സമാസോക്തി (അലങ്കാരം)

(സമാസോക്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സം‌യോഗത്തിലെ അതായത് യോജിപ്പിലെ യുക്തി എന്നാണ്‌ സമാസോക്തി എന്ന വാക്കിനർത്ഥം.

വിശേഷണത്തിൽ സാമ്യത്താൽ
വർണ്ണ്യപ്രസ്തുത ധർമ്മിയിൽ
അവർണ്ണ്യവൃത്താന്താരോപം 
സമാസോക്തിയലം‌കൃതി

ഏതെങ്കിലും ആശയമോ അർത്ഥമോ വെളിവാക്കുന്നതിലേക്കായി പരാമർശിക്കുന്ന വസ്തുതയിൽ നിന്നും അതിന്‌ സമാനമായ വേറൊരു വസ്തുതകൂടി വെളിപ്പെടുന്നു എങ്കിൽ അത്തരം അലങ്കാരങ്ങളെ സമാസോക്തി അലങ്കാരം എന്നു വിളിക്കുന്നു.

ഉദാ:-

മടിയിൽ ചേർത്തു ചേണാർന്ന 
മട്ടിലംഗുലി വിഭ്രമം
തുടർന്നാലുടനെ രാഗം
കാട്ടീട്ടന്നു വിപഞ്ചിക

(ഭാ. ഭൂ)


"https://ml.wikipedia.org/w/index.php?title=സമാസോക്തി_(അലങ്കാരം)&oldid=3450974" എന്ന താളിൽനിന്ന് ശേഖരിച്ചത്