ഉപമ (അലങ്കാരം)

ഒരു പ്രധാനപ്പെട്ട അർത്ഥാലങ്കാരം
(ഉപമാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പ്രധാനപ്പെട്ട അർത്ഥാലങ്കാരമാണ്‌ ഉപമ. ഒരു കാര്യത്തെ മറ്റൊന്നുമായി സാദൃശ്യപ്പെടുത്തുന്ന വാക്യപ്രയോഗങ്ങളെയാണ്‌ ഉപമ എന്നു പറയുന്നത്. ലീലാ തിലകകാരന്റെ അഭിപ്രായത്തിൽ "സാദൃശ്യമുപമാ" സാദൃശ്യമാണ് ഉപമ എന്നർഥം പക്ഷേ ചില വൈയ്യാകരണന്മാരുടെ അഭിപ്രായത്തിൽ സാധർമ്യം ആണ് ഉപമ. 'സാദൃശ്യം ആണ് ഉപമ ' എന്ന് മാത്രം പറഞ്ഞാൽ 'കുടപോലെ കറുത്ത കാക്ക .' എന്ന സ്ഥലത്ത് ഉപമാലങ്കാരം ആണെന്ന് പറയേണ്ടിവരും. സുന്ദരമായ സാദൃശ്യമുള്ള സ്ഥലത്ത് മാത്രമേ ഉപമാലങ്കാരം വരൂ എന്നതാണ് അഭിജ്ഞമതം. 'സാദൃശ്യം സുന്ദരം വാക്യാർത്ഥോപസ്കാരകം ഉപമാലങ്കൃതിഃ ' എന്നാണ് ജഗന്നാഥപണ്ഡിതരാജൻ ലക്ഷണം നൽകിയത്. അപ്പയ്യദീക്ഷിതരാകട്ടെ "ഉപമാ യത്ര സാദൃശ്യലക്ഷ്മീരുല്ലസതി ദ്വയോഃ " (സാദൃശ്യലക്ഷ്മീഃ =സുന്ദരമായ സാദൃശ്യം) എന്നും നിർവ്വചിക്കുന്നു.

ഉപമേയവും ഉപമാനവും

തിരുത്തുക

സാദൃശ്യം രണ്ട് വസ്തുക്കൾ തമ്മിലായിരിക്കുമല്ലോ അതിൽ ഏതിന് സാദൃശ്യം കല്പിക്കുന്നുവോ അത് ഉപമേയം, ഏതിനോട് സാദൃശ്യം കല്പ്പിക്കുന്നുവോ അത് ഉപമാനം.

ചിറകറ്റ മിന്നാമിനുങ്ങു പോലെ യറുപകൽ നീങ്ങിയിഴഞ്ഞിഴഞ്ഞ്

ഇതിൽ പകൽ ഉപമേയവും മിന്നമിനുങ്ങ് ഉപമാനവും ആണ്.

മറ്റു ഘടകങ്ങൾ

തിരുത്തുക
  • സാധാരണധർമം - ഉപമാനത്തിനും ഉപമേയത്തിനും ഏത് ധർമത്തെ ഉപയോഗിച്ചാണോ സാദൃശ്യം കല്പിച്ചിരിക്കുന്നതു അതാണ് സാധാരണധർമം. മുകളിൽ പറഞ്ഞ ഉദാഹരണത്തിൽ "ഇഴഞ്ഞ്നീങ്ങുക" എന്നതാണ് സാധാരണധർമം. ഇതിൽ പകൽ ഇഴഞ്ഞുനീങ്ങുകയില്ല എന്നത് ഒരു സത്യമാണ് എങ്കിലും സാദൃശ്യം സാമാന്യവും അതിന്റെ അടിസ്ഥാനം കവിഭാവനയും ആണ്.
  • ഉപമാവാചകം - ഉപമേയത്തിനും ഉപമാനത്തിനും സാമ്യം പ്രകടിപ്പിക്കുന്ന പദമാണ് ഉപമാവാചകം. മേല്പ്പറഞ്ഞ ഉദാഹരണത്തിൽ പോലേ എന്ന വാചകം.

== ഉപമാവിഭാഗങ്ങൾ

  • പൂർണ്ണോപമ - നാല് ഉപമാഘടകങ്ങളും ചേർന്നതാണ് പൂർണ്ണോപമ
  • ലുപ്തോപമ - ഏതെങ്കിലും ഒരു ഘടകം ഇല്ലതിരുന്നലും അത് ഉപമയാകറുണ്ട് അത്തരം ഉപമകളെ ലുപ്തോപമ എന്നുപറയുന്നു.
  • ശ്രൗതി - ഇവ, യഥാ തുടങ്ങിയ സാദൃശ്യവാചകങ്ങളാലുള്ള സാദൃശ്യം
  • ആർഥി - തുല്യം, സമാനം തുടങ്ങിയ വാചകങ്ങൾ ഉപയോഗിക്കുമ്പോൾ
  • പദാർഥഗതം - ഉപമാനവും ഉപമേയവും രണ്ട് പദങ്ങൾ ആകുംപോൾ
  • വാക്യാർഥഗതം - ഉപമാനവും ഉപമേയവും വാക്യങ്ങൾ ആകുമ്പോൾ
  • രസനോപമ - ഉപമാനങ്ങൾ തുടർന്നുവരുന്ന ഭാഗങ്ങളിൽ ഉപമേയങ്ങൾ ആകുമ്പോൾ

"മൊഴിയധരംപോൽ മധുരം

മൊഴിപോലത്യച്ഛവർണമാം മേനി,
മിഴി മേനിപോലതിരതി

മിഴിപോലത്യന്ത ദുസ്സഹം വിരഹം"[1]

ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാലുപമയാമത്

ഉദാഹരണo "മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ enn

തിരുത്തുക
  1. ഭാഷാഭൂഷണം


"https://ml.wikipedia.org/w/index.php?title=ഉപമ_(അലങ്കാരം)&oldid=4121318" എന്ന താളിൽനിന്ന് ശേഖരിച്ചത്