ഫലകത്തിന്റെ സംവാദം:ഉപാണുകണികകൾ
ചിഹ്നങ്ങളുപയോഗിച്ചിട്ട് പേരുകൾ മറയ്ക്കുന്നതു സംബന്ധിച്ച്
തിരുത്തുകഈ ഫലകം തർജ്ജമ ചെയ്യുമ്പോൾ ഉണ്ടായിരുന്ന പ്രധാന സംശയമിതാണ് : ഇതിന്റെ ആംഗലവിക്കിഫലകത്തിൽ എല്ലാ ഉപാണുകണികകൾക്കും ചിഹ്നമാണു നൽകിയിരിക്കുന്നത്. പട്ടികയുടെ ഒതുക്കത്തിനും ശാസ്ത്രീയ നൊട്ടേഷനുകൾ പിന്തുടരുന്നതിന്റെ രൂപഭംഗിക്കും അത് വളരെ നല്ലതാണ്. എന്നാൽ അത്രകണ്ട് സാങ്കേതികത മലയാളം വിക്കിപ്പീഡിയയ്ക്ക് ചേരുമോ എന്ന സംശയം ഉണ്ടായിരുന്നു. അതുകൊണ്ട് ഈ ഫലകത്തിൽ തൽക്കാലം നേരിട്ടുള്ള തർജ്ജമകൾ അങ്ങനെതന്നെ ചേർക്കുകയാണു ചെയ്തത്. സ്വാഭാവികമായും അത് പട്ടികയുടെ ഒതുക്കത്തെയും ലേഔട്ടിന്റെ ഭംഗിയേയും ബാധിച്ചിട്ടുണ്ട്.
ഈ വിഷയത്തിൽ കൂടുതൽ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. പേരിനെ മറച്ച് നിർത്തി ചിഹ്നനസമ്പ്രദായം നമ്മളും സ്വീകരിക്കണോ ? അതോ അത് ഭാവിസംശോധകർക്കായി വിട്ടുകൊടുക്കണോ ? --സൂരജ് | suraj 06:58, 15 സെപ്റ്റംബർ 2010 (UTC)
- ഇപ്പോഴത്തെ നിലയ്ക്ക് മുഴുവൻ പേരുകൾ ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. പട്ടികയിൽ ഇപ്പോഴും അധികവും ചുവന്ന കണ്ണികളാണ്. അവ ചിഹ്നങ്ങളാക്കി ഇടുകയാണെങ്കിൽ കണം ഏതെന്നുപോലും വായനക്കാർക്ക് മനസ്സിലാക്കാനാവില്ല. കണ്ണികൾ നീലയായിരുന്നെങ്കിൽ ക്ലിക്ക് ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ അറിയാമായിരുന്നു. അതിനാൽ പട്ടികയിലെ ഭൂരിഭാഗം കണ്ണികളും നീലിക്കുന്നതുവരെ ചിഹ്നങ്ങൾക്ക് പകരം പേരുകളാവും നല്ലത്. എന്തു പറയുന്നു?
- പിന്നെ ഒരു കാര്യം കൂടിയുണ്ട്. പട്ടിക ലേഖനങ്ങളുടെ ഏറ്റവും താഴെയാണ് സ്ഥാനം പിടിക്കുകയെന്നതിനാൽ ചിഹ്നങ്ങൾക്കു പകരം പേരുകൾ ഉപയോഗിക്കുന്നത് പട്ടികയുടെ വലിപ്പം കൂട്ടുമെന്നതും അങ്ങനെ കാര്യമാക്കേണ്ടതില്ല. ലേഔട്ടിന് കാര്യമായ പ്രശ്നമൊന്നും തോന്നുന്നില്ല. ഈ വിഷയത്തിൽ വലിയ അറിവൊന്നുമില്ലാത്ത ആളുകൾക്ക് മുമ്പ് കേട്ടിട്ടുള്ള ഒരു കണത്തിന്റെ പേര് പട്ടികയിൽ കാണുകയാണെങ്കിൽ ക്ലിക്ക് ചെയ്ത് ആ ലേഖനത്തിലേക്ക് പോകാനുള്ള ത്വരയുണ്ടായേക്കും എന്നതും കണക്കാക്കേണ്ട കാര്യമാണ് --റസിമാൻ ടി വി 08:00, 15 സെപ്റ്റംബർ 2010 (UTC)
- ചിഹ്നങ്ങളെക്കുറിച്ചുള്ള അവബോധം പൊതുവെ കുറവായിരിക്കും. വേണമെങ്കിൽ കണങ്ങളുടെ പേരിന്റെ കൂടെ ബ്രായ്ക്കറ്റിൽ ചിഹ്നങ്ങളും ചേർക്കാം.--കിരൺ ഗോപി 11:00, 15 സെപ്റ്റംബർ 2010 (UTC)
നിലവിലെ രൂപം നിൽക്കട്ടെ എന്നാണു എനിക്കും തോന്നുന്നത്. ലേഔട്ടിന്റെ ഭംഗിക്കുവേണ്ടി ആശയസംവേദനം ത്യജിക്കേണ്ടതില്ല എന്നുതന്നെയാണു അഭിപ്രായം. റസിമാൻ ജി പറഞ്ഞപോലെ സംഗതി മുഴുവൻ “നീലി”ക്കട്ടെ എന്നിട്ട് റ്റൌവും പൈയും സൈയുമൊക്കെ ഇട്ട് കളിക്കാം ;) --സൂരജ് | suraj 17:15, 15 സെപ്റ്റംബർ 2010 (UTC)
- പേരുകളായിരിക്കും കൂടുതൽ നല്ലത്. പേരുകൾ നൽകുന്നതുകൊണ്ട് ചിഹ്നങ്ങൾ വലയത്തിൽ ചേർക്കേണ്ടതില്ല. @ലേഔട്ടിന്റെ ഭംഗിക്കുവേണ്ടി ആശയസംവേദനം ത്യജിക്കേണ്ടതില്ല --Vssun (സുനിൽ) 01:08, 16 സെപ്റ്റംബർ 2010 (UTC)