രൂപകം : ഒരു അലങ്കാരം. സാമ്യോക്തി വിഭാഗത്തിൽപ്പെടുന്ന ഒരു അർത്ഥാലങ്കാരം.

ലക്ഷ്യലക്ഷണങ്ങൾ ( ഭാഷാഭൂഷണം ) തിരുത്തുക

ലക്ഷണം തിരുത്തുക

അവർണ്യത്തോടു വർണ്യത്തി-
ന്നഭേദം ചൊൽക രൂപകം.

ഉദാഹരണം
സംസാരമാം സാഗരത്തി-
ലംസാന്തം മുണ്ടെങ്ങോല സഖേ!

മറ്റു ലക്ഷണങ്ങൾ തിരുത്തുക

ലീലാതിലകം : ഉപമാനേ ഉപമേയസ്യാരോപം രൂപകം.

ഉദാഹരണങ്ങൾ തിരുത്തുക

  1. താരിൽത്തന്വീകടാക്ഷാഞ്ചല... എന്ന ശ്ലോകത്തിലെ “നീയാം തൊടുകുറി” എന്ന ഭാഗം.

രൂപകാലങ്കാരം നാല്‌ വിധം.

നിരവയവ രൂപകം തിരുത്തുക

ഉപമേയത്തിന്റേയും ഉപമാനത്തിന്റേയും സമ്പൂർണ ചേർച്ചയെ കുറിക്കുന്നത്.

സാവയവ രൂപകം തിരുത്തുക

ഉപമേയത്തിന്റേയോ ഉപമാനത്തിന്റേയോ ഏതെങ്കിലും പ്രത്യേക ഭാഗം/സ്വഭാവം എന്നിവയെക്കുറിക്കുന്നത്.

പാരമ്പരിത രൂപകം തിരുത്തുക

രൂപകം എന്ന അലങ്കാരം തുടർച്ചയായി വരുന്നതിനെക്കുറിക്കുന്നതിന്‌.

ആഭാസരൂപകം തിരുത്തുക

സാമ്യപ്പെടുത്തുന്നതിന്‌ അനുയോജ്യമല്ലാത്തതിനെ സാമ്യപ്പെടുത്തി പറയുന്നതിന്‌.


"https://ml.wikipedia.org/w/index.php?title=രൂപകം_(അലങ്കാരം)&oldid=3718875" എന്ന താളിൽനിന്ന് ശേഖരിച്ചത്