്ധിമുട്ടായി മാറിയപ്പോഴാണു (ഇത് ടൈപ്പ് ചെയ്യുന്നത് വളരെ സ്പീഡ് കുറഞ്ഞ ഒരു കണക്ഷനിൽ നിന്നാണ് !) വേറേ തലക്കെട്ടായി വിഭജിച്ചത്. ഇനിശ്രദ്ധിച്ചോളാം. --സൂരജ് രാജൻ 05:30, 12 ഓഗസ്റ്റ് 2010 (UTC)

സംവാദം:കോശജ്വലനം

തിരുത്തുക

സംവാദം:കോശജ്വലനം കാണുക.--Vssun (സുനിൽ) 02:17, 13 ഓഗസ്റ്റ് 2010 (UTC)