കാവ്യലിംഗം (അലങ്കാരം)

(കാവ്യലിംഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളവ്യാകരണത്തിലെ ഒരു അലങ്കാരമാണ്‌ കാവ്യലിംഗം. ഒരു കാര്യം പറയുന്നതിനോടുകൂടി അതിനു കാരണമായ വ്സ്തുതയെക്കൂടി പറയുന്നതിനാണ്‌ ഈ അലങ്കാരം ഉപയോഗിക്കുന്നത്

'ഹേതുവാക്യപദാർത്ഥങ്ങ
ളാവുകിൽ കാവ്യലിംഗമാം.'

ഉദാ: 'കന്ദർപ്പാ! നീ കളിക്കേണ്ടാ
മന്ദ! ഞാൻ ശിവഭക്തനാം.'

ഇവിടെ 'ഞാൻ ശിവഭക്തനാം' എന്നുള്ള വാക്യം 'കന്ദർപ്പ! നീ കളിക്കേണ്ടാ' എന്ന പൂർ‌വ്വവാക്യത്തുനു ഹേതുവാകുന്നു. അതിനാൽ വാക്യാർത്ഥഹേതുകമായ കാവ്യലിംഗം.[1]
  1. വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള
"https://ml.wikipedia.org/w/index.php?title=കാവ്യലിംഗം_(അലങ്കാരം)&oldid=3402084" എന്ന താളിൽനിന്ന് ശേഖരിച്ചത്